Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ നീക്കി; മുതിർന്ന പാർട്ടി അംഗത്തെ നീക്കിയത് മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന; നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണസമയം കണ്ണൂരിൽ ശ്രദ്ധിക്കാനാണ് മാറ്റമെന്ന് പാർട്ടിയുടെ വിശദീകരണം

മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ നീക്കി; മുതിർന്ന പാർട്ടി അംഗത്തെ നീക്കിയത് മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന; നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണസമയം കണ്ണൂരിൽ ശ്രദ്ധിക്കാനാണ് മാറ്റമെന്ന് പാർട്ടിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ നീക്കി. മന്ത്രിയുമായി അഭിപ്രായഭിന്നത നിലനിൽക്കെയാണ് പാർട്ടി നടപടിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം അതേസമയം നിയമസഭാ തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ പാർട്ടി പരിപാടികളിൽ ശ്രദ്ധിക്കാനാണ് പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സി പി എം വിശദീകരണം.

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പ്രകാശൻ മാസ്റ്റർ കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവാണ്. ഇ പി ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം ഓഫീസ് സ്റ്റാഫിൽ നിന്നും ഒഴിവാക്കപ്പെടുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം. പ്രകാശൻ മാസ്റ്ററെ മന്ത്രിയുടെ സ്റ്റാഫിൽ നിന്നും മാറ്റണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റും നിർദേശിച്ചിരുന്നു. ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. അഴീക്കോട് നിയോജക മണ്ഡലത്തിൽ നിന്നും രണ്ട് തവണ പ്രകാശൻ മാസ്റ്റർ നിയമസഭാംഗമായിട്ടുണ്ട്.

2018ലാണ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശൻ മാസ്റ്റർ നിയമിതനായത്. മന്ത്രിയുടെ ഓഫീസ് വിവാദങ്ങളിൽ പെട്ട സമയത്തായിരുന്നു ഈ നിയമം. അഴീക്കോട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭാംഗമായിട്ടുണ്ട്. നിലവിൽ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കർഷകസംഘം സംസ്ഥാന ട്രഷററും, ബാലസംഘം സംസ്ഥാന കൺവീനറുമാണ്. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും, കണ്ണൂർ എ.കെ.ജി. ആശുപത്രി ഭരണസമിതി പ്രസിഡന്റുമാും പ്രവർത്തിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP