Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിലനേരം ചില മനുഷ്യർ യാത്ര ചോദിക്കാതെ പോകും; തീക്ഷ്ണമായ കണ്ണുകളാൽ ലോകത്തെയാകെ ഉഴിഞ്ഞ് പാടിയ ഗാനങ്ങൾ പകുതിയിൽ പതറി നിർത്തി അനിൽ പനച്ചൂരാൻ വിടവാങ്ങി; ചങ്ങമ്പുഴയെയും ഒൻഎൻവിയെയും ചുള്ളിക്കാടിനെയും ഉള്ളിലേറ്റി നാട്ടിടകളെ ഇളക്കിമറിച്ച ചൊൽക്കാഴ്ചകളിലൂടെ ഓർമയായി.; വ്യത്യസ്തനാം ബാർബറും ചോരവീണ മണ്ണിലും തുടങ്ങി ജിമിക്കി താളത്തിൽ ആറാടിയ ഒരുകാവ്യജീവിതം

ചിലനേരം ചില മനുഷ്യർ യാത്ര ചോദിക്കാതെ പോകും; തീക്ഷ്ണമായ കണ്ണുകളാൽ ലോകത്തെയാകെ ഉഴിഞ്ഞ് പാടിയ ഗാനങ്ങൾ പകുതിയിൽ പതറി നിർത്തി അനിൽ പനച്ചൂരാൻ വിടവാങ്ങി; ചങ്ങമ്പുഴയെയും ഒൻഎൻവിയെയും ചുള്ളിക്കാടിനെയും ഉള്ളിലേറ്റി നാട്ടിടകളെ ഇളക്കിമറിച്ച ചൊൽക്കാഴ്ചകളിലൂടെ ഓർമയായി.; വ്യത്യസ്തനാം ബാർബറും ചോരവീണ മണ്ണിലും തുടങ്ങി ജിമിക്കി താളത്തിൽ ആറാടിയ ഒരുകാവ്യജീവിതം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: അറബിക്കഥയ്ക്ക് മുമ്പൊരു അനിൽ പനച്ചൂരാൻ ഉണ്ടായിരുന്നു. സുഹൃദ് സദസ്സുകളിൽ സ്വയം മറന്ന് കവിതകൾ പാടുന്ന, ചങ്ങാതിമാരുടെ കവിതകൾ സാകൂതം കേൾക്കുന്ന തീക്ഷ്ണമായ കണ്ണുകൾ കൊണ്ടുഴിയുന്ന മനുഷ്യസ്‌നേഹി. അറബിക്കഥ ഇറങ്ങും മുമ്പേ ചോര വീണ മണ്ണിൽ അദ്ദേഹം സുഹൃദ് സദസുകളിൽ പാടി. പെട്ടെന്ന് തന്നെ മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ചൊരു വിപ്ലവ കവിത. ഇതിനെ കുറിച്ച് ചോദിച്ചാൽ, വളരെ പെട്ടെന്നു തന്നെ സിനിമാ ആവശ്യത്തിലേക്ക് എഴുതിയ കവിതയാണ് എന്നും പറയും പനച്ചൂരാൻ. 30 മിനിട്ടിനകം എഴുതി തീർത്തു. ഫോണിൽ സംഗീത സംവിധായകനെയും സംവിധായകനെയും പാടിക്കേൾപ്പിച്ചു.

പഠനസമയത്ത് താൻ എഴുതുന്ന കവിതകൾ വശ്യമായ രീതിയിൽ ചൊല്ലുമായിരുന്നതു കൊണ്ട് ചൊൽക്കാഴ്ചയുടെ കവി എന്ന വിശേഷണം കൂടെ ഉണ്ടായിരുന്നു ഈ കലാകാരന്. ധാരാളം കാസറ്റുകൾ പനച്ചൂരാന്റേതായി ഇറങ്ങി. ഇദ്ദേഹത്തിന്റെ 'അനാഥൻ' എന്ന കവിത ജയരാജിന്റെ 'മകൾക്കു്' എന്ന സിനിമയ്ക്കു് ഒരു പ്രചോദനം ആയി എന്നു പറയാം

ഒഎൻ.വി, വി.മധുസൂദനൻ നായർ, ചങ്ങമ്പുഴ, ബാലചന്ദ്രൻ ചുള്ളിക്കാട് ഇവരെയെല്ലാം ഉള്ളിലേറ്റിയ കവിയായിരുന്നു പനച്ചൂരാൻ. കൂടുതൽ ഇഷ്ടം ചുള്ളിക്കാടിനോട് തന്നെ. കടമ്മനിട്ടയുടെ 'കുറത്തി'ക്ക് വിമർശന പാഠം 'കുറത്തി വീണ്ടുമെത്തുന്നു'എന്ന കവിതയിലൂടെ രചിച്ചു. അത് പാടിക്കേട്ടപ്പോൾ കടമ്മനിട്ട ചിരിച്ചു തോളത്തു തട്ടിയതിന്റെ ആഹ്ലാദവും പങ്കുവച്ചിട്ടുണ്ട്. ചൊൽക്കാഴ്ച എന്ന കടമ്മനിട്ടയുടെ പരിപാടി കണ്ട കവിയും ചൊൽക്കാഴ്ചയുടെ കവിയായി. ഓാച്ചിറയിൽ എല്ലാ വൃശ്ചിക ഉത്സവത്തിനും ചൊൽക്കാഴ്ചയുടെ കാഴ്ചക്കാരനായി. പിന്നീട് അദ്ദേഹത്തിനോടൊപ്പം ഈ പരിപാടിയിൽ പനച്ചൂരാൻ തന്റെ കവിത അവതരിപ്പിക്കുകയും ചെയ്തു.

എന്നും ഓണാട്ടുകരക്കാരനാണ് പനച്ചൂരാൻ.ഓണാട്ടുകരയെന്നറിയപ്പെടുന്ന ഓടങ്ങളുടെ നാടിന്റെ വള്ളപ്പാട്ടിന്റെ താളവും ജലജീവിതവും പനച്ചൂരാന്റെ കവിതകളിൽ തുടിച്ചുനിന്നു. .

ചലച്ചിത്രലോകത്ത് മിന്നൽ പോലെ

ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിൽ ചോര വീണ മണ്ണിൽ എന്ന ഗാനം പാടി അഭിനയിച്ചാണ് ചലച്ചിത്ര മേഖലയിലേക്ക് അനിൽ പനച്ചൂരാൻ കടന്നെത്തിയത്. വിപ്ലവ വീര്യം നിറച്ച് ഘനഗംഭീരമായ ശൈലിയിൽ ആലപിച്ച ആ ഒറ്റഗാനം കൊണ്ടുതന്നെ അതിന്റെ ഉടമയെ പ്രേക്ഷകർ ഓർത്തുവയ്ക്കുന്ന ഒന്നായി മാറി. ചുവപ്പു നിറഞ്ഞ തന്റെ രാഷ്ട്രീയസങ്കല്പങ്ങൾ ഇഴചേർത്ത്്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു പരിച്ഛേദം തന്നെ വരഞ്ഞുവെയ്ക്കുകയായിരുന്നു ''ചോര വീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം..'' എന്ന തന്റെ ആദ്യ സിനിമാഗാനത്തിലൂടെ അനിൽ.

എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്ന ഗാനം ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമായി നിലകൊള്ളുന്നു. പിന്നാലെയെത്തി മലയാളക്കര ഏറ്റെടുത്ത വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും. ഈ പാട്ടുകൾ ഓരോന്നും സൃഷ്ടിച്ച ഓളം ഇപ്പോഴും അടങ്ങിയിട്ടില്ല.

ഇരുപതിലേറെ ചിത്രങ്ങളിലൂടെ പനച്ചൂരാന്റെ ഗാനങ്ങൾ കേരളം ശ്രവിച്ചു. മാടമ്പി, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, മകന്റെ അച്ഛൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെളിപാടിന്റെ പുസ്തകം എന്നിവ അതിൽ ചിലതുമാത്രം. അറബിക്കഥ, മാണിക്യക്കല്ല്, ചില നേരം ചില മനുഷ്യർ, യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ കവിതകളിലൂടെയും അനിൽ പനച്ചൂരാൻ മലയാളികൾക്ക് പ്രിയങ്കരനായി.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,ഒരു മഴ പെയ്‌തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.

അനിൽകുമാർ പി.യു. എന്നാണു് ഇദ്ദേഹത്തിന്റെ യഥാർത്ഥനാമം. കായംകുളത്തിനടുത്തു വാരണപ്പള്ളി പനച്ചൂരാൻ വീട്ടിൽ ജനിച്ചു. അച്ഛൻ ഉദയഭാനു. അമ്മ ദ്രൗപതി. കായംകുളം സെന്റ് മേരീസ് സ്‌കൂൾ, കായംകുളം ഗവണ്മെന്റ് സ്‌കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളെജ്, വാറംഗൽ കാകതീയ സർവകലാശാല എന്നിവടങ്ങളിലായിരുന്നു പഠനം.

എംഎ പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, എൽഎൽബി ബിരുദങ്ങൾ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളിൽ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ചെറുപ്പത്തിലേ കവിതകൾ എഴുതിയിരുന്നു. ''ആത്മസംഘർഷത്തിന്റെ ഉപോല്പന്നമാണു് കവിത; സംഘർഷമില്ലാതെ കവിതയില്ല'' എന്നാണു് അനിലിന്റെ അഭിപ്രായം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP