Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൃത്താഞ്ജലി & കലോത്സവം 2020; വയലാർ ശരത് ചന്ദ്ര വർമ്മ, ശ്രീനാഥ്, ഗായത്രി വർമ്മ തുടങ്ങിയവർ ജഡ്ജിങ് പാനലിൽ

നൃത്താഞ്ജലി & കലോത്സവം 2020; വയലാർ ശരത് ചന്ദ്ര വർമ്മ, ശ്രീനാഥ്, ഗായത്രി വർമ്മ തുടങ്ങിയവർ ജഡ്ജിങ് പാനലിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ മത്സരങ്ങൾ ഓൺലൈനായാണ് നടത്തപ്പെടുന്നത്. 2021 ജനുവരി 9, 10 ദിവസങ്ങളിൽ നടത്തപ്പെടുന്ന മത്സരങ്ങൾക്ക് വയലാർ ശരത് ചന്ദ്ര വർമ്മ, ശ്രീനാഥ്, ഗായത്രി വർമ്മ, സുദർശൻ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്‌സ് തച്ചങ്കരി, സുനിൽ ഗാർഗ്യൻ, അർപിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചൽ രശ്മി ഡിസൂസ തുടങ്ങി വിധികർത്താക്കൾ. ജൂനിയർ സീനിയർ വിഭാഗങ്ങൾക്കായുള്ള പ്രസംഗ മത്സര വിഷയങ്ങൾ.

Juniors : 'The pros and cons of online education in comparison to classroom education'
Seniors :'The influence and reach of the media has become far too powerful'

സബ്ജൂനിയർ വിഭാഗത്തിൽ ആക്ഷൻ സോങ്ങ്, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം - ഇംഗ്ലീഷ്, സിനിമാറ്റിക് ഡാൻസ്, എന്നീ മത്സരങ്ങളാണ് ഇത്തവണ നടത്തപ്പെടുന്നത്.

www.nrithanjali.com വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് :

King Kumar Vijayarajan - 0872365378
Silvia 0877739792
Sajesh Sudarsanan - 0833715000

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP