Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാരെ തിരുകി കയറ്റാൻ പലരെയും വെട്ടി നിരത്തി; കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ; ജനവിരുദ്ധരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യം

ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാരെ തിരുകി കയറ്റാൻ പലരെയും വെട്ടി നിരത്തി; കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ; ജനവിരുദ്ധരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യം

ന്യൂസ് ഡെസ്‌ക്‌

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്സ് നേതാക്കാൾ . ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാരെ തിരുകി കയറ്റാനായി പലരെയും വെട്ടി നിരത്തി. ഇത്‌തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉന്നയിച്ചു. പാലക്കാട് മലമ്പുഴയിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളെ കുറ്റപ്പെടുത്തിയുള്ള പ്രതികരണങ്ങൾ.

റിബലുകൾക്കെതിരെ നടപടിയെടുക്കുന്നതു പോലെ ജന വിരുദ്ധരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെയും നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് യോഗത്തിൽ വിമർശനമുണ്ടായി.ചിലർ കെപിസിസി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ സീറ്റിനായി പണം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായെന്ന് ആരോപണമുയർന്നു.

നിയമ സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ, അർഹമായ പ്രാധാന്യം എന്ന ആവശ്യത്തിനു ഒപ്പം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് യുവനിര ഉന്നയിക്കുന്നത്. അതിരൂക്ഷ വിമർശനങ്ങളുമായി മറ്റ് നേതാക്കളും രംഗത്ത് വന്നു. ഗ്രൂപ്പ് നേതാക്കളുടെ കാറിൽ കയറുന്നതും കാർ ഓടിക്കുന്നതും സ്ഥാനാർത്ഥിയാകാൻ യോഗ്യതയായി കാണുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ചന്ദ്രൻ ആരോപിച്ചു.

തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുകയെന്നും യുവനേതാക്കൾ വിമർശനം ഉയർത്തി. യൂത്ത് കോൺഗ്രസ് ചുമതലയുള്ള AICC അംഗം കൃഷ്ണ അല്ലവരു ഉൾപ്പെടെ ഉള്ള ക്യാമ്പിൽ ആണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉള്ള വിമർശനം എന്നത് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP