Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർ എസ് എസ് എന്ന യഥാർത്ഥ ശത്രുവിന്റെ വളർച്ചയെ കുറിച്ച് പഠിക്കാനോ നേരിടാനുള്ള അജൻഡ സെറ്റ് ചെയ്യാനോ ഇത്രയും കാലമായി ഒരു സമിതി പോലുമുണ്ടാക്കാൻ ലീഗ് ശ്രമിച്ചില്ല; ആർ എസ് എസിനെ മിത്രങ്ങളായി കണ്ടു എന്നതും ലീഗ് വളർച്ച കേവലം മലപ്പുറത്തേക്ക് ചുരുക്കി; എസ് ഡി പി ഐ വളർച്ചയിൽ ചർച്ച തുടരുമ്പോൾ

ആർ എസ് എസ് എന്ന യഥാർത്ഥ ശത്രുവിന്റെ വളർച്ചയെ കുറിച്ച് പഠിക്കാനോ നേരിടാനുള്ള അജൻഡ സെറ്റ് ചെയ്യാനോ ഇത്രയും കാലമായി ഒരു സമിതി പോലുമുണ്ടാക്കാൻ ലീഗ് ശ്രമിച്ചില്ല; ആർ എസ് എസിനെ മിത്രങ്ങളായി കണ്ടു എന്നതും ലീഗ് വളർച്ച കേവലം മലപ്പുറത്തേക്ക് ചുരുക്കി; എസ് ഡി പി ഐ വളർച്ചയിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയം അവസരമാക്കി കർണാകയിലും ബിഹാറിലും എസ്.ഡി.പി.ഐ വളരുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവിലെ ചർച്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയയുംയ

കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ 223 സീറ്റാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് എസ്.ഡി.പി.ഐയുടെ വളർച്ച കർണാടകയിൽ നിന്നുള്ള പ്രതിനിധി മുസ്ലിംലീഗ് യോഗത്തിൽ വിശദീകരിച്ചത്. ബിഹാറിൽ നിന്നുള്ള പ്രതിനിധിയും എസ്.ഡി.പി.ഐയുടെ സാന്നിധ്യവും വളർച്ചയും എടുത്തു പറഞ്ഞു.

1906 രൂപം കൊണ്ട അവിഭക്തമുസ്ലിം ലീഗിന്റെ പിന്തുടർച്ചയെന്നോണം 1948 ൽ രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തളർച്ചയെ പറ്റി പഠിക്കാതെ കേവലം 12 വർഷം മാത്രം പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയായ ടഉജക യുടെ വളർച്ചയെ കുറിച്ച് പഠിക്കുകയാണത്രേ ലീഗ് ദേശീയ കമ്മിറ്റി.. ഇതൊക്കെ പഠിക്കാൻ പ്രത്യേക സമിതി ഒന്നും വേണ്ട ലീഗെ.. എന്താണ് സംഗതി എന്ന് ഞാൻ പറഞ്ഞു തരാം..
രാജ്യത്തെ അപകടകരമാം വിധം തകർത്തു കൊണ്ടിരിക്കുന്ന ഞടട എന്ന യഥാർത്ഥ ശത്രുവിന്റെ വളർച്ചയെ കുറിച്ച് പഠിക്കാനോ അതിനെ നേരിടാനുള്ള അജൻഡ സെറ്റ് ചെയ്യാനോ ഇത്രയും കാലമായി ഒരു സമിതി പോലുമുണ്ടാക്കാൻ ലീഗ് ശ്രമിച്ചില്ല എന്ന് മാത്രമല്ല, ഞടട നെ മിത്രങ്ങളായി കണ്ടു എന്നതും തന്നെയാണ് ലീഗിന്റെ തളർച്ചയുടെ മുഖ്യകാരണം.. അതുകൊണ്ട് ലീഗ് വളർച്ച കേവലം മലപ്പുറത്തേക്ക് ചുരുങ്ങി -ഇതാണ് സോഷ്യൽ മീഡിയ ഈ ചർച്ചയോട് പങ്കുവയ്ക്കുന്ന വികാരം.

മുസ്ലിം ലീഗ് യോഗത്തിൽ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. വൻതോതിൽ സാമുദായിക ധ്രുവീകരണം നടന്ന കർണാടകത്തിൽ കോൺഗ്രസിനൊപ്പം നിന്ന് ശക്തമായി പ്രവർത്തിക്കേണ്ട അനിവാര്യതയും പ്രതിനിധി ചൂണ്ടിക്കാട്ടി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ലീഗ് മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. കേരള ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് മത്സരത്തിൽ നിന്ന് പിന്മാറിയതിലും ആർ.ജെ.ഡി സഖ്യത്തിന് പിന്തുണ നൽകേണ്ടി വന്നതിലുമുള്ള വിയോജിപ്പ് ബിഹാർ പ്രതിനിധി യോഗത്തിൽ പറഞ്ഞു.

അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസ് പാർട്ടിയിലേക്ക് മുസ്‌ലിംകൾ കളംമാറുകയാണ്. ആർ.ജെ.ഡി സഖ്യത്തിന്റെ പരാജയത്തിന് കാരണം മുസ്‌ലിം വോട്ടുകളിൽ ഒരു വിഹിതം ഉവൈസി പിടിച്ചതു കൊണ്ടാണെന്നും ബിഹാർ പ്രതിനിധി പറഞ്ഞു. കർണാടകയിൽ നിന്നുള്ള ദസ്തഗീർ ആഗാ, ബിഹാറിൽ നിന്നുള്ള നയീം അക്തർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

ഫെയ്‌സ് ബുക്കിൽ ജാഫർ അലി എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

1906 രൂപം കൊണ്ട അവിഭക്തമുസ്ലിം ലീഗിന്റെ പിന്തുടർച്ചയെന്നോണം 1948 ൽ രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തളർച്ചയെ പറ്റി പഠിക്കാതെ കേവലം 12 വർഷം മാത്രം പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയായ SDPI യുടെ വളർച്ചയെ കുറിച്ച് പഠിക്കുകയാണത്രേ ലീഗ് ദേശീയ കമ്മിറ്റി.. ഇതൊക്കെ പഠിക്കാൻ പ്രത്യേക സമിതി ഒന്നും വേണ്ട ലീഗെ.. എന്താണ് സംഗതി എന്ന് ഞാൻ പറഞ്ഞു തരാം..

രാജ്യത്തെ അപകടകരമാം വിധം തകർത്തു കൊണ്ടിരിക്കുന്ന RSS എന്ന യഥാർത്ഥ ശത്രുവിന്റെ വളർച്ചയെ കുറിച്ച് പഠിക്കാനോ അതിനെ നേരിടാനുള്ള അജൻഡ സെറ്റ് ചെയ്യാനോ ഇത്രയും കാലമായി ഒരു സമിതി പോലുമുണ്ടാക്കാൻ ലീഗ് ശ്രമിച്ചില്ല എന്ന് മാത്രമല്ല, RSS നെ മിത്രങ്ങളായി കണ്ടു എന്നതും തന്നെയാണ് ലീഗിന്റെ തളർച്ചയുടെ മുഖ്യകാരണം.. അതുകൊണ്ട് ലീഗ് വളർച്ച കേവലം മലപ്പുറത്തേക്ക് ചുരുങ്ങി .

RSS നെ നേരിടാൻ കിത്യമായ അജൻഡ സെറ്റ് ചെയ്യാത്ത ഒരു പാർട്ടിക്കും ഭാവി ഇന്ത്യയിൽ നിലനിൽപ്പില്ല... എന്നാൽ SDPI വളരെ കൃത്യമായിതന്നെ RSS നെ കുറിച്ച് പഠിച്ചുവെന്ന് മാത്രമല്ല, RSS ആണ് രാജ്യത്തിന്റെയും, ജനങ്ങളുടെയും യഥാർത്ഥ ശത്രു എന്ന് തിരിച്ചറിയുകയും, ഹിന്ദുത്വ ഫാസിസ്റ്റുകളായ RSS നെ നേരിടാൻ കൃത്യമായ അജൻഡ സെറ്റ് ചെയ്ത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തു..

അത് തന്നെയാണ് SDPI യുടെ വളർച്ചയുടെ മുഖ്യകാരണം. രാജ്യത്ത് RSS - ഹിന്ദുത്വ ഫാസിസത്തെ നേരിടുക എന്നത് മുഖ്യ അജൻഡയാക്കി പ്രവർത്തിക്കുന്ന ഒരു പാർട്ടി എന്ന നിലക്ക് SDPI യുടെ പ്രസക്തി വർദ്ധിക്കുന്നു. അതിനാൽ SDPI രാജ്യത്ത് വളർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP