Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വർക്ക് ഫ്രം ഹോം' തൊഴിൽ നിയമ പരിധിയിലേക്ക്; നിയമങ്ങളുടെ പിൻബലത്തോടെ ഔപചാരിക സ്വഭാവം നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ

'വർക്ക് ഫ്രം ഹോം' തൊഴിൽ നിയമ പരിധിയിലേക്ക്; നിയമങ്ങളുടെ പിൻബലത്തോടെ ഔപചാരിക സ്വഭാവം നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 'വർക്ക് ഫ്രം ഹോം' തൊഴിൽ നിയമ പരിധിയിലേക്ക്. വർക്ക് ഫ്രം ഹോം രീതിയെ ഇനി ഔപചാരികമായി തൊഴിൽ നിയമ പരിധിയിലേക്ക് കൊണ്ടു വരാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. സേവന മേഖലയിലെ സ്ഥാപനങ്ങൾക്കു ബാധകമാകുന്ന തൊഴിൽ ക്രമീകരണ വ്യവസ്ഥകളുടെ (സ്റ്റാൻഡിങ് ഓർഡേഴ്‌സ്) കരടിലാണ് 'വർക്ക് ഫ്രം ഹോം' ഉൾപ്പെടുത്തിയത്. 30 ദിവസത്തേക്ക് അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം അന്തിമ രൂപംനൽകും.

സേവന, ഉൽപാദന, ഖനന മേഖലകൾക്കുള്ള സ്റ്റാൻഡിങ് ഓർഡേഴ്‌സിന്റെ കരടുകൾ കേന്ദ്ര തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു. തൊഴിലുടമ തീരുമാനിക്കുന്ന കാലയളവിലേക്ക്, നിയമന വ്യവസ്ഥയുടെ അല്ലെങ്കിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം അനുവദിക്കാമെന്ന് കരടിൽ പറയുന്നു.

കോവിഡ് പ്രതിസന്ധിയോടെയാണ് പല സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു കടന്നത്. ഇതിന് നിയമങ്ങളുടെ പിൻബലത്തോടെ ഔപചാരിക സ്വഭാവം നൽകുകയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐഎൽഒ) പഠനമനുസരിച്ച്, കോവിഡിനു മുൻപുതന്നെ ആഗോളതലത്തിൽ 26 കോടി പേരെങ്കിലും സ്ഥിരമായി വർക്ക് ഫ്രം ഹോം സംവിധാനത്തിലുള്ളവരാണ്. തൊഴിൽ രംഗത്തുള്ളതിൽ 18 ശതമാനത്തിനെങ്കിലും ഈ രീതി സ്വീകരിക്കാനാവുമെന്നും ഐഎൽഒ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP