Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനെതിരായി നാലു വാക്സിനുകൾ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം; അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ​ദേക്കർ

കോവിഡിനെതിരായി നാലു വാക്സിനുകൾ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം; അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ​ദേക്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിനെതിരായി നാലു വാക്സിനുകൾ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ​ദേക്കർ. അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണത്തിന്റെ ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ബ്രിട്ടണിൽ ഫൈസർ, ആസ്ട്രസെനക വാക്സിനുകൾക്കും അമേരിക്കയിൽ ഫൈസറിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മൂന്ന് വാക്സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്സിൻ നിർമ്മാതാക്കളുടെ അപേക്ഷ കൂടി ലഭിക്കുമെന്നും അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓക്സഫഡും ആസ്ട്രസെനകയും സെറം ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് വികസിപ്പിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിക്കുന്ന കോവാക്സിനും അടക്കം ആറ് വാക്സിനുകൾ ഇന്ത്യയിൽ വികസിപ്പിക്കുന്നുണ്ട്. അഹമ്മദാബാദിലെ കോഡില ഹെൽത്ത് കെയർ നിർമ്മിക്കുന്ന ZyCOV-D, സെറം ഇൻസ്റ്റിറ്റിയൂട്ടും നോവാവാക്സും ചേർന്ന് വികസിപ്പിക്കുന്ന VX-CoV2373 എന്നിവ പരീക്ഷണ ഘട്ടത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP