Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റിടങ്ങളിലെ സ്‌ക്രീനിങ് പ്രത്യേക അനുവാദം വാങ്ങിയ ശേഷമുള്ളത്; ഐ എഫ് എഫ് കെ തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ കഴിയില്ലെന്ന് ബീനാ പോൾ; നിലവിലെ അറേഞ്ച്‌മെന്റ് കോവിഡ് പശ്ചാത്തലത്തിൽ

മറ്റിടങ്ങളിലെ സ്‌ക്രീനിങ് പ്രത്യേക അനുവാദം വാങ്ങിയ ശേഷമുള്ളത്; ഐ എഫ് എഫ് കെ തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ കഴിയില്ലെന്ന് ബീനാ പോൾ; നിലവിലെ അറേഞ്ച്‌മെന്റ് കോവിഡ് പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ മേളയുടെ പേരിൽ നടക്കുന്ന വിവാദം അനാവശ്യമെന്ന് പ്രശസ്ത ചലച്ചിത്ര പ്രവർത്തകയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീനാ പോൾ. കോവിഡ് സാഹചര്യം മൂലമാണ് നിലവിൽ നാലിടത്ത് സ്‌ക്രീനിംഗിന് തീരുമാനിച്ചിരിക്കുന്നത്. വേദി മാറ്റുന്നു എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തെ മേള തന്നെയാണ്. അത് മാറ്റണമെങ്കിൽ നിരവധി നിയമങ്ങൾ മാറ്റേണ്ടി വരുമെന്ന് ബീനാ പോൾ പറഞ്ഞു.

ഈ വർഷം കോവിഡ് രോഗത്തിന്റ പ്രത്യേക സാഹചര്യമുള്ളതിനാൽ പ്രത്യേക അനുവാദം വാങ്ങിയാണ് ഇത്തരത്തിൽ അധിക സ്‌ക്രീനിങ് നടത്തുന്നത്. ഇത് ഒരു സ്ഥലത്തിന്റെ കാര്യമല്ല. അധിക സ്‌ക്രീനിംഗിന് തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശേരി, എന്നിവിടങ്ങളിൽ നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് മേളയെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് ബീനാ പോൾ പറഞ്ഞു. അന്താരാഷ്ട്ര നിബന്ധനകൾ അനുസരിച്ചാണ് ചലച്ചിത്ര മേള ഇവിടെ നടത്തുന്നത്. കോവിഡ് സാഹചര്യം ഉള്ളതുകൊണ്ട് മാത്രമാണ് നാലിടത്ത് നടത്തുന്നതെന്നും ഇത്തവണത്തേക്ക് മാത്രമാകും ഇതെന്നും ബീനാ പോൾ പറഞ്ഞു.കാലങ്ങളായി തിരുവനന്തപുരത്ത് നടന്നുവന്ന ഐ.എഫ്.എഫ്.കെ കൊവിഡിന്റെ മറവിൽ മറ്റ് നഗരങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടി അപലപനീയമാണെന്നും തരൂർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. മറ്റ് ജില്ലകളിൽ വച്ച് ചലച്ചിത്ര മേള നടത്തുന്നതിനെ ശബരീനാഥൻ എംഎ‍ൽഎയും എതിർത്തിരുന്നു. എന്നാൽ നടക്കുന്നത് അനാവശ്യ വിവാദമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP