Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛനും ഇളയ മകനും കുളത്തിൽ ചാടിയോ എന്ന് അറിയാൻ വീട്ടിൽ എത്തിയവർ കണ്ടത് കെട്ടിയിട്ട നിലയിൽ കഴുത്തറത്തുകൊല്ലപ്പെട്ട അൽത്താഫിനെ; മൂത്തവനെ കൊന്ന് അൻഷാദുമൊത്ത് സഫീർ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിൽ; അമ്മ കഴിയുന്നത് കുടുംബവുമായി അകന്ന് മറ്റൊരു വീട്ടിൽ; നാവായിക്കുളത്ത് തുമ്പുണ്ടാക്കിയത് ആരുമില്ലാതെ കിടന്ന ഓട്ടോറിക്ഷ

അച്ഛനും ഇളയ മകനും കുളത്തിൽ ചാടിയോ എന്ന് അറിയാൻ വീട്ടിൽ എത്തിയവർ കണ്ടത് കെട്ടിയിട്ട നിലയിൽ കഴുത്തറത്തുകൊല്ലപ്പെട്ട അൽത്താഫിനെ; മൂത്തവനെ കൊന്ന് അൻഷാദുമൊത്ത് സഫീർ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിൽ; അമ്മ കഴിയുന്നത് കുടുംബവുമായി അകന്ന് മറ്റൊരു വീട്ടിൽ; നാവായിക്കുളത്ത് തുമ്പുണ്ടാക്കിയത് ആരുമില്ലാതെ കിടന്ന ഓട്ടോറിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാവായിക്കുളത്തെ കരയിച്ച ക്രൂരതയ്ക്ക് പിന്നിൽ കുടുംബ പ്രശ്‌നമെന്ന് സൂചന. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. പിതാവ് സഫീറും ഇളയമകനും കുളത്തിൽ ചാടിയെന്ന സംശയത്തെ തുടർന്നാണ് പൊലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകൻ അൽത്താഫിനെ വീടിനുള്ളിൽ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് മൂത്ത മകനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമൊത്ത് സഫീർ കുളത്തിൽ ചാടിയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്.

കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. തൂടർന്ന് നടത്തിയ പരിശോധനയിൽ പിതാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ കണ്ടെത്തി. പിതാവ് സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ക്ഷേത്രക്കുളത്തിന്റെ സമീപം കണ്ടെത്തിയതിനെ തുടർന്നാണ് സംശയങ്ങൾ തുടങ്ങുന്നത്. ആരോ കുളത്തിൽ ചാടിയെന്ന് നാട്ടുകാർക്ക് സംശയം തോന്നി. ഓട്ടോ കണ്ടതോടെ അത് സഫീറാകുമെന്നു കരുതി. അങ്ങനെയായിരുന്നു അന്വേഷണം.

എട്ടുവയസ്സുള്ള ഇളയ കുട്ടി അൻഷാദിനെ കാണാനില്ല. അച്ഛൻ കുട്ടിയെ ഇയാൾ കുളത്തിലെറിഞ്ഞു എന്നാണ് സംശയം. കുട്ടിക്കായുള്ള തിരച്ചിൽ ക്ഷേത്രക്കുളത്തിൽ തുടരുകയാണ്. സഫീറാണ് അൽത്താഫിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ ഉമ്മ സൂപ്പർമാർക്കറ്റിലെ ജോലിക്കാരിയാണ്. കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. പിതാവ് സഫീറും ഇളയമകനും കുളത്തിൽ ചാടിയെന്ന സംശയത്തെ തുടർന്നാണ് പൊലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകൻ അൽത്താഫിനെ വീടിനുള്ളിൽ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് സഫീറുമൊത്ത്് അൽത്താഫും അൻഷാദും നാവായിക്കുളത്ത് നൈനാൻകോട് എന്ന സ്ഥലത്താണ് താമസിക്കുന്നത്. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്താണ് യഥാർത്ഥ പ്രശ്‌നമെന്ന് പൊലീസിന് നിശ്ചയമില്ല. അമ്മയെ ഉൾപ്പെടെ ചോദ്യം ചെയ്യും. അമ്മയുമായുള്ള പ്രശ്‌നമാണോ അതോ മക്കളുമായി സഫീർ വഴക്കിട്ടോ എന്നെല്ലാം പരിശോധിക്കും. വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയുള്ള നാവായിക്കുളത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്ത്രതിലാണ് ഇളയകുട്ടിയുമായി ചാടിയത്. സഫീറിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർ കുളത്തിൽ ചാടിയോ എന്ന സംശയമുയർന്നത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി.

മൃതദേഹം കണ്ടെത്തി. അൽത്താഫിനെ കൊലപ്പെടുത്തിയ ശേഷം സഫീർ കുളത്തിൽ ചാടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. വീടിനുള്ളിൽ കെട്ടിയിട്ട നിലയിലായിരുന്നു മൂത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP