Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെസ്‌നയുള്ളത് മംഗലാപുരത്തെ മതപഠന കേന്ദ്രത്തിലോ? മുക്കൂട്ടുതറയിൽ നിന്നും രണ്ട് കൊല്ലം മുമ്പ് കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള ദുരൂഹത തുടരുന്നു; മതപഠന കേന്ദ്രത്തിൽ എത്തിച്ചതിന് പിന്നിൽ ലൗജിഹാദ് എന്ന ചർച്ചയും സജീവം; യുവതിയെ ഉടൻ കണ്ടെത്തുമെന്ന സൂചനകൾ മാത്രം നൽകി പൊലീസും

ജെസ്‌നയുള്ളത് മംഗലാപുരത്തെ മതപഠന കേന്ദ്രത്തിലോ? മുക്കൂട്ടുതറയിൽ നിന്നും രണ്ട് കൊല്ലം മുമ്പ് കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള ദുരൂഹത തുടരുന്നു; മതപഠന കേന്ദ്രത്തിൽ എത്തിച്ചതിന് പിന്നിൽ ലൗജിഹാദ് എന്ന ചർച്ചയും സജീവം; യുവതിയെ ഉടൻ കണ്ടെത്തുമെന്ന സൂചനകൾ മാത്രം നൽകി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ട് വർഷം മുമ്പ് കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിൽ നിന്നും പുറത്തിറങ്ങുന്ന ഓൺലൈൻ പത്രത്തിലാണ് ഈ റിപ്പോർട്ടുള്ളത്. എന്നാൽ പൊലീസ് ഇതിന് ഒരു സ്ഥിരീകരണവും നൽകുന്നില്ലെന്നതാണ് വസ്തുത. വിവരത്തെ കുറിച്ച് അറിയില്ലെന്നും പറയുന്നു. എന്നാൽ ജെസനയെ കമ്‌ടെത്തുമെന്ന് തന്നെയാണ് അവരും നൽകുന്ന സൂചന.

ഇതു സംബന്ധിച്ച വിവരങ്ങൾ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്‌പി കെ.ജി സൈമണും അറിയാമായിരുന്നു എന്ന സൂചനയും പുറത്തു വന്നു. ജെസ്നയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടന്നും തനിക്ക് ഇപ്പോൾ എല്ലാം തുറന്നു പറയാൻ പറ്റില്ലെന്നും കെ.ജി സൈമണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2020 ഡിസംബർ 31 ന് സൈമൺ സർവ്വീസിൽ നിന്നും വിരമിക്കുകയും ചെയ്തു-അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ജെസ്നയുടെ തിരോധാനം പുതിയ വഴിത്തിരിവിലെത്തി നിൽക്കുമ്പോൾ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളായ ജെസ്‌ന മരിയ ജെയിംസ് എന്ന ഇരുപതുകാരി മംഗലാപുരത്തെ ഇസ്ലാമിക മത പഠന കേന്ദ്രത്തിൽ എത്തിയെങ്കിൽ അതെങ്ങനെ?...പിന്നിൽ ആരാണ്?.. ലൗ ജിഹാദികളോ? തെളിയാത്ത നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരളത്തിലെ മിടുക്കരായ രണ്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടും അന്വേഷണം മുന്നോട്ട് പോകാതിരുന്നതെന്തുകൊണ്ട്?... ആരാണ് ഇവരുടെ വഴി മുടക്കിയത്?..ആരെയാണ് ഈ ഉദ്യോഗസ്ഥർ ഭയക്കുന്നത്?.. ഇവരുടെ വായ മൂടിക്കെട്ടിയത് ആരാണ്? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണെന്നും പത്രം ചർച്ചയാക്കുന്നു.

മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനത്തിന്റെ ചുരുളുകൾ ഉടൻ അഴിയുമെന്ന് പത്തനംതിട്ട പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞ കെ.ജി. സൈമൺ വ്യക്തമാക്കിയിരുന്നു. നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു എന്നും നിർണ്ണായകമായ ചില മൊഴികൾ പൊലീസ് ശേഖരിച്ചതായും വിരമിക്കൽ ദിനത്തിൽ കെ.ജി. സൈമൺ പറഞ്ഞു. ജെസ്‌ന എങ്ങോട്ടാണ് പോയത്, പ്രവർത്തനരീതികൾ എങ്ങനെയായിരുന്നു, ആരൊക്കെയായാണ് ബന്ധമുണ്ടായിരുന്നത് എന്നും പത്തനംതിട്ടയ്ക്ക് പുറത്ത് മറ്റ് ജില്ലകളിലും വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ജസ്‌ന സ്വന്തം കുടുംബവുമായി എങ്ങനായിരുന്നു ബന്ധമെന്നതുൾപ്പടെയുള്ള കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം ജെസ്‌ന തിരോധാനക്കേസ് അന്വേഷണം ഫലം കാണുമെന്നും സത്യം ഉടൻ വെളിപ്പെടുത്താൻ കഴിയുമെന്നും കെ ജി സൈമൺ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസിൽ നല്ല പുരോഗതിയുണ്ടായപ്പോഴാണ് കോവിഡ് വന്നതും ലോക്ക്ഡൗൺ സംഭവിച്ചതും. അതിനാലാണ് കേസന്വേഷണം പലപ്പോഴും തടസ്സപ്പെട്ടതെന്നും കെ ജി സൈമൺ പറഞ്ഞു. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് താനിപ്പോഴൊന്നും പറയുന്നില്ല എന്നായിരുന്നു കെ ജി സൈമണിന്റെ മറുപടി. തനിക്കതേക്കുറിച്ച് ഒന്നും ഇപ്പോൾ പറയാനാകില്ല. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് വളരെയധികം കാര്യങ്ങൾ തുറന്ന് പറയുന്നതിന് പരിമിതികളുണ്ട്. പക്ഷേ, കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്നാമ്പുറവിവരങ്ങളും ശേഖരിച്ചുകഴിഞ്ഞതായും കെ ജി സൈമൺ വ്യക്തമാക്കി.

ജെസ്‌നയുടെ തിരോധാനം പോലുള്ള കേസുകളിൽ നല്ല ഹോംവർക്ക് ആവശ്യമാണ്. ജെസ്‌നയുടെ കേസുമായി ബന്ധപ്പെട്ട് വളരെ നിർണായകമായ വിവരങ്ങളാണ് കിട്ടിയിട്ടുള്ളത്. ജെസ്‌ന ബന്ധുഗൃഹത്തിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട് എവിടെ വരെയെത്തി, എവിടെയെല്ലാം പോയി, ആരെയെല്ലാമാണ് കണ്ടത് എന്നതടക്കമുള്ള വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ചെന്നൈയിലെ ലാബിൽ അയച്ചാണ് ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ അടക്കം കണ്ടെത്തിയത്. എന്നാൽ കേസിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി തൽക്കാലം വിവരങ്ങൾ പലതും പുറത്തുവിടാനാകില്ലെന്നും വിരമിക്കുന്നതിന് മുൻപ് കെ ജി സൈമൺ പറയുന്നു.


2018 മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കൽ പൊലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ചിലയിടങ്ങളിൽ നിന്ന് ജെസ്‌നയെ കണ്ടെത്തിയെന്ന് പറഞ്ഞ് വീട്ടുകാർക്കും പൊലിസിനും ഫോൺ കോളുകൾ ലഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. ആന്റിയുടെ വീട്ടിൽ പോകുകയാണെന്ന് അയൽവാസിയോട് പറഞ്ഞെങ്കിലും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല. മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്നയെ കണ്ടെന്ന ചിലരുടെ മൊഴിയനുസരിച്ച് ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തിൽ ശിവഗംഗ എന്ന ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കൾ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എന്നാൽ അതിൽ നിന്നും പിന്നീട് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

കാഞ്ഞിരപ്പള്ളി ഡെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാൽ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ ജെസ്ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയൽക്കാർ കണ്ടതാണ്. രാവിലെ ഒമ്പത് മണിയോടെ പിതാവ് ജെയിംസ് ഓഫീസിലേക്കും പിന്നീട് സഹോദരി ജെഫിമോളും സഹോദരൻ ജെയ്സും കോളേജിലേക്കും പോയി. ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന സ്വന്തം വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഒരു ഓട്ടോയിൽ കയറിയാണ് ജെസ്ന മുക്കൂട്ടുതറ ടൗണിൽ എത്തിയത്. തുടർന്ന് ബസിൽ കയറി എരുമേലിയിൽ എത്തി.

എന്നാൽ ഇതിനുശേഷം എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ പൊലീസ് സംഘത്തിന് ഒരു വ്യക്തതയുമില്ലായിരുന്നു. മൊബൈൽ ഫോണോ പണമോ ഒന്നും എടുക്കാതെയാണ് ജെസ്ന വീട്ടിൽ നിന്ന് പോയത്. ഇതിനിടെ ജെസ്നയുടെ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനുമായിരുന്നില്ല. ലോക്കൽ പൊലിസിന്റെ അന്വേഷണം അങ്ങനെ വഴി മുട്ടി നിൽക്കുമ്പോഴാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നിട്ടും കേസന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതിനിടെയാണ് പെൺകുട്ടി മംഗലാപുരത്തെ ഒരു ഇസ്ലാമിക മത പഠന കേന്ദ്രത്തിലുണ്ടന്ന വാർത്തകൾ പുറത്തു വരുന്നതെന്ന് അമേരിക്കയിൽ നിന്നുള്ള പത്രം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP