Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുപിയിലെ ഇറ്റാവയിലുള്ള പഞ്ചായത്തിൽ പാക് പൗര പ്രസിഡന്റ്; ആധാറും വോട്ടേഴ്‌സ് ഐഡിയും നേടിയെന്നും കണ്ടെത്തൽ; കേസെടുത്ത് പൊലീസ്

യുപിയിലെ ഇറ്റാവയിലുള്ള പഞ്ചായത്തിൽ പാക് പൗര പ്രസിഡന്റ്; ആധാറും വോട്ടേഴ്‌സ് ഐഡിയും നേടിയെന്നും കണ്ടെത്തൽ; കേസെടുത്ത് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഗൗഡോ പഞ്ചായത്തിൽ പാക്കിസ്ഥാൻ പൗര പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവർത്തിച്ചതിൽ അന്വേഷണം തുടരുന്നു. പാക് പൗരയായ ബാനോ ബീഗം ആധാർ, വോട്ടേഴ്‌സ് ഐഡി എന്നിവ നേടിയതായും അന്വേഷണത്തിൽ കണ്ടെത്തി.

അറുപത്തിയഞ്ചുകാരിയായ ബാനോ ബീഗം മുപ്പത്തിയഞ്ചു വർഷം മുമ്പാണ് ഇന്ത്യയിലേക്കു വന്നത്. ഇറ്റാവിയിൽ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. ദീർഘകാല വിസയിൽ രാജ്യത്ത് എത്തിയ ബീഗം പിന്നീട് സമീപത്തുള്ള അഖ്തർ അലിയെ വിവാഹം കഴിച്ചു. പലവട്ടം ബീഗം ഇന്ത്യൻ പൗരത്വത്തിന് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില് മത്സരിച്ച ബീഗം ഗൗഡോ പഞ്ചായത്ത് ഭരണസമിതി അംഗമായി. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രസിഡന്റ് ഷഹ്നാസ് ബീഗം മരിച്ചപ്പോൾ താല്ക്കാലിക പ്രസിഡന്റ് ആയി സ്ഥാനമേൽക്കുകയായിരുന്നു.

ഗ്രാമത്തിലുള്ള ഖവായിദാൻ ഖാൻ എന്നയാൾ പരാതി നല്കിയതോടെയാണ് വിഷയം പൊതുശ്രദ്ധയിൽ വന്നത്. ബീഗം പാക് പൗരയാണ് എന്നായിരുന്നു പരാതി. ബീഗം ഉടന് തന്നെ അധ്യക്ഷസ്ഥാനം രാജിവച്ചു. എന്നാല് ജില്ലാ പഞ്ചായത്ത് ഓഫിസര് വിഷയം ജില്ലാ കലക്ടര്ക്കു മുന്നില് ഉന്നയിച്ചു. തുടർന്ന് ബീഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന് ഉത്തരവാവുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറി ധ്യാന്പാല് സിങ് ആണ് ബീഗത്തെ താല്ക്കാലിക അധ്യക്ഷയായി നിയോഗിക്കാന് ശുപാര്ശ നല്കിയത്. സിങ്ങിനെ പദവിയില്‌നിന്നു നീക്കം ചെയ്തു.
ബീഗത്തിന് ആധാര് കാര്ഡും മറ്റു രേഖകളും എങ്ങനെ സംഘടിപ്പിക്കാനായി എന്നതില് അന്വേഷണം നടക്കുകയാണെന്ന് അധികൃതര് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP