സെഫിയുടെ കന്യാചർമ്മ പരിശോധന നടത്തിയ വിദഗ്ദ്ധർക്ക് പരിജ്ഞാനമില്ല; കന്യാചർമ്മത്തിന് കേടുപാടില്ലായിരുന്നു'; സിസ്റ്റർ സെഫി നിരപരാധിയെന്നുമുള്ള ഫോറൻസിക് വിദഗ്ധന്റെ കുറിപ്പ് ചർച്ചയാകുന്നു
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ച സിസ്റ്റർ സെഫി നിരപരാധിയെന്ന് ചൂണ്ടിക്കാട്ടുന്ന ഫോറൻസിക് വിദഗ്ധന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സെഫിയിൽ നടത്തിയ കന്യാചർമ്മ പരിശോധനയുടെ ശാസ്ത്രീയത ചോദ്യം ചെയ്തുകൊണ്ടാണ് ഫോറൻസിക് വിദഗ്ധൻ കൃഷ്ണൻ ബാലചന്ദ്രൻ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
അഭയയുടെ കൊലയിലേക്ക് നയിച്ച പ്രേരണക്കുറ്റം തെളിയിക്കുന്ന വിദഗ്ധ പരിശോധനകളിൽ പിഴവുകളുണ്ടെന്നാണ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. വിധിയിലേക്ക് നയിച്ച ശാസ്ത്രീയ തെളിവുകൾക്ക് യാതൊരുവിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും അവകാശപ്പെടാനാകില്ലെന്നും സാമാന്യബുദ്ധിയുടെ അളവുകോൽ വെച്ചുനോക്കിയാലും പൊരുത്തക്കേടുകൾ മനസിലാകുമെന്ന് കൃഷ്ണൻ ബാലചന്ദ്രൻ എഴുതുന്നു. കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഫേസ്ബുക്കിൽ ലഭിക്കുന്നത്.
സിസ്റ്റർ സെഫിയുടെ കേടുപാടില്ലാത്ത കന്യാചർമ്മം പരിശോധിച്ച് ഇവർ ശസ്ത്രക്രിയ നടത്തിയെന്ന് പറയുന്ന വിദഗ്ദ്ധർക്ക് ഈ മേഖലയിൽ പരിജ്ഞാനമില്ലെന്ന് ഈ ഫോറൻസിക് വിദഗ്ധൻ വാദിക്കുന്നു. ഇവർ പഠിച്ചിട്ടില്ലാത്ത, കണ്ടിട്ടുപോലുമില്ലാത്ത ഈ ശസ്ത്രക്രിയ സിസ്റ്റർ സെഫി എവിടെ നിന്നാണ് ചെയ്തതെന്ന അടിസ്ഥാന ചോദ്യം പോലും ആരും ഉന്നയിച്ചില്ലെന്നും ഇദ്ദേഹം വാദിക്കുന്നു. കന്യകാത്വപരിശോധനതന്നെ അത്യന്തം മനുഷ്യവിരുദ്ധമായ കാര്യമാണെന്നും ഇദ്ദേഹം ഫേസ്ബ്ുക്കിൽ കുറിച്ചു. പരേതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ ഫോട്ടോഗ്രാഫറിന്റെ മൊഴിയാണ് വിശ്വാസത്തിലെടുത്തതെന്നും കൃഷ്ണൻ ബാലചന്ദ്രൻ കുറ്റപ്പെടുത്തുന്നു.
കൃഷ്ണൻ ബാലചന്ദ്രന്റെ വാക്കുകൾ:
സിസ്റ്റർ അഭയ കേസ്സിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാൻ പറയുന്നത് എന്റെ പ്രവർത്തിമണ്ഡലമായ forensic medicine എന്ന വിഷയത്തേ ആസ്പദമാക്കിയാണ്. ഈ കേസിന്റെ വിധി നിർണ്ണയിക്കുവാൻ ഉപയോഗിച്ച വൈദ്യശാസ്ത്രപരമായ തെളിവുകൾ (Medical documents of evidentiary value) രണ്ടെണ്ണം ആയിരുന്നു.അവ രണ്ടും രണ്ട് കന്യാസ്ത്രീകളുടെ ദേഹപരിശോധനകളേ തുടർന്നുള്ള റിപ്പോർട്ടുകളായിരുന്നു. ഒന്ന് മരിച്ച് പോയ ഒരാളുടേതും അടുത്തത് ജീവിച്ചിരിക്കുന്ന (?) ഒരാളുടേതും. തെളിച്ച് പറഞ്ഞാൽ, ഒന്ന് സിസ്റ്റർ അഭയയുടെ മൃതശരീരത്തിൽ നടത്തിയ പൊസ്റ്റുമോർട്ടം പരിശോധനയുടെ റിപ്പോർട്ടും, അടുത്തത്, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ, എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും എനിക്ക് ഇപ്പോഴും അറിയാത്ത, ഒരു പരിശോധനയുടെ റിപ്പോർട്ടും. ആദ്യം സിസ്റ്റർ അഭയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്മേലുള്ള 'expert' മൊഴികൾ.
പരേതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളേപ്പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ വിശ്വാസീയത മൃതദേഹം ഫോട്ടോയെടുത്ത ഫൊട്ടോഗ്രാഫറുടെ മൊഴിയിലാണ് എന്ന് പറയുന്ന ഒരു കോടതി വിധിയാണിത്. എന്നാൽ കോടതിയിൽ ഹാജരാക്കപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയിൽ പറയുന്ന മുറിവുകൾ ഇല്ലെങ്കിൽ പോലും കോടതിക്ക് വിശ്വാസം അയാളേയാണ്. കോടതി അലക്ഷ്യം എന്ന ഒരു damocles sword തലയ്ക്ക് മേലുള്ളതുകൊണ്ട് ഇക്കാര്യത്തിൽ ഇതിനപ്പുറം ഒന്നും പറയാൻ നിർവ്വാഹമില്ല. എന്നാലും ചിലത് പറയാതെ വയ്യാ.. വിധിയിൽ എടുത്ത് പറയുന്ന Dr. കന്തസാമിയുടെ medical depositionൽ നിർണ്ണായയകമായി തീർന്നവ തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനും കഴിയും എന്നതും മറ്റൊരു കാര്യം (അക്കാര്യം വേറേ ഒരു പോസ്റ്റിൽ എഴുതാം). എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. വിധി വായിച്ചതിൽ നിന്നും അതിൽ രണ്ട് ഡോക്ടർമാരും പറഞ്ഞിരിക്കുന്ന conclusions കളിൽ മിക്കതും, പ്രത്യേകിച്ചും injury interpretation ന്റെ കാര്യത്തിൽ, തീർത്തും അശാസ്ത്രീയവും, ചിലതൊക്കെ അപ്പാടെ തെറ്റുകളുമാണ്. ശാസ്ത്രീയതയുടെ അളവ് കോലുകൾ പോയിട്ട് സാമാന്യ ബുദ്ധിയുടെ പരിശോധനകളിൽ പോലും നിലനിൽക്കാത്തവയാണ്. The medical conclusions drawn by the experts with regards to the interpretations of the injuries are either unscientific, or even wrong. Forget scientific scrutiny, they don't even stand the scrutiny of medical common sense. ഇനി, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും നിശ്ചയമില്ലാത്ത റിപ്പോർട്ടും അതിന്മേലുള്ള depositionഉം.
അതിലേക്ക് വരും മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം. ''ശാസ്ത്രീയ'' കുറ്റാന്വേഷണ രീതികളെന്ന് അറിയപ്പെടുന്ന മൂന്ന് കാര്യങ്ങളാണ് നുണപരിശോധന (polygraph test), Brain fingerprinting (അതിന്റെ മലയാളം എന്തുവാന്ന് എനിക്കറിയില്ല), പിന്നെ narco analysis. ഇവ മൂന്നിനേ പറ്റിയും വെവ്വേറെ പോസ്റ്റുകൾ ഇടാം. അല്ലെങ്കിൽ ഈ എഴുതുന്നത് വല്ലാതെ നീണ്ട് പോകും. ക്ഷമിക്കുക. ഇതിൽ ആദ്യം പറഞ്ഞ രണ്ട് പരിശോധനകളും objective (വസ്തുനിഷ്ഠമായ) recordings ഉള്ള പരിശോധനകളാണ്. അവയുടെ വാലിഡിറ്റിയും റിലയബിലിറ്റിയും വേറേ കാര്യങ്ങളാണെങ്കിലും narco analysis എന്ന ഭാവനാത്മകത നിറഞ്ഞ (subjectivity) പരിശോധനകളേക്കാളും inter observer variance കുറവുള്ള പരിശോധനകളാണ്. സത്യം കണ്ടെത്തുന്ന Positive utilityയേക്കാളും നുണ പറയുകയല്ല എന്ന negative result കളാണ് ഇവയേ കൊണ്ട് (polygraph, Brain fingerprinting) ഉപയോഗമുള്ളതെന്ന് ചുരുക്കം. Narco പരിശോധനക്ക് വിധേയയാകുന്നതിന് മുമ്പ് സിസ്റ്റർ സെഫി CBI ആവശ്യപ്പെട്ടത് പ്രകാരം ഈ രണ്ട് പരിശോധനകളിലൂടെയും കടന്ന് പോയിരുന്നു. ഈ രണ്ട് പരിശോധനകളിലും അവരേ അവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനുള്ള യാതൈന്നും കിട്ടിയിരുന്നില്ല. അതിലും മതി വരാഞ്ഞിട്ടാണ് CBI ആവശ്യപ്പെട്ടത് കാരണം അവർ narco analysis എന്ന പരിശോധനയ്ക്ക് വിധേയയായത്. നിരന്തരമായ കട്ടിങ്ങിനും എഡിറ്റിങ്ങിനും ശേഷം പോലും (അങ്ങനെ ചെയ്യുന്നതിലൂടെ narco analysis ന്റെ utility അപ്പാടെ തീരുമെങ്കിലും) അതിന്റെ edited ഭാഗങ്ങൾ പൊതു മണ്ഡലത്തിൽ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്ത് അവരെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ച് തെറ്റായ ഒരു പൊതു ബോധം നിർമ്മിച്ച് എടുക്കാൻ സാധിച്ചു എന്നത് എടുത്തു പറയുന്നു. അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു. കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized oscietyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examinationലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു ''വിദഗ്ദ്ധ'' ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്. പരിശോധനയിൽ അവരുടെ കന്യാചർമ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോൾ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്. MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം. നിയമത്തിൽ ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തിൽ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill amd experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേം കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേർക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. ഓർക്കണം, സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ ''കൊല'' കേസ് ഇല്ല. ''കൊലപാതക'' ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !
ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം. നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicineനേ ആയിരുന്നു. ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തിൽ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു. ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അതല്ലേ സത്യം? പറയൂ....
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്