Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക് ഡൗൺ കാലത്ത് കടം കൊടുത്ത പണം മടക്കിത്തന്നില്ല; വാക്കു തർക്കത്തിനൊടുവിൽ കൊലപ്പെടുത്തി സുഹൃത്തിനെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ ഉപേക്ഷിച്ചു; ബൈക്ക് വാങ്ങാൻ ആഗ്രഹിച്ചപ്പോൾ പണം തിരികെ കിട്ടിയില്ലെന്ന് കൊലയാളി അങ്കിത്

ലോക്ക് ഡൗൺ കാലത്ത് കടം കൊടുത്ത പണം മടക്കിത്തന്നില്ല; വാക്കു തർക്കത്തിനൊടുവിൽ കൊലപ്പെടുത്തി സുഹൃത്തിനെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ ഉപേക്ഷിച്ചു; ബൈക്ക് വാങ്ങാൻ ആഗ്രഹിച്ചപ്പോൾ പണം തിരികെ കിട്ടിയില്ലെന്ന് കൊലയാളി അങ്കിത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് കടം വാങ്ങിയ പണം തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയയാൾ പിടിയിൽ. ഡൽഹിയിലെ പ്രേംനഗറിലാണ് സംഭവം. അങ്കിത് എന്നായാളാണ് അറസ്റ്റിലായത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി സ്‌കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇയാൾ ഉപേക്ഷിച്ചു.

സ്‌കൂട്ടറിൽ ചാക്കുമായി ഇയാൾ പോകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് ലഭിച്ചു.പ്രേം നഗറിൽ ചാക്കിൽ നിന്നും രക്തം ഒലിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി എന്ന് ഡൽഹി പൊലീസിന് ഫോണിലൂടെ ലഭിച്ച വിവരത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കൊലയാളിയുടെ പേര് അങ്കിത് എന്നാണെന്നും മരിച്ചയാൾ ഇയാളുടെ സുഹൃത്ത് രവിയാണെന്നും കണ്ടെത്തി. പ്രതിയെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് അങ്കിത് കുറ്റമേറ്റത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. നഗരത്തിലെ ഒരു തയ്യൽകാരനാണ് അങ്കിത്. സുഹൃത്തായ രവിക്ക് അത്യാവശ്യമായി 77,000 രൂപ അങ്കിത് കടം നൽകി. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ അങ്കിതും രവിയും തമ്മിൽ വഴക്കായി. രവിയുടെ തല അങ്കിത് ചുമരിലിടിച്ചതും രവി രക്തം വാർന്ന് മരിച്ചു.

തുടർന്ന് മൃതദേഹം ചാക്കിലാക്കി കട്ടിയേറിയ പ്‌ളാസ്റ്റിക് വള്ളിയുപയോഗിച്ച് കെട്ടിയ ശേഷം ആളൊഴിഞ്ഞ ഒരിടത്ത് ഉപേക്ഷിച്ചു. തനിക്ക് ഒരു ബൈക്ക് വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നെന്നും രവി പണം തിരികെ തരാത്തതിനാൽ ആഗ്രഹം നടന്നില്ലെന്നും അതിന്റെ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും അങ്കിത് പൊലീസിനെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP