Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു ഇനി ജൂട്ട് കോർപ്പറേഷൻ ചെയർമാൻ; z കാറ്റഗറി സുരക്ഷയ്ക്ക് പിന്നാല ക്യാബിനറ്റ് പോസ്റ്റും; എല്ലാം ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാടകങ്ങളെന്ന് വിലയിരുത്തൽ

തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു ഇനി ജൂട്ട് കോർപ്പറേഷൻ ചെയർമാൻ;  z കാറ്റഗറി സുരക്ഷയ്ക്ക് പിന്നാല ക്യാബിനറ്റ് പോസ്റ്റും; എല്ലാം ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാടകങ്ങളെന്ന് വിലയിരുത്തൽ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കിടെ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെ അംഗീകാരങ്ങളും പദവികളും കൊണ്ട് മൂടി കേന്ദ്രനേതൃത്വം. ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ( ജെസിഐ) യുടെ പുതിയ ചെയർമാനായി സുവേന്ദുവിനെയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂട്ട് കോർപ്പറേഷൻ അധ്യക്ഷനായി സ്ഥാനമേൽക്കുന്നതോടെ സുവേന്ദുവിന് ക്യാബിനറ്റ് മന്ത്രിക്ക് തത്തുല്യമായ സവിശേഷാധികാരം അനുഭവിക്കാനാകും.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പെ തൃണമൂൽ- ബിജെപി പോര് കനക്കുന്നതിനിടെയാണ് സുവേന്ദു അധികാരി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിലെ പദവികളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും സുവേന്ദു രാജിവെച്ചൊഴിഞ്ഞതിനുശേഷം അദ്ദേഹത്തിന് ദ കാറ്റഡറി സുരക്ഷ ലഭിച്ചിരുന്നു. അപ്പോൾ മുതൽ തന്നെ സുവേന്ദു ബിജെപിയിലേക്ക് ചേക്കേറാനിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനം, മറ്റ സംസ്ഥാനങ്ങളിൽ വൈ പ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ എന്നിവയും സുവേന്ദു അധികാരിക്ക് ലഭിച്ചിരുന്നു.

ജൂട്ട് കോർപ്പറേഷൻ അധ്യക്ഷനായി സുവേന്ദു അധികാരി ഈ മാസം ജനുവരിയിൽ തന്നെ സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബംഗാളിൽ ജൂട്ട് നിർമ്മാണമേഖലയിൽ പണിയെടുക്കുന്ന നിരവധി തൊഴിലാളികളുണ്ടെന്നും സുവേന്ദുവിനെ തന്നെ ഈ പദവി ഏൽപ്പിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്നും ബംഗാളിലെ ബിജെപി നേതൃത്വം പറയുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തൽ

എംഎൽഎമാരും എംപിമാരും ഉൾപ്പെടുന്ന 35 നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിക്കുന്ന വേളയിലാണ് ബംഗാളിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തിയാണ് മറുകണ്ടം ചാടിയ നേതാക്കളെ വരവേറ്റത്.

തൃണമൂൽ കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന സുവേന്ദു അധികാരി ഉൾപ്പെടെയുള്ളവർ മറുകണ്ടം ചാടിയത് മമതാ ബാനർജി സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. 2007ലെ നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരനായിരുന്നു സുവേന്ദു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയുടെ വിജയത്തിന് ചുക്കാൻ പിടിച്ചതും സുവേന്ദുവാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP