Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുപ്പൂരിൽ മന്ത്രവാദത്തിനിടയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ചു, ഭർത്താവിനും ഗുരുതര പരുക്ക്; മന്ത്രവാദിക്കായി തിരച്ചിൽ ഊർജ്ജിതം

തിരുപ്പൂരിൽ മന്ത്രവാദത്തിനിടയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ചു, ഭർത്താവിനും ഗുരുതര പരുക്ക്; മന്ത്രവാദിക്കായി തിരച്ചിൽ ഊർജ്ജിതം

ന്യൂസ് ഡെസ്‌ക്‌

തിരുപ്പൂർ: വെള്ളകോവിൽ അകലരായപാളയത്ത് മന്ത്രവാദത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. വെട്ടേറ്റ ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മന്ത്രവാദിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

ഫർണിച്ചർ വ്യാപാരിയായ ആറുമുഖം (65), ഭാര്യ ഈശ്വരി (55) എന്നിവരെയാണ് മന്ത്രവാദി വെട്ടി പരുക്കേൽപിച്ചത്. ഗുരുതര പരുക്കേറ്റ ഈശ്വരി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആറുമുഖം ചികിത്സയിലാണ്. മന്ത്രവാദി ശക്തിവേൽ(50) ഒളിവിലാണ്. പൊലീസ് തിരച്ചിൽ ഊർജ്ജിതപ്പെടുത്തി. പൂജാ ചടങ്ങുകൾക്കിടയിൽ ദമ്പതികളെ വെട്ടി പരുക്കേൽപിച്ച ശേഷം ആഭരണങ്ങളും പണവും കൈക്കലാക്കി പ്രതി കടന്നുകളയുകയായിരുന്നു.

മകൻ ഉദയകുമാറിന് വിവാഹം കഴിഞ്ഞു 13 വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ കുടുംബം ദുഃഖത്തിലായിരുന്നു. കുഞ്ഞുങ്ങളുണ്ടാവാനായി പരിഹാര പൂജ നടത്താമെന്ന അവകാശവാദവുമായാണു പ്രദേശവാസിയായ മന്ത്രവാദി കുടുംബത്തെ സമീപിക്കുന്നത്. തുടർന്ന് ആറുമുഖത്തിന്റെ ഫർണിച്ചർ കടയിൽ മന്ത്രവാദ പൂജകൾ നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നു പൊലീസ് കണ്ടെത്തി. കടയുടെ അകത്തുനിന്ന് ആറുമുഖത്തിന്റെ ഞെരക്കം കേട്ട നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വെള്ളകോവിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP