Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവല്ലയിൽ രാത്രിയാത്രക്കാർക്ക് ഭീഷണിയായി കവർച്ചാ സംഘം; നടുറോഡിൽ പുലർച്ചെ രണ്ടു മണിക്ക് വടിവാളുമായി യുവാവും യുവതിയും; യാത്രക്കാർ ഭീതിയിൽ

തിരുവല്ലയിൽ രാത്രിയാത്രക്കാർക്ക് ഭീഷണിയായി കവർച്ചാ സംഘം; നടുറോഡിൽ പുലർച്ചെ രണ്ടു മണിക്ക് വടിവാളുമായി യുവാവും യുവതിയും; യാത്രക്കാർ ഭീതിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല : തിരുവല്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ രാത്രി യാത്രക്കാർക്കു ഭീഷണിയായി കവർച്ച സംഘങ്ങൾ. കഴിഞ്ഞ ഒന്നര ആഴ്ചയായി മിക്ക രാത്രികളിലും വഴിയാത്രക്കാർ കൊള്ളയ്ക്ക് ഇരയാകാറുണ്ട്. വാഹനത്തിലെത്തി വടിവാൾ കഴുത്തിൽവച്ചു പണം തട്ടിടെയുക്കുകയാണ്.

12 ദിവസം മുൻപ് മതിൽഭാഗം, കാവുംഭാഗം എന്നിവിടങ്ങളിൽ പുലർച്ചെ മൂന്നരയ്ക്ക് വാനിലെത്തിയ യുവാവും യുവതിയും വടിവാൾ ഉപയോഗിച്ച് രണ്ടു പേരേ ആക്രമിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം കഴിഞ്ഞ നാലു ദിവസങ്ങളായി ദിവസവും കവർച്ച നടക്കുന്നതായി പരാതിയുണ്ട്. ചിലർ മാത്രമാണ് പൊലീസിൽ പരാതി നൽകുന്നത്.

ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ മൂന്നംഗ സംഘം ബൈക്കിലെത്തി നിരണം ഡക് ഫാമിനു സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന താത്കാലിക ഷെഡിൽ കയറി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചു തൊഴിലാളികളുടെ 3000 രൂപയും രണ്ട് മൊബൈൽ ഫോണും ബാഗുകളും കവർന്നു.

തിങ്കളാഴ്ച പുലർച്ചെ നീരേറ്റുപുറം പാലത്തിൽ മത്സ്യ വിൽപനക്കാരനെ തടഞ്ഞു നിർത്തി പണം കവർന്നു. ബൈക്കിൽ പോകുകയായിരുന്ന ഇയാളെ വാനിൽ പിന്തുടർന്ന് പാലത്തിൽ തടഞ്ഞു നിർത്തി വടിവാൾ കഴുത്തിൽ വച്ചാണ് പണം തട്ടിയെടുത്തത്. അതിനുശേഷം വൈക്കത്തില്ലം പാലത്തിനു സമീപം മറ്റൊരാളെയും തടഞ്ഞു നിർത്തി 5000 രൂപ കവർന്നിരുന്നു. ഇതു രണ്ടും ഒരു സംഘമാണെന്നാണ് നിഗമനം. മുഖം മൂടി ധരിച്ചാണ് ഇവർ എത്തിയതെന്നു കവർച്ചയ്ക്കിരയായവർ പറഞ്ഞു.

ഇന്നലെ പുലർച്ചെ ആലംതുരുത്തി പാലത്തിനു സമീപവും ഇതേ സംഭവം നടന്നു. നഷ്ടപ്പെടുന്നത് ചെറിയ തുകയാണെങ്കിൽ പലരും പൊലീസിൽ പരാതി നൽകാനോ വിവരം പുറത്ത് പറയാനോ തയാറാകുന്നില്ല. അതിഥി തൊഴിലാളികളും ജോലി കളഞ്ഞ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങാൻ തയാറാകുന്നില്ല.

പൊലീസിന്റെ രാത്രികാല പട്രോളിങ് കുറവായതാണ് അക്രമം വർധിക്കാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു. ലഹരിമരുന്നു വിൽപന സംഘങ്ങൾ വിൽപന കുറഞ്ഞതോടെ കവർച്ചയിലേക്കു മാറിയതാകാമെന്നും സംശയമുണ്ട്. സംഭവങ്ങളെല്ലാം നടക്കുന്നത് പുലർച്ചെ 2നും 4നുമിടയിലാണ് എന്നതാണ് പ്രത്യേകത. ജില്ലയുടെ അതിർത്തി കേന്ദ്രീകരിച്ചായതിനാൽ പൊലീസിനെ വെട്ടിച്ച് രക്ഷപെടാൻ എളുപ്പമാണെന്നതാണ് പടിഞ്ഞാറൻ പ്രദേശം തിരഞ്ഞെടുക്കാൻ കാരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP