Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നടി അഹാന കൃഷ്ണകുമാറിന് കോവിഡ്; ഏകാന്തത ആസ്വദിക്കുന്നു എന്ന് താരം

നടി അഹാന കൃഷ്ണകുമാറിന് കോവിഡ്; ഏകാന്തത ആസ്വദിക്കുന്നു എന്ന് താരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അഹാന തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. കുറച്ചുദിവസം മുമ്പ് കോവിഡ് പരിശോധന നടത്തിയെന്നും അന്നു മുതൽ ക്വാറന്റീനിൽ കഴിയുകയാണെന്നും അഹാന തന്റെ ഇൻസ്റ്റഗ്രാമിൽ എഴുതി.

‘കുറച്ചുദിവസം മുൻപ് കോവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയിൽ, എന്റെ മാത്രം സാന്നിദ്ധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. രണ്ട് ദിവസമായി നല്ല ആരോഗ്യനിലയിൽ തന്നെയാണ്. ഉടൻ തന്നെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. നെഗറ്റീവ് ആകുമ്പോൾ അറിയിക്കാം, അഹാന ഇൻസ്റ്റഗ്രാമിലെഴുതി.

നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. കുടുംബം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ക്രിസ്മസ് വിശേഷങ്ങളുടെ ചിത്രങ്ങൾ കുടുംബം പങ്കുവച്ചിരുന്നു. അതിൽ അഹാന ഉണ്ടായിരുന്നില്ല. ആ വേളയിൽ തന്നെ ആരാധകർ കമന്റായി ചോദ്യങ്ങൾ ഉന്നിച്ചിരുന്നു. ഇപ്പോൾ അഹാനയുടെ പ്രതികരണം വന്നതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP