Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണ്ട് ബിക്കിനി ധരിക്കുമ്പോൾ ആശങ്കപ്പെട്ടത് ചെറിയ കുറവുകളെ പറ്റി; പുതുവർഷത്തിൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കും; വർഷാന്ത്യം ബീച്ചിൽ ആഘോഷിച്ച് സമീറ റെഡ്ഢി

പണ്ട് ബിക്കിനി ധരിക്കുമ്പോൾ ആശങ്കപ്പെട്ടത് ചെറിയ കുറവുകളെ പറ്റി; പുതുവർഷത്തിൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കും; വർഷാന്ത്യം ബീച്ചിൽ ആഘോഷിച്ച് സമീറ റെഡ്ഢി

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട താരമാണ് സമീറ റെഡ്ഢി. തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മലയാളത്തിലും നായികയായി വിസ്മയിപ്പിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് വിവാഹിതയായ താരം ഗർഭിണിയായപ്പോഴുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. പ്രസവശേഷം തന്റെ ശരീരത്തെ ആഘോഷമാക്കുകയാണ് സമീറ. ഇപ്പോഴിതാ, സോഷ്യൽ മീഡിയ കീഴടക്കുന്നത് മക്കൾക്കൊപ്പമുള്ള സമീറയുടെ ബീച്ചിലെ ആഘോഷ നിമിഷങ്ങളാണ്.

ബിക്കിനി അണിഞ്ഞ് മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് താരം. പണ്ട് താൻ ബിക്കിനി അണിഞ്ഞിരുന്നപ്പോൾ ശരീരത്തിലെ ചെറിയ കുറവുകളെക്കുറിച്ചുപോലും ബോധവതിയായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ ഇന്ന് മക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ എന്നത്തേക്കാളും സന്തോഷവതിയാണെന്നും സമീറ കുറിക്കുന്നു. അടുത്ത വർഷം ശരീരസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുമെന്നും താരം വ്യക്തമാക്കി. മക്കൾക്കൊപ്പം കടലിൽ കളിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്.

‘പണ്ടൊക്കെ ബീച്ചിൽ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓർക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകൾ പോലും കണ്ടെത്തി അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ബീച്ചിൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ എന്നത്തേക്കാളും സന്തോഷവതിയാണ്. 2021–ൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്നേഹിക്കണമെന്ന് ഈ നിമിഷങ്ങൾ എന്നെ ഓർമപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങൾ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തിൽ നിങ്ങൾ മനോഹരമാണ്.’ സമീറ കുറിച്ചു.

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. മുഖത്തെ ആ ചിരിയിൽ നിങ്ങൾ എത്ര സന്തോഷവതിയാണെന്ന് അറിയാമെന്നും അതാണ് സുന്ദരിയാക്കുന്നതെന്നുമാണ് കമന്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP