Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാലും; നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഞാൻ അംഗീകരിക്കുന്നുവെന്നും വിശദീകരണം; ബിജെപിയെ വെട്ടിലാക്കി വീണ്ടും നിയമസഭയിലെ പാർട്ടിയുടെ ഏക അംഗം; കടുംപിടത്തത്തിനൊപ്പമല്ല സമവായത്തിനൊപ്പമാണ് താനെന്നും നേമം എംഎൽഎ; കാർഷിക പ്രമേയത്തിലും ഡെമോക്രസി ഉയർത്തി താരമായി രാജഗോപാൽ

മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാലും; നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഞാൻ അംഗീകരിക്കുന്നുവെന്നും വിശദീകരണം; ബിജെപിയെ വെട്ടിലാക്കി വീണ്ടും നിയമസഭയിലെ പാർട്ടിയുടെ ഏക അംഗം; കടുംപിടത്തത്തിനൊപ്പമല്ല സമവായത്തിനൊപ്പമാണ് താനെന്നും നേമം എംഎൽഎ; കാർഷിക പ്രമേയത്തിലും ഡെമോക്രസി ഉയർത്തി താരമായി രാജഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചത് ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ എതിർപ്പില്ലാതെ. ഇതോടെ നിയമസഭയ്ക്ക് ഏക കണ്ഠമായി പ്രമേയം പാസാക്കാനായി. ബിജെപിയുടെ നിലപാടിന് വിരുദ്ധമാണ് പാർട്ടിയുടെ ഏക എംഎൽഎ നിയമസഭയിൽ എടുത്ത നിലപാട്. പ്രമേയത്തിലെ വ്യാഖ്യാനങ്ങളിൽ വൈരുദ്ധ്യം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ പ്രമേയം പൊതു താൽപ്പര്യമാണ്. ഞാൻ അതിനൊപ്പം നിൽക്കുന്നു-ഇതാണ് പ്രമേയം പാസാക്കിയ ശേഷം രാജഗോപാൽ നൽകുന്ന വിശദീകരണം.

ഡൽഹിയിൽ കർഷക സമരം ശക്തമായ പശ്ചാത്തലത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാനാണ് സമ്മേളനം ചേർന്നത്. പ്രതിപക്ഷം മുമ്പോട്ട് വച്ച രണ്ട് ഭേദഗതികൾ അംഗീകരിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിക്കെതിരായ ഭേദഗതി അംഗീകരിച്ചില്ല. ഇതിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് കർഷക പ്രമേയത്തെ എതിർക്കാതെ രാജഗോപാൽ മൗനത്തിലായത്. വോട്ടെടുപ്പ് ആവശ്യപ്പെട്ടതുമില്ല. ഇതോടെ പ്രമേയം കേരളത്തിന്റെ പൊതു വികാരമായി. ഇതിന് ശേഷം വാർത്താ സമ്മേളനത്തിൽ താൻ പ്രമേയത്തെ അംഗീകരിക്കുന്നതായി രാജഗോപാൽ അറിയിക്കുകയും ചെയ്തു. കടുംപിടത്തമല്ല വേണ്ടത് സമവായമാണ് വേണ്ടെതെന്നും രാജഗോപാൽ പറഞ്ഞു. ഇത് ബിജെപിയെ തീർത്തും വെട്ടിലാക്കും.

കേന്ദ്ര സർക്കാരിനെ അടിമുടി വിമർശിക്കുന്ന പ്രമേയമാണ് നിയമസഭ പാസാക്കുന്നത്. ഈ നിയമങ്ങൾ കർഷക താൽപ്പര്യങ്ങൾക്ക് അനുകൂലമാണെന്ന് ബിജെപി പറയുന്നു. പ്രമേയത്തിന്റെ ചർച്ചയിൽ മോദിയേയും നിയമത്തേയും പിന്തുണയ്ക്കുന്ന തരത്തിലാണ് രാജഗോപാൽ പ്രസംഗിച്ചത്. മോദിയെ വിമർശിക്കാൻ വേണ്ടിയാണ് പ്രമേയമെന്നും പറഞ്ഞു. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാതെ പ്രമേയത്തെ അംഗീകരിക്കുകയും ചെയ്തു. കേന്ദ്രത്തിനെതിരായ പ്രമേയങ്ങൾ കേരളം ഏകകണ്ഠമായി പാസാക്കുന്നതിനോട് ബിജെപിയുടെ കേന്ദ്ര നേതൃത്വം പല ഘട്ടത്തിലും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കർഷക നിയമത്തിലും രാജഗോപാൽ എതിർപ്പു കാട്ടുന്നില്ല.

പാർട്ടി വിരുദ്ധമാണ് തന്റെ നിലപാട് എങ്കിലും പ്രശ്‌നമില്ലെന്നും രാജഗോപാൽ പറയുന്നു. ഇതും പാർട്ടിയെ വെട്ടിലാക്കും. കേന്ദ്ര കർഷക ബില്ലിനെതിരായ പ്രമേയം കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയത് പ്രതിപക്ഷത്ത് നിന്നും അവതരിപ്പിച്ച ഒരു ഭേദഗതി അംഗീകരിച്ചാണ്. ഇതിനിടെയാണ് സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ പ്രമേയത്തെ എതിർക്കുകയോ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമായി മാറിയത്. പ്രമേയത്തിലെ ഉൾപ്പെടെ ചില പരാമർശങ്ങളെ എതിർക്കുകമാത്രമാണ് ഒ രാജഗോപാൽ ചെയ്തത്. പ്രമേയത്തിന് കെസി ജോസഫ് നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് വേണമെന്ന് കെസി ജോസഫ് ആവശ്യപ്പെട്ടു.

എന്നാൽ പ്രമേയത്തിൽ വോട്ടെടുപ്പ് പാടില്ലെന്ന പ്രതിപക്ഷത്ത് നിന്ന് പിജെ ജോസഫും അഭിപ്രായപ്പെട്ടു. തുടർന്നാണ് പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാനത്ത് നിയനിർമ്മാണം കൊണ്ടുവരുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി അംഗം ഒ.രാജഗോപാൽ മാത്രം മായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും നടത്തിയ പരാമർശങ്ങളെ രാജഗോപാൽ തള്ളി. എന്ത് പ്രശ്‌നം വന്നാലും മോദിയെ വിമർശിക്കണമെന്നാണ് ചിലർക്കെന്ന് രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.

കർഷകർക്ക് പൂർണമായി സംരക്ഷണം നൽകുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ. പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തിയില്ല എന്നത് വസ്തുതാവിരുദ്ധമാണ്. ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. നിയമങ്ങൾ പിൻവലിച്ചാലേ പ്രധാനമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് കർഷകർ നിലപാട് എടുത്തത്. പ്രക്ഷോഭം നടത്തുന്ന കർഷകർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതിനാലാണ് പ്രധാനമന്ത്രിയുമായി ചർച്ച നടക്കാത്തതെന്നും രാജഗോപാൽ പറഞ്ഞു. എന്നാൽ, പ്രമേയത്തെ എതിർത്ത് രാജഗോപാൽ വോട്ട് ചെയ്തില്ല. പൊതു അഭിപ്രായത്തെ താൻ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് എതിർത്ത് വോട്ട് ചെയ്യാതിരുന്നത്. ബാക്കി എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ പിന്തുണയ്ക്കുകയായിരുന്നു എന്ന് രാജഗോപാൽ പറഞ്ഞു. ഡെമോക്രാറ്റിക് സ്പിരിറ്റോടെയാണ് താൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതിരുന്നതെന്നാണ് രാജഗോപാൽ നൽകിയ വിശദീകരണം.

പ്രമേയത്തെ താൻ അനുകൂലിക്കുകയാണെന്ന് നിയമസഭാ സമ്മേളനത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ രാജഗോപാൽ വ്യക്തമാക്കി. പ്രമേയത്തിലെ ചില കാര്യങ്ങളിൽ തനിക്ക് എതിർപ്പുണ്ടെന്നും അതാണ് താൻ സഭയിൽ പറഞ്ഞതെന്നും രാജഗോപാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP