Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

580 ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് ഭരണത്തിൽ; യുഡിഎഫിന് 326, ബിജെപിക്ക് 16; 11 ജില്ലാ പഞ്ചായത്തുകളിലും ഇടതുഭരണം; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; വയനാട് കിട്ടിയത് നറുക്കെടുപ്പിലൂടെ; തദ്ദേശത്തിൽ അന്തിമ ചിത്രം

580 ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് ഭരണത്തിൽ; യുഡിഎഫിന് 326, ബിജെപിക്ക് 16; 11 ജില്ലാ പഞ്ചായത്തുകളിലും ഇടതുഭരണം; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; വയനാട് കിട്ടിയത് നറുക്കെടുപ്പിലൂടെ; തദ്ദേശത്തിൽ അന്തിമ ചിത്രം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തുകളിൽ 580 ലും എൽഡിഎഫ് ഭരണം. യുഡിഎഫ് 326 പഞ്ചായത്തിലും ബിജെപി 16 ഇടത്തും അഞ്ചിടത്ത് മറ്റുള്ളവരും ഭരണത്തിലേറി. 10 പഞ്ചായത്തിൽ കാലാവധി തികയാത്തതിനാലും തെരെഞ്ഞെടുപ്പിനു കോറം തികയാത്തതിനാലും ഭരണസമിതി കാലാവധി കഴിയാത്തതിനാലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല.നാലിടത്ത് ജയിച്ച എൽഡിഎഫ് പ്രസിഡന്റുമാർ വർഗീയ കക്ഷികളും കോൺഗ്രസും പിന്തുണച്ചതിനാൽ രാജിവെച്ചു.

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ പതിനൊന്നു ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് ഭരണം. എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുണ്ടായിരുന്ന വയനാട്ടിൽ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നിലനിർത്തി. മലപ്പുറം, എറണാകുളം ജില്ല പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസർഗോഡ് ജില്ലാ പഞ്ചായത്തുകളാണ് എൽഡിഎഫ് യുഡിഎഫിൽ നിന്നു പിടിച്ചെടുത്തത്. 2015ൽ ഏഴ് ജില്ലാ പഞ്ചായത്തുകളിൽ മാത്രമായിരുന്നു ഇടതുമുന്നണിക്ക് ഭരണം ഉണ്ടായിരുന്നത്. ഇത്തവണ നാലിടം കൂടി പിടിച്ചെടുത്തു.

വിവിധ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളുടെ കണക്കു താഴെ: (ബ്രായ്ക്കറ്റിൽ 2015 ലെ കണക്ക്)

തിരുവനന്തപുരം

ആകെ 73 ഗ്രാമപഞ്ചായത്തുകൾ

എൽഡിഎഫ്- 50 (50)
യുഡിഎഫ്- 18 (20)
എൻഡിഎ-4 (2)
സ്വതന്ത്രൻ 0 (1)
പാങ്ങോട് ജയിച്ച എൽഡിഎഫ് പ്രസിഡന്റ് രാജിവെച്ചു.

കൊല്ലം

ആകെ 68
എൽഡിഎഫ് : -44 (57)
യുഡിഎഫ്: 23 (11)
ബിജെപി:1 (0 )

ആലപ്പുഴ

ആകെ 72

എൽഡിഎഫ് 56 (47)
യുഡിഎഫ് 12 (23)
എൻഡിഎ 2 (0)
സ്വതന്ത്രർ 0 (2)
ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.തിരുവൻവണ്ടുരിൽ ജയിച്ച എൽഡിഎഫ് പ്രസിഡന്റ് രാജിവെച്ചു.

പത്തനംതിട്ട

ആകെ 53
എൽഡിഎഫ് 31 (29)
യുഡിഎഫ് 17 (21)
എൻഡിഎ 3 (3)
(തോട്ടപ്പുഴശേരി പഞ്ചായത്തിൽ ക്വാറമില്ലാത്തതിനാൽ ഇലക്ഷൻ നടത്തിയില്ല. കൊട്ടാങ്ങലിൽ ജയിച്ച എൽഡിഎഫ് പ്രസിഡന്റ് രാജിവെച്ചു.)

കോട്ടയം

ആകെ 71
എൽഡിഎഫ് 50 (28)
യുഡിഎഫ് 19 (43)
എൻഡിഎ 2 (0)

ഇടുക്കി

ആകെ 52
എൽഡിഎഫ് - 30 (24)
യുഡിഎഫ് 20 (28)
എൻഡിഎ - 1 (00)

അറക്കുളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം ആണ്. സംവരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 31നു മാറ്റി

എറണാകുളം

ആകെ 82

എൽഡിഎഫ് 30 (40 )

യുഡിഎഫ് 46 (40)

എൻഡിഎ -00 (00)
ട്വന്റി20 4 (1)
സ്വതന്ത്രൻ 0 (1)
ക്വാറം തികയാത്തതിനാൽ രണ്ട് പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു (വാഴക്കുളം, വെങ്ങോല). വ്യാഴാഴ്ച രാവിലെ 10ന് തെരഞ്ഞെടുപ്പ് നടക്കും.

തൃശൂർ

ആകെ 86
എൽഡിഎഫ് -69 (67)
യു ഡി എഫ് 15 (18)
എൻ ഡി എ 1 (1)
(കോൺഗ്രസ് പിന്തുണയോടെ ഒരിടത്ത് എൽ ഡി എഫ് വിജയിച്ചു. രാജി വെച്ചു)

പാലക്കാട്

ആകെ 88
എൽഡിഎഫ് 66 (69)
യുഡിഎഫ് 22 (19)

മലപ്പുറം:

ആകെ 94
അധ്യക്ഷതെരഞ്ഞെടുപ്പ് നടന്നത് - 90
എൽഡിഎഫ് 24(37)
യുഡിഎഫ് 66(57)
എൻഡിഎ
00(00)
നറുക്കെടുപ്പ് നടന്ന പത്ത് പഞ്ചായത്തിൽ ആറിടത്ത് യുഡിഎഫും
നാലിടത്ത് എൽഡിഎഫും നേടി. നാല് പഞ്ചായത്തുകളിൽ കാലാവധി പൂർത്തിയാകാത്തതിനാൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നില്ല.

കോഴിക്കോട്

ആകെ 70
എൽഡിഎഫ് 44 (48)
യുഡിഎഫ് 26 (22)

വയനാട്

ആകെ 23
എൽ ഡി എഫ് 8 (15)
യു ഡി എഫ് 15 (8)

കണ്ണൂർ

ആകെ - 71
എൽഡിഎഫ് - 58(52)
യുഡിഎഫ് - 13 (19)
എൻഡിഎ - 00(00)

കാസർകോട്

ആകെ 38

എൽഡിഎഫ് -20 (16)
യുഡിഎഫ്- 14 (19)
എൻഡിഎ- 03 (02)
സ്വതന്ത്രൻ -01 (01)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP