Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ പ്രണയിച്ചത് വിവാഹിതനെന്ന കാര്യം മറച്ചുവെച്ച്; വിവാഹ വാ​ഗ്ദാനം നൽകി കടത്തിക്കൊണ്ടു പോകാൻ എത്തിയപ്പോൾ വില്ലന്മാരായത് നാട്ടുകാരും; മലപ്പുറം സ്വ​ദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത് തിരുവല്ലം പൊലീസ്

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ പ്രണയിച്ചത് വിവാഹിതനെന്ന കാര്യം മറച്ചുവെച്ച്; വിവാഹ വാ​ഗ്ദാനം നൽകി കടത്തിക്കൊണ്ടു പോകാൻ എത്തിയപ്പോൾ വില്ലന്മാരായത് നാട്ടുകാരും; മലപ്പുറം സ്വ​ദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത് തിരുവല്ലം പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവല്ലം: യുവതിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. മലപ്പുറം കടമ്പോട് സ്വദേശികളായ ഷിഹാബുദീൻ(32), സൊഹൈൽ(21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് നിരോധിത പുകയില ഉത്‌പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തു. തിരുവല്ലം പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. പുഞ്ചക്കരി സ്വദേശിനിയായ യുവതിയെയാണ് ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഷിഹാബുദ്ദീൻ അടുത്തു. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി പ്രണയത്തിലായത്. തുടർന്ന് വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും യുവതിയെ കൂട്ടിക്കൊണ്ടു പോകാൻ മലപ്പുറത്ത് നിന്നും തിരുവല്ലത്ത് എത്തുകയുമായിരുന്നു.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിനാണ് ഇരുവരും കാറിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലത്തെത്തിയ ശേഷം പുഞ്ചക്കരിയിലേക്കു പോകാനുള്ള വഴി ചോദിച്ചത് നാട്ടുകാരിൽ ചിലരിൽ സംശയമുണ്ടാക്കി. ഇവർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തിരുവല്ലം ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം കാറിനെ പിന്തുടർന്നു. ഇവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

വിവാഹിതനും രണ്ടു മക്കളുമുള്ള ഷിഹാബുദീൻ ഫേസ്‌ബുക്കിലൂടെ യുവതിയെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകിയാണ് യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയതെന്ന് ഷിഹാബുദീൻ പൊലീസിനോടു പറഞ്ഞു. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞതിനെ തുടർന്നാണ് യുവതിയുമായി ഇയാൾ അടുത്തത്. തിരുവല്ലം എസ്‌ഐ. നിതിൻ നളൻ, ഗ്രേഡ് എസ്‌ഐ.മാരായ വേണു, അരുൺ എന്നിവരാണ് ഇരുവരെയും പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP