Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചികിത്സാ ധനസമാഹരണത്തിന് ഫലപ്രദമാർഗമായി ഓൺലൈൻ ക്രൗഡ് ഫണ്ടിങ് മാറുന്നു: ചികിത്സാധനസഹായത്തിനായി മിലാപിലൂടെ ഇതുവരെ സമാഹരിച്ചത് 10 കോടി രൂപ

ചികിത്സാ ധനസമാഹരണത്തിന് ഫലപ്രദമാർഗമായി ഓൺലൈൻ ക്രൗഡ് ഫണ്ടിങ് മാറുന്നു: ചികിത്സാധനസഹായത്തിനായി മിലാപിലൂടെ ഇതുവരെ സമാഹരിച്ചത് 10 കോടി രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചികിത്സാ ധനസമാഹരണത്തിന് ഏറ്റവും ഫലപ്രദമായ മാർഗമായി ഓൺലൈൻ ക്രൗഡ് ഫണ്ടിങ് മാറുന്നു. ചികിത്സാ സംബന്ധമായ വിവിധയാവശ്യങ്ങൾക്കായി കേരളത്തിൽ പ്രമുഖ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോമായ മിലാപ്പിലൂടെ സമാഹരിച്ചത് പത്ത് കോടിയോളം രൂപ.

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ സ്വദേശി 28കാരൻ സനൂബിന്റെ ചികിത്സാസഹായത്തിനായി മിലാപ്പിലൂടെ 10 ലക്ഷം രൂപയാണ് സമാഹരിച്ചത്. സാമ്പത്തികമായി പിന്നാക്കമായിരുന്ന സനൂബിന്റെ കുടുംബത്തിന് ചികിത്സയ്ക്കയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് സുമനസുകളുടെ സഹായം തേടിയത്. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി എണ്ണൂറിലധികം പേരാണ് മിലാപ് നടത്തിയ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗിൽ സനൂബിന് വേണ്ടി കൈകോർത്തത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 15 ലക്ഷം രൂപയിൽ പത്ത് ലക്ഷം സുമനസുകളുടെ സഹായത്താൽ മിലാപിലൂടെ സമാഹരിക്കുകയും ബാക്കി തുക കുടുംബം കണ്ടെത്തുകയുമായിരുന്നു. അടിയന്തിരമായി വലിയ തുക ഓൺലൈൻ വഴി സമാഹരിക്കാൻ കഴിഞ്ഞതിനാൽ കൃത്യസമയത്ത് സനൂബിനെ ശസ്ത്രക്രിക്ക് വിധേയമാക്കുവാനും കോമാവസ്ഥയിലായ സനൂബിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും സാധിച്ചു.

നേരത്തെ എറണാകുളം സ്വദേശിയായ ഒരുവയസുള്ള കെസിയയുടെ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും മിലാപ്പിലൂടെ ധനസമാഹരണം നടത്തിയിരുന്നു. അടിയന്തിര ശസ്ത്രക്രിയയക്കായി ഒരാഴ്‌ച്ചയ്ക്കുള്ളിൽ 3 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഓട്ടോ ഡ്രൈവറായ കെസിയയുടെ പിതാവിനെ സാമ്പത്തികമായി സഹായിക്കാനും പിഞ്ചു കുഞ്ഞിന്റെ ജീവൻ നിലനിർത്താനും 256 ഓളം സുമനസുകളാണ് ക്രൗഡ് ഫണ്ടിംഗിൽ പങ്കാളികളായത്. അടിയന്തിര ചികിത്സാധനസമാഹരണത്തിന് ഏറ്റവും പ്രയോജനകരമായ മാർഗമാണ് ഓൺലൈൻ ക്രൗഡ് ഫണ്ടിങ് എന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങൾ. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും നിരവധിയാളുകളിലേക്ക് ആവശ്യം എത്തിക്കുന്നതിനും ഓൺലൈൻ ക്രൗഡ് ഫണ്ടിങ് സഹായകരമാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP