Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എത്ര കരുതലോടെ നമ്മൾ മുൻപോട്ട് നീങ്ങിയാലും അവനിങ്ങെത്തും; ലണ്ടനിൽ കണ്ട ഭീകരൻ കോവിഡ് വകഭേദം അമേരിക്കയിൽ എത്തിയത് ഇതുവരെ പുറത്ത് പോയിട്ടില്ലാത്ത ആളിലൂടെ; യുപിയിൽ എട്ട് വയസ്സുകാരിയിലും മാരക വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആറും

എത്ര കരുതലോടെ നമ്മൾ മുൻപോട്ട് നീങ്ങിയാലും അവനിങ്ങെത്തും; ലണ്ടനിൽ കണ്ട ഭീകരൻ കോവിഡ് വകഭേദം അമേരിക്കയിൽ എത്തിയത് ഇതുവരെ പുറത്ത് പോയിട്ടില്ലാത്ത ആളിലൂടെ; യുപിയിൽ എട്ട് വയസ്സുകാരിയിലും മാരക വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആറും

മറുനാടൻ മലയാളി ബ്യൂറോ

തിവ്യാപന ശേഷിയുള്ള, ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിദ്ധ്യം അമേരിക്കയിലും സ്ഥിരീകരിച്ചു. ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ തരം വൈറസ് തന്നെയാണിതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൊളറാഡോയിലാണ് ഇത് കണ്ടെത്തിയത്. ഈ രോഗി കർശന നിരീക്ഷണത്തിലാണെന്ന് വിവരം വെളിപ്പെടുത്തിക്കൊണ്ട് കൊളറാഡോ ഗവർണർ ജേർഡ് പൊലീസ് പറഞ്ഞു. ഈ വൈറസിന്റെ സാന്നിദ്ധ്യം കൊളറാഡോ സ്റ്റേറ്റ് ലബോറട്ടറി സ്ഥിരീകരിക്കുകയും സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും ഭീതിപ്പെടുത്തുന്ന കാര്യം ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്, പുറത്ത് യാത്രകൾ ഒന്നും തന്നെ ചെയ്തിട്ടില്ലാത്ത ഒരു ഇരുപതുകാരനിലാണ് എന്നതാണ്. തന്റെ മുൻഗാമികളേക്കാൾ 70 ശതമാനം അധിക വ്യാപന ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഈ പുതിയ ഇനം വൈറസ് ബാധിച്ച വ്യക്തി ഇപ്പോൾ എല്ബർട്ട് കൗണ്ടിയിൽ ഐസൊലേഷനിലാണ്. ഈ വൈറസിന് വ്യാപനശേഷി കൂടുതലാണെങ്കിലും പ്രഹര ശേഷി കുറവായതിനാൽ ഗുരുതരമായ ഒരു അവസ്ഥ രോഗിക്ക് ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.

പുറത്തെങ്ങും യാത്ര ചെയ്തിട്ടില്ലാത്ത ഈ വ്യക്തിക്ക് ഈ വൈറസ് ബാധയുണ്ടായത് അമേരിക്കയിലെ തന്നെ ഏതെങ്കിലും വ്യക്തിയിൽ നിന്നായിരിക്കണം. എന്നാൽ, ഈ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ ആരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ തിരിച്ചറിയുവാനുള്ള കഠിന ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഈ പുതിയു ഇനം വൈറസിനെ കുറിച്ച് കൂടുതൽ അറിയില്ലെന്നും എന്നാൽ ബ്രിട്ടനിലെ ശാസ്ത്രജ്ഞർ പറയുന്നത് ഇതിന് കൂടുതൽ വ്യാപനശേഷി ഉണ്ടെന്നുമാണെന്ന് ഗവർണർ പറഞ്ഞു.

ചൊവ്വാഴ്‌ച്ച വരെ 19.5 ദശലക്ഷം പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതുപോലെ 3,37,210 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബി, 1,1,7 എന്നറിയപ്പെടുന്ന പുതിയ ഇനം വൈറസ് ആദ്യമായി ബ്രിട്ടനിൽ കണ്ടെത്തിയത് നവംബറിലായിരുന്നു. അത് അതിവേഗം പകരുകയും ചെയ്തു. തന്റെ മുൻഗാമികളേക്കാൾ 70 ശതമാനം അധികം വ്യാപനശേഷി ഇതിനുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയിരിക്കുന്നത്. ലണ്ടനിൽ ഈ അടുത്ത് രോഗബാധിതരായവരിൽ 60 ശതമാനം പേരിലും ഈ വൈറസാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പുതിയ ഇനം വൈറസിനെ കണ്ടെത്തിയതോടെ പല രാജ്യങ്ങളും ബ്രിട്ടനുമായുള്ള യാത്രാ ബന്ധം വിച്ഛേദിച്ചു. അതിനു ശേഷം ഈ വൈറസിന്റെ സാന്നിദ്ധ്യം ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, ഇറ്റലി, സ്വീഡൻ, ഐസ്ലാൻഡ്, സിംഗപ്പൂർ, ആസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിരുന്നു.

കൊറോണ വൈറസ് കൃത്യമായ ഇടവേളകളിൽ മ്യുട്ടേഷന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. ഓരോ രണ്ടാഴ്‌ച്ചയിലും അതിന്റെ ജീനോമിൽ മ്യുട്ടേഷൻ സംഭവിക്കുന്നുണ്ട്. എന്നാൽ ഇതിൽ പലതിലും അവ എൻകോഡ് ചെയ്യുന്ന പ്രോട്ടീനിന്റെ ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നില്ല. അതുകൊണ്ട് ഇവയെ സൈലന്റ് മ്യുട്ടേഷൻ എന്നാണ് വിളിക്കുന്നത്.

ഇന്ത്യയിൽ എട്ട് പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്

അതിനിടെ ഉത്തർപ്രദേശിലെ മീററ്റിൽ രണ്ട് വയസ്സുള്ള പെൺകുട്ടിക്ക് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്ന് മീററ്റിൽ എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് പുതിയ വക ഭേദം അല്ല. കുട്ടിയെ മീററ്റിലെ സുഭാരതി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മാതാപിതാക്കളെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ കുടുംബവും ആയി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷിച്ച് വരിക ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

മീററ്റിലെ പെൺകുട്ടിക്ക് പുതിയ വക ഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏട്ട് ആയി ഉയർന്നു. ബ്രിട്ടണിൽ നിന്ന് മടങ്ങി എത്തിയ മൂന്ന് കർണാടക സ്വദേശികൾക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും കഴിഞ്ഞ ദിവസം ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചിരുന്നു. നവംബർ 25 നും ഡിസംബർ 23 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിൽ എത്തിയ നൂറ് കണക്കിന് ആൾക്കാരെ ഇനിയും കണ്ടത്താൻ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബ്യൂറോ ഓഫ് എമിഗ്രെഷൻ കണക്കുകൾ പ്രകാരം മുപ്പത്തിമൂവായിരം പേരാണ് ഈ ദിവസങ്ങളിൽ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. ഈ കണക്കുകൾ സംസ്ഥാന സർക്കാരുകളും ആയി കേന്ദ്ര സർക്കാർ പങ്ക് വച്ചിരുന്നു.

എന്നാൽ ഇതിൽ പലരെയും ഇത് വരെ കണ്ടെത്തിയിട്ടില്ല. പലരും വിമാന താവളങ്ങളിൽ തെറ്റായ വിലാസവും, ഫോൺ നമ്പറുകളും ആണ് നൽകിയത് എന്നാണ് സംശയിക്കുന്നത്. കർണാടക, തെലുങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ ഇനി കണ്ടെത്താൻ ഉള്ളത് എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡിന് അശ്രദ്ധമായ ചികത്സ നൽകുന്നത് ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങൾക്ക് വഴി വയ്ക്കും എന്ന് ഐ സി എം ആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി. വാക്‌സിൻ കുത്തിവയ്‌പ്പിലും കനത്ത ജാഗ്രത പുലർത്തണം എന്നും ഐ സി എം ആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP