Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി

ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുമ്പോൾ കൂട്ടുകാരനുമൊത്ത് കറങ്ങി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി ജീവിതം അടിപൊളിയാക്കി ഭാര്യ. മാവേലിക്കരയിലെ തഴക്കരയിലാണ് സംഭവം. വാടക വീടുകൾ മാറി മാറി താമസിച്ചാണ് യുവതിയുടെ ലഹരി വിൽപ്പന. യുവതിയുടെ വാടക വീടിനുള്ളിൽനിന്നും കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽനിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാൻസും പൊലീസ് പിടിച്ചെടുത്തത്.

പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ യുവതിയെ പൊലീസ് പിടികൂടുക ആയിരുന്നു. ഒന്നാം പ്രതി മാവേലിക്കര പോനകം എബനേസർ പുത്തൻവീട്ടിൽ തോമസ് മകൻ ലിജു ഉമ്മൻ തോമസ് (40) ഒളിവിലാണ്. രണ്ടാം പ്രതി കായംകുളം ചേരാവള്ളി തയ്യിൽ തെക്കതിൽ വീട്ടിൽ നിമ്മിയെ (32) പൊലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജജിതമാക്കി.

ഭർത്താവ് വിദേശത്ത് ആയിരുന്നതിനാൽ ലിജുവിന്റെ ആഡംബര കാറിൽ ചുറ്റി നടന്നായിരുന്നു നിമ്മിയുടെയും ലിജുവിന്റെയും ലഹരി മരുന്ന് വിൽപന. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് ലിജു പൊലീസ് ചെക്കിങ്ങിൽനിന്ന് രക്ഷപെട്ടിരുന്നത്. സംഭവത്തെ തുടർന്ന് ലിജു ഉമ്മന്റെ ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയുടെ ഭർത്താവായ കായംകുളം സ്വദേശി വിദേശത്താണ്. രണ്ടു വർഷമായി ഇരുവരും സ്വരചേർച്ചയിലല്ല. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ നർക്കോട്ടിക്ക് ഡിവൈഎസ്‌പി ബിനുകുമാറിന്റെയും ചെങ്ങന്നൂർ ഡിവൈഎസ്‌പി പി.എ.ബേബിയുടെയും നിർദ്ദേശാനുസരണം മാന്നാർ സിഐ ന്യൂമാൻ മാവേലിക്കര എസ്‌ഐ എബി.പി.മാത്യു, കെ.കെ.പ്രസാദ്, ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, സന്തോഷ്, സിപിഒമാരായ ഗിരീഷ് ലാൽ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, ശ്രീകുമാർ, മാവേലിക്കര സ്റ്റേഷനിലെ സീനിയർ സിപിഒമാരായ സിനു വർഗീസ്, പ്രതാപ് മോനാൻ, പ്രസന്നകുമാരി സിപിഒമാരായ മനു, ഗോപകുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തി രണ്ടാം പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP