Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത് രജനിയുടെ തീരുമാനം; നിർബന്ധിച്ച് മനസ്സ് മാറ്റാനാവില്ല; പാർട്ടി പ്രഖ്യാപനത്തിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് രജനീകാന്തിന്റെ സഹോദരൻ

അത് രജനിയുടെ തീരുമാനം; നിർബന്ധിച്ച് മനസ്സ് മാറ്റാനാവില്ല;  പാർട്ടി പ്രഖ്യാപനത്തിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് രജനീകാന്തിന്റെ സഹോദരൻ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനം നടത്താനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയ രജനീകാന്തിനെ പിന്തുണച്ച് സഹോദരൻ ആർ. സത്യനാരായണൻ റാവു. അദ്ദേഹത്തിന്റെ മനസ് മാറ്റാൻ ആർക്കും നിർബന്ധിക്കാനാവില്ലെന്ന് സത്യനാരായണൻ റാവു പ്രതികരിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് രജനി രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയത്.

അദ്ദേഹം പാർട്ടി രൂപീകരിക്കും എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ആരോഗ്യ കാരണങ്ങളാൽ പിന്നോട്ട് പോയി. അദ്ദേഹം എന്ത് തീരുമാനം എടുത്താലും അത് പൂർണമായും ശരിയായിരിക്കും എന്നാണ് സത്യനാരായണൻ റാവു പിടിഐയോട് പ്രതികരിച്ചത്.

പ്രസ്താവന പങ്കുവച്ചാണ് പാർട്ടി പ്രഖ്യാപന തീരുമാനത്തിൽ നിന്നും പിന്മാറുന്നു എന്ന് രജനികാന്ത് കുറിച്ചത്. വാക്ക് പാലിക്കാനാകാത്തതിൽ കടുത്ത വേദനയുണ്ടെന്നും വൃക്കസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ മൂലം പിന്മാറുന്നുവെന്നും താരം ട്വിറ്ററിൽ കുറിച്ചു. തന്നെ വിശ്വസിച്ച് ഇറങ്ങിയ പ്രവർത്തകർ നിരാശരാകരുതെന്നും രജനികാന്ത് പറഞ്ഞു.

കടുത്ത രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് രജനികാന്തിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ മാസം 31-ന് രാഷ്ട്രീയ പാർട്ടി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രജനികാന്ത് അറിയിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP