Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടു; ബജറ്റ് സമ്മേളനത്തിന് മുമ്പ് ലോക്സഭാം​ഗത്വവും രാജിവെക്കുമെന്ന് മൻസുഖ് ഭായി വാസവ

ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടു; ബജറ്റ് സമ്മേളനത്തിന് മുമ്പ് ലോക്സഭാം​ഗത്വവും രാജിവെക്കുമെന്ന് മൻസുഖ് ഭായി വാസവ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ​ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടു. മുൻ കേന്ദ്രമന്ത്രി മൻസുഖ് ഭായി വാസവയാണ് ബിജെപിയിൽ നിന്ന് രാജിവച്ചത്. ഒന്നാം മോദി സർക്കാരിൽ ആദിവാസിക്ഷേമ വകുപ്പ്​ മന്ത്രിയായിരുന്നു മൻസുഖ് ഭായി വാസവ. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപി സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബറൂച്ച് മണ്ഡലത്തിൽ നിന്ന് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട് എംപിയാണ് ബിജെപി നേതാവായ വാസവ. രാജിക്കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റിന് കൈമാറി. സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കറെ കണ്ട് ലോക്‌സഭാ അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും വാസവ പറഞ്ഞു.

56കാരനായ വാസവ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനനവുമായി രംഗത്തുവന്നിരുന്നു. തന്റെ മണ്ഡലത്തിലെ 121 ഗ്രാമങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെകഴിഞ്ഞയാഴ്ച എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം, പ്രശ്നങ്ങൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. 'വാസവയുടെ രാജി സമൂഹമാധ്യമങ്ങളിലൂടെയാണ്​ കണ്ടത്​. സംസ്​ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ അദ്ദേഹവുമായി സംസാരിച്ച് പ്രശ്​നങ്ങൾ പരിഹരിക്കാമെന്ന്​ ഉറപ്പ്​ നൽകിയതായും അനുരഞ്​ജനത്തിൽ എത്തിച്ചേരും' -ബിജെപി വക്​താവ്​ ഭരത്​ പാണ്ഡ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP