Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗികതയെ കുറിച്ചുള്ള സംശയങ്ങൾക്ക് രസകരമായ മറുപടി നൽകിയ 'സെക്‌സ്‌പേർട്ട്'; 'ആസ്‌ക് ദി സെക്‌സ്‌പേർട്' എന്ന കോളത്തിലൂടെ ശ്രദ്ധേയൻ; ഗൈനക്കോളജിസ്റ്റായും പ്രസവചികിത്സകനായും ഫാമിലി പ്ലാനിങ് കൺസൽട്ടന്റായും നീണ്ട കരിയർ; പ്രമുഖ സെക്‌സോളജിസ്റ്റ് മഹീന്ദർ വാട്‌സ അന്തരിച്ചു

ലൈംഗികതയെ കുറിച്ചുള്ള സംശയങ്ങൾക്ക് രസകരമായ മറുപടി നൽകിയ 'സെക്‌സ്‌പേർട്ട്'; 'ആസ്‌ക് ദി സെക്‌സ്‌പേർട്' എന്ന കോളത്തിലൂടെ ശ്രദ്ധേയൻ; ഗൈനക്കോളജിസ്റ്റായും പ്രസവചികിത്സകനായും ഫാമിലി പ്ലാനിങ് കൺസൽട്ടന്റായും നീണ്ട കരിയർ;  പ്രമുഖ സെക്‌സോളജിസ്റ്റ് മഹീന്ദർ വാട്‌സ അന്തരിച്ചു

ന്യൂസ് ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ പ്രമുഖ സെക്‌സോളജിസ്റ്റ് മഹീന്ദർ വാട്‌സ( 96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. ലൈംഗികതയെ കുറിച്ചുള്ള തുറന്ന സംസാരത്തോട് വിമുഖത കാണിക്കുന്ന രാജ്യത്ത് വാട്‌സയുടെ 'ആസ്‌ക് ദി സെക്‌സ്‌പേർട്' എന്ന കോളം ഏറെ പ്രശസ്തി പിടിച്ചുപറ്റിയിരുന്നു.

15 വർഷമായി മുംബൈ മിററിൽ സ്ഥിരം പംക്തിയായിരുന്നു വാട്‌സയുടെ ആസ്‌ക് ദി സെക്‌സ്‌പേർട്. ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ സംശയങ്ങളും അതിന് വാട്‌സയുടെ രസകരമായ മറുപടികളും ഏറെ പ്രശസ്തമായിരുന്നു. ലൈംഗികതയെ കുറിച്ചുള്ള തെറ്റായ കാഴ്‌ച്ചപ്പാടുകൾ ചൂണ്ടിക്കാട്ടുക മാത്രമല്ല, ഇന്ത്യയിൽ കുട്ടികൾക്കെതിരായ വർധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളെയും ഗാർഹിക പീഡനങ്ങളെയും തന്റെ പംക്തിയിലൂടെ വാട്‌സ തുറന്നു കാണിക്കുകയും ചെയ്തിരുന്നു.

2005 ൽ മുംബൈ മിററിൽ ആരംഭിച്ച വാട്‌സയുടെ പംക്തി ഒരു ദിവസം പോലും മുടങ്ങിയിരുന്നില്ല. ഒമ്പത് ദിവസം മുമ്പാണ് അവസാന കോളം പുറത്തു വന്നത്. മുംബൈയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ടാബ്ലോയിഡാണ് മുംബൈ മിറർ. ചോദ്യങ്ങൾക്ക് നൽകുന്ന മറുപടിയിലെ തമാശയാണ് അദ്ദേഹത്തെ മറ്റ് സെക്‌സോളജിസ്റ്റുകളിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നത്:

നാൽപ്പത് വർഷത്തെ കരിയറിൽ ഗൈനക്കോളജിസ്റ്റായും പ്രസവചികിത്സകനായും വാട്‌സ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ ഫാമിലി പ്ലാനിങ് അസോസിയേഷനിൽ കൺസൽട്ടന്റായി പ്രവർത്തിച്ചിരുന്ന വാട്‌സ ലൈംഗിക വിദ്യാഭ്യാസത്തിന് വേണ്ടിയും കൗൺസിലിങ്ങിനും വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു.

മുംബൈ മിററിലെ പ്രശസ്തമായ കോളം ആരംഭിക്കുന്നതിന് മുമ്പ് ട്രെൻഡ്‌സ് എന്ന വനിതാ മാസികയിൽ ഡോക്ടറോട് ചോദിക്കാം എന്ന പംക്തിയും വാട്‌സ എഴുതിയിരുന്നു. ട്രെന്റ്‌സാണ് പിന്നീട് ഫെമിന മാഗസിൻ ആയത്. ഇക്കാലയളവിൽ പൊതുവായ അസുഖങ്ങളെ കുറിച്ചു മുതൽ ഗാർഹിക പീഡനങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള സംശയങ്ങൾ വരെ വാട്‌സയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി മുന്നിൽ കണ്ട് അദ്ദേഹം കോളം ആരംഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP