Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂടിക്കാഴ്‌ച്ചകളിൽ കണ്ടത് ഈ സർക്കാർ പറയുന്ന കാര്യം നിറവേറ്റുമെന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനം; മൂന്നോട്ടുള്ള കുതിപ്പിന് സർക്കാരിനും മുന്നണിക്കും ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി; ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കു പറ്റിയവരല്ലെന്നും വിശദീകരണം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും പിണറായി വിജയൻ

കൂടിക്കാഴ്‌ച്ചകളിൽ കണ്ടത് ഈ സർക്കാർ പറയുന്ന കാര്യം നിറവേറ്റുമെന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനം; മൂന്നോട്ടുള്ള കുതിപ്പിന് സർക്കാരിനും മുന്നണിക്കും ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി;  ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കു പറ്റിയവരല്ലെന്നും വിശദീകരണം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സംസ്ഥാനത്തെ ഇടത് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ പ്രകടന പത്രികയിൽ ജനങ്ങളോട് പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി. തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നും പ്രകടന പത്രിക തയ്യാറാക്കുന്നതിന് നാടിനെ കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗങ്ങൾ ഇതുപോലുള്ള യോഗങ്ങൾ ചേർന്ന് വിവിധ തുറകളിലുള്ള അഭിപ്രായങ്ങൾ ശേഖരിക്കലാണ്. അതാണ് തുടർന്നും ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഇതിലൂടെ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ ശേഖരിക്കാനാകും. നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നാം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽഡിഎഫിനും സർക്കാരിനും ഉണ്ട്. ആ വികസന കുതിപ്പിന് ദിശാബോധം നൽകാൻ ഇത്തരം കാഴ്ചപ്പാടുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ പറയുന്ന കാര്യം നിറവേറ്റുമെന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനം ചർച്ചകളിൽ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കു പറ്റിയവരല്ലാത്തതിനാലാണ് അവരെ താൻ ചർച്ചയ്ക്കു വിളിക്കാത്തതെന്നു മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്..

ഇടത് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. സാധാരണ ഗതിയിലുള്ള നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും. സർക്കാർ ഭരണം ഏറ്റെടുക്കുന്നതിന് മുൻപ് ജനങ്ങളോട് സർക്കാർ പറഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് എന്തൊക്കെ നടപ്പാക്കാനാഗ്രഹിക്കുന്നുവെന്ന് സ്വാഭാവികമായി ചർച്ച ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗം ഇത്തരം യോഗത്തിലൂടെ നാടിന്റെ വിവിധ തുറകളിലുള്ള അഭിപ്രായം സ്വീകരിക്കലാണ്. അതാണ് വീണ്ടും ചെയ്യുന്നത്. നാടിന്റെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കാനാണ് യോഗം.

നല്ല രീതിയിൽ കേരളത്തിൽ കാര്യങ്ങൾ നിർവഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽഡിഎഫിനും സർക്കാരിനും ഉണ്ട്. ആ കുതിപ്പിന് ദിശാബോധം നൽകാൻ ഈ കാഴ്ചപ്പാടുകൾക്ക് സാധിക്കും. പ്രാദേശികവും സാമൂഹികവുമായ ഭിന്നതകൾക്കനുസരിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുൻഗണനാ ക്രമത്തിൽ കർമ്മ പദ്ധതിയും ഉണ്ടാക്കണം.

ഇപ്പോൾ കോവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ്. വിപുലമായ പരിപാടികൾ പ്രായോഗികമല്ല. സമൂഹത്തിന്റെ അഭിപ്രായങ്ങൾ മനസിലാക്കുക പ്രധാനമാണ്. അല്ലാതെ ഭാവി കേരളത്തിന് വേണ്ട രൂപരേഖ പൂർണതയിലെത്തിക്കാനാവില്ല.ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരുമായി സംവദിക്കാൻ തീരുമാനിച്ചത്. കേരള പര്യടനം ഈ മാസം 22 ന് ആരംഭിച്ചു. ഇതോടെ 11 ജില്ലകൾ പിന്നിട്ടു. നാളെ എറണാകുളവും ആലപ്പുഴയുമാണ്. ഇടുക്കി ജില്ലയിൽ പിന്നീട് പര്യടനം നടത്തും.

പര്യടനത്തിന്റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഒട്ടേറെ ആശയങ്ങൾ ലഭിച്ചു. ഊർജ്ജസ്വലതയും ശുഭാപ്തി വിശ്വാസവും ഉൾക്കൊണ്ട ചർച്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിന്റെ വികസനവും സാമൂഹ്യ പുരോഗതിയും മുൻനിർത്തി സമഗ്രമായ ചർച്ചകൾ എല്ലായിടത്തും നടന്നു. എല്ലാവരും ക്രിയാത്മകമായി ഇടപെട്ടു. ഇടത് സർക്കാരിന്റെ കേരള വികസനത്തോടുള്ള പ്രതിബദ്ധതയിൽ എല്ലാവരും ആത്മവിശ്വാസം രേഖപ്പെടുത്തി.

അഞ്ച് വർഷം മുൻപ് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത അനുഭവം പലരും പങ്കുവച്ചു. ഈ സർക്കാർ പറയുന്ന കാര്യം നിറവേറ്റുമെന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനം ചർച്ചകളിൽ ഉണ്ടായി. മിക്കവാറും എല്ലാ ജില്ലകളിലും ഉയർന്ന ഒരാവശ്യം ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണമെന്നാണ്. ലോക നിലവാരത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം അനിവാര്യമാണെന്ന അഭിപ്രായം ഉയർന്നു. അക്കാദമിക് വിദഗ്ദ്ധർ വിശദമായി ഇക്കാര്യം ഉന്നയിച്ചു.

യുവാക്കൾക്ക് നൈപുണ്യ വികസനം അന്തർദേശീയ നിലവാരത്തിൽ നൽകാൻ പ്രാപ്തമായ സൗകര്യം ആരംഭിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. വ്യവസായ വികസനത്തിനുള്ള സർക്കാർ നടപടികളെ ഈ രംഗത്ത് നിന്നുള്ളവർ പൊതുവെ അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഈ സന്ദേശം കുറേക്കൂടി വ്യാപിക്കണമെന്ന അഭിപ്രായം ഉയർന്നു.

അഞ്ച് വർഷം മുൻപ് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത അനുഭവം പലരും പങ്കുവച്ചു. ഈ സർക്കാർ പറയുന്ന കാര്യം നിറവേറ്റുമെന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനം ചർച്ചകളിൽ ഉണ്ടായി. മിക്കവാറും എല്ലാ ജില്ലകളിലും ഉയർന്ന ഒരാവശ്യം ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണമെന്നാണ്. ലോക നിലവാരത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം അനിവാര്യമാണെന്ന അഭിപ്രായം ഉയർന്നു. അക്കാദമിക് വിദഗ്ദ്ധർ വിശദമായി ഇക്കാര്യം ഉന്നയിച്ചു.

യുവാക്കൾക്ക് നൈപുണ്യ വികസനം അന്തർദേശീയ നിലവാരത്തിൽ നൽകാൻ പ്രാപ്തമായ സൗകര്യം ആരംഭിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. വ്യവസായ വികസനത്തിനുള്ള സർക്കാർ നടപടികളെ ഈ രംഗത്ത് നിന്നുള്ളവർ പൊതുവെ അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഈ സന്ദേശം കുറേക്കൂടി വ്യാപിക്കണമെന്ന അഭിപ്രായം ഉയർന്നു.

ഇ-ഗവേണൻസ് ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നു. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും സുദൃഢമാക്കാനുമുള്ള അഭിപ്രായങ്ങളും ഉയർന്നു. വിനോദ സഞ്ചാര മേഖലയെ മുന്നോട്ട് നയിക്കാൻ സഹായകരമായ അഭിപ്രായങ്ങൾ ഉണ്ടായി. വയനാടിനെ സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുന്നതിനെ കുറിച്ചും വിശദമായ ചർച്ച ഉണ്ടായി.

ആർദ്രം മിഷന്റെ നേട്ടങ്ങളെ കുറിച്ച് വിശദമായ ചർച്ച നടന്നു. മാലിന്യ മുക്ത കേരളം ആശയം ശക്തമായി ഉന്നയിക്കപ്പെട്ടു. മലിന ജല സംസ്കരണം, സ്വീവേജ് തുടങ്ങിയ ശാസ്ത്രീയ മാലിന്യ നിർമ്മാർജന മാർഗങ്ങൾ പലരും ഉന്നയിച്ചു. സമുദ്ര ഉൾനാടൻ ജലഗതാഗതം സംബന്ധിച്ച ആശയങ്ങൾ തീരദേശ ജില്ലകളിൽ നിന്ന് ഉയർന്നുവന്നു.

ആദിവാസി മേഖലയിലെ വികസനവും ചർച്ചയായി. കലാ-കായിക മേഖലയിലെ പ്രവർത്തനങ്ങളും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലെ സംഘർഷം കുറയ്ക്കുന്നതിന് വേണ്ട ശാസ്ത്രീയ ഇടപെടലുകളെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. ആദിവാസി മേഖലയിലെ വിദ്യാഭ്യാസം ആരോഗ്യം നൈപുണ്യ വികസനം തൊഴിൽ എന്നിവയ്ക്കുള്ള സമഗ്രമായ ഇടപെടലിന് വേണ്ട നിർദ്ദേശങ്ങളും ഉയർന്നു. വയോജന ക്ഷേമ പ്രവർത്തനം മെച്ചപ്പെടുത്താൻ വേണ്ട പദ്ധതികളെ കുറിച്ചുള്ള ആശയങ്ങളും പങ്കുവെക്കപ്പെട്ടു. ഭിന്നശേഷിക്കാർക്കായി ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന നിർദ്ദേശം ലഭിച്ചു.

വനിതാ കമ്മീഷന്റെ പ്രവർത്തനം വിപുലീകരണം, സ്പോർട്സ് പരിശീലനത്തിന് വേണ്ട ആധുനിക സൗകര്യങ്ങൾ, കായിക സംസ്കാരം സൃഷ്ടിക്കണമെന്നും നിർദ്ദേശം ഉയർന്നു. കേരളത്തിന്റെ സാഹിത്യ ലോകത്തിലൂടെ വിനോദ സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവുന്ന ടൂറിസം ആശയം ഉയർന്നു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട പുത്തൻ ആശയങ്ങളും കൂടിക്കാഴ്ചയിൽ ഉയർന്നു. നേരിട്ട് വന്ന് അഭിപ്രായം പ്രകടിപ്പിച്ച പലരും വിശദമായ കുറിപ്പ് നൽകി. പ്രൊജക്ട് തയ്യാറാക്കി നൽകിയവരും ഉണ്ട്.

ഓൺലൈൻ മുഖേന നിർദ്ദേശം ലഭ്യമാക്കാൻ സൗകര്യം ഒരുക്കും. തപാലിലും നിർദ്ദേശം അയക്കാം. ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ നിർദ്ദേശങ്ങൾ ഉണ്ടാകും. എൽഡിഎഫിനോട് അകലം പാലിച്ചവരടക്കം കൂട്ടത്തിലുണ്ടായിരുന്നു. യുഡിഎഫിനെ എക്കാലത്തും സഹായിച്ചവരടക്കം പൂർണ വിശ്വാസത്തോടെയാണ് നിർദ്ദേശം സമർപ്പിച്ചത്. അത് വളരെയധികം ഊർജ്ജം പകരുന്നു.

നെയ്യാറ്റിൻകരയിലെ ഒഴിപ്പിക്കാൻ ചെന്നപ്പോൾ ദമ്പതികൾ തീയിട്ട് മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. കുട്ടികൾക്ക് വീട് വെച്ച് നൽകാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദ്ദേശം നൽകി. പൂർണ സംരക്ഷണം കുട്ടികൾക്ക് നൽകും. കോവിഡുമായി ബന്ധപ്പെട്ട് ജനിതക മാറ്റം വന്ന വൈറസിന്റെ കാര്യത്തിൽ ആരോഗ്യവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കു പറ്റിയവരല്ലാത്തതിനാലാണ് അവരെ താൻ ചർച്ചയ്ക്കു വിളിക്കാത്തതെന്നു മുഖ്യമന്ത്രി പറഞ്ഞു. സഭാ തർക്കം ഗൗരവമായ വിഷയമാണ്. ക്രമസമാധാന പ്രശ്നമുള്ള അത്തരമൊരു കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണ്. ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്നു തോന്നുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കുതിരാനിലെ ഒരു ടണൽ ജനുവരിയിൽ പൂർത്തിയാക്കുമെന്നാണ് നാഷണൽ ഹൈവേ അഥോറിറ്റി പറഞ്ഞതെന്നു മുഖ്യമന്ത്രി പറഞ്ഞു. കരാറുകാരുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് മാണി സി.കാപ്പനു കൊടുക്കുമെന്നു പറയാനുള്ള അവകാശം പി.ജെ ജോസഫിനു പാർട്ടി കൊടുത്തിട്ടുണ്ടാകുമെന്നും അത് ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP