Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കേരളത്തിൽ; കോഴിക്കോട് കേസരി വാരിക ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും; കേരളാ ഗവർണറുമായി കൂടിക്കാഴ്ച നടത്തും; 31ന് മടങ്ങും

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കേരളത്തിൽ; കോഴിക്കോട് കേസരി വാരിക ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം  നിർവഹിക്കും; കേരളാ ഗവർണറുമായി കൂടിക്കാഴ്ച നടത്തും;  31ന് മടങ്ങും

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കേരളത്തിൽ. കേസരി വാരികയുടെ ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം നിർവ്വഹിക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആർഎസ്എസ് പ്രാന്തപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, സഹപ്രാന്ത പ്രചാരകന്മാരായ എസ്. സുദർശനൻ, എ. വിനോദ്, പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, കേസരി മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാർ, ആർഎസ്എസ് കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് കെ. ഗോപി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

വൈകിട്ട് ചേർന്ന കേസരി ജീവനക്കാരുടെയും ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അംഗങ്ങളുടെയും യോഗത്തിൽ ഡോ. മോഹൻ ഭാഗവത് പങ്കെടുത്തു. ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവൻ, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രൻ, ആർഎസ്എസ് ക്ഷേത്രീയ കുടുംബ പ്രബോധൻ പ്രമുഖ് ജി. സ്ഥാണുമാലയൻ, പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, പ്രാന്ത സഹസമ്പർക്കപ്രമുഖ് പി.പി. സുരേഷ്ബാബു, ആർഎസ്എസ് വിഭാഗ് സംഘചാലക് യു. ഗോപാൽ മല്ലർ, കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, കേസരി മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചാലപ്പുറത്തുള്ള കേസരി ആസ്ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളിൽ നാളെ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കേസരി ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം ഡോ. മോഹൻ ഭാഗവത് നിർവ്വഹിക്കും. സ്വാഗതസംഘം അദ്ധ്യക്ഷൻ പി.ആർ. നാഥൻ അദ്ധ്യക്ഷനാകും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആർഎസ്എസ് മുൻ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആർ. ഹരി, മുതിർന്ന മാധ്യമപ്രവർത്തകൻ എം. കേശവമേനോൻ എന്നിവർ സംസാരിക്കും.

കുരുക്ഷേത്രപ്രകാശൻ, കേസരി പബ്ലിക്കേഷൻസ് എന്നിവ പ്രസിദ്ധീകരിക്കുന്ന ഏഴ് പുസ്തകങ്ങളുടെ പ്രകാശനം ഡോ. മോഹൻ ഭാഗവത് നിർവ്വഹിക്കും. തുടർന്ന് സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം രചിച്ച ഗീതം, സിനിമാ പിന്നണി ഗായകൻ ദീപാങ്കുരൻ ആലപിക്കും.

ഡോ. മോഹൻ ഭാഗവത് ഉദ്ഘാടനഭാഷണം നടത്തും. കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജർ അഡ്വ. പി.കെ. ശ്രീകുമാർ, കെ. സർജിത്ത്ലാൽ എന്നിവർ സംസാരിക്കും. വയലിൻ കച്ചേരി, ഞെരളത്ത് ഹരിഗോവിന്ദൻ അവതരിപ്പിക്കുന്ന സോപാനസംഗീതം, സരസ്വതീ പൂജ, സമാദരണം എന്നിവയും നടക്കും. 

30 ന് തിരുവനന്തപുരത്ത് എത്തി വെള്ളയമ്പലത്തെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. 31 ന് ആർഎസ്എസ് സംസ്ഥാനതല യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് മുംബൈയിലേക്ക് യാത്രതിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP