Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലം നഗരസഭ ചെയർമാനായി സിപിഎം നേതാവ് കെ.കെ ടോമി; വൈസ് ചെയർപേഴ്സണായി സിന്ധു ഗണേശനും

കോതമംഗലം നഗരസഭ ചെയർമാനായി സിപിഎം നേതാവ് കെ.കെ ടോമി; വൈസ് ചെയർപേഴ്സണായി സിന്ധു ഗണേശനും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം നഗരസഭ ചെയർമാനായി എൽ ഡി എഫി ലെ കെ.കെ ടോമി (സി.പി ഐ എം) യെ യും വൈസ് ചെയർപേഴ്സണായി എൽ ഡി എഫിലെ സിന്ധു ഗണേശനെയും (സിപിഐ എം) തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ 11ന് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കോതമംഗലം ഡി ഇ ഒ കെ ലത പൈ വരണാധികാരിയായിരുന്നു.

ചെയർമാൻ സ്ഥാനത്തേക്ക് കെ.കെ ടോമിയുടെ പേര് അഡ്വ.ജോസ് വർഗീസ് നിർദ്ദേശിച്ചു. കെ.എ നൗഷാദ് പിന്താങ്ങി. യു ഡി എഫിലെ ചെയർമാൻ സ്ഥാനാർത്ഥി എ.ജി ജോർജിന്റെ പേര് സിജു അബ്രഹാം നിർദ്ദേശിച്ചു. ഷെമീർ പനയ്ക്കൽ പിന്താങ്ങി. 31 അംഗ കൗൺസലിൽ കെ.കെ ടോമിക്ക് 17 വോട്ടുംഎ.ജി ജോർജിന് 14 വോട്ടും ലഭിച്ചു

ഉച്ചക്കഴിഞ്ഞ് 2 ന് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ സിന്ധു ഗണേശന്റെ പേര് സിജോ വർഗീസ് നിർദ്ദേശിച്ചു. കെ.വി തോമസ് പിന്താങ്ങി. യു ഡി എഫിലെ ഭാനുമതി രാജുവിന്റെ പേര് റിൻസ് റോയി നിർദ്ദേശിച്ചു. സിന്ധു സിജോ പിന്താങ്ങി. സിന്ധു ഗണേശന് 17 വോട്ടും ഭാനുമതി രാജുവിന് 14 വോട്ടും ലഭിച്ചു.

കെ.കെ ടോമി രണ്ട് തവണ മുനിസിപ്പൽ കൗൺസിലറും നിലവിൽ കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാണ് .സി .പി ഐ എം കോതമംഗലം ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗമാണ്. സിന്ധു ഗണേശൻ മുൻ കൗൺസിലറും മഹിള അസോസിയേഷൻ ഏരിയ കമ്മറ്റിയംഗവും സിപിഐ എം കോതമംഗലം വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗവുമാണ്. തുടർന്ന് നഗരസഭ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ , ആർ അനിൽ കുമാർ ,ടി യു കുരുവിള ഏ ജി ജോർജ് , എസ് സതീഷ്, കെ എം പരീത്, എം യു അഷറഫ്, സേവി ഇലഞ്ഞിക്കൽ, ജേക്കബ് ഇട്ടൂപ്പ് , ജോഷി അറയ്ക്കൽ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP