Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ സഹായം ലഭിക്കുന്ന മദ്രസകൾ പൊതുവിദ്യാലയമാക്കും; ഖുറാനിൽ 50 മാർക്കിന്റെ മതവിഷയം ഉപേക്ഷിക്കും; മതേതരത്വത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിനൊരുങ്ങി അസം സർക്കാർ; എതിർപ്പുമായി പ്രതിപക്ഷ കക്ഷികൾ

സർക്കാർ സഹായം ലഭിക്കുന്ന മദ്രസകൾ പൊതുവിദ്യാലയമാക്കും; ഖുറാനിൽ 50 മാർക്കിന്റെ മതവിഷയം ഉപേക്ഷിക്കും; മതേതരത്വത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിനൊരുങ്ങി അസം സർക്കാർ; എതിർപ്പുമായി പ്രതിപക്ഷ കക്ഷികൾ

ന്യൂസ് ഡെസ്‌ക്‌

ഗോഹട്ടി: സർക്കാർ സഹായം നൽകുന്ന എല്ലാ മദ്രസകളെയും പൊതു സ്ഥാപനങ്ങളാക്കി മാറ്റാനും തീരുമാനിച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിദ്യാഭ്യാസം മതേതരമാക്കാൻ ഞായറാഴ്ച എടുത്ത മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിനായി നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഉടൻ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

''മദ്രസ'' എന്ന വാക്ക് നീക്കം ചെയ്തതിനുശേഷം എല്ലാ ഉയർന്ന മദ്രസകളും ഇപ്പോൾ മതേതരമായിരിക്കും. ഹൈ മദ്രസയല്ല ഹൈസ്‌കൂൾ എന്നാണ് അവർ ഇപ്പോൾ അറിയപ്പെടുന്നത്. ഇനി ഒരു വ്യത്യാസവുമില്ല. ഇതുവരെ അവർ 90 ശതമാനം പൊതുവിദ്യാഭ്യാസവും 10 ശതമാനം മതപഠനവും നൽകിയിരുന്നു. ഖുറാനിൽ 50 മാർക്കിന്റെ മതവിഷയം ഉപേക്ഷിക്കപ്പെടും, '2022 മുതൽ അസമിൽ ഉയർന്ന മദ്രസ പരീക്ഷ നടത്തില്ലെന്നും ശർമ്മ വ്യക്തമാക്കി.

സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് അസം (സെബ) യുടെ കീഴിൽ 198 ഹൈ മദ്രസ സ്‌കൂളുകളും അസം ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ കൗൺസിലിന് (എഎച്ച്എസ്ഇസി) കീഴിൽ 542 സ്ഥാപനങ്ങളുമുണ്ട്. ഇതിൽ നാല് അറബി കോളേജുകളും 138 സീനിയർ മദ്രസകളും 230 പ്രീ-സീനിയർ മദ്രസകളും ഉൾപ്പെടുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനും ഉന്നത പഠനത്തിനുമുള്ള ഈ അക്കാദമിക് സ്ഥാപനങ്ങൾ ഇന്ത്യയിലെ ഏറ്റവും പഴയ മദ്രസ വിദ്യാഭ്യാസ ബോർഡായി കണക്കാക്കപ്പെടുന്ന സ്റ്റേറ്റ് മദ്രസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മന്ത്രിസഭാ തീരുമാനമനുസരിച്ച് സംസ്ഥാന മദ്രസ ബോർഡ് പിരിച്ചുവിടുമെന്നും ഈ ബോർഡിന് കീഴിലുള്ള അക്കാദമിക്, അഡ്‌മിനിസ്ട്രേറ്റീവ് അഥോറിറ്റികളെ 'ഡയറക്ടർ സെക്കൻഡറി എഡ്യൂക്കേഷൻ' എന്ന് പുനർനാമകരണം ചെയ്യുമെന്നും വിദ്യാഭ്യാസത്തെ മതേതരമാക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി അസം സർക്കാർ മുന്നോട്ടു പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അതേസമയം, നിയമത്തെ ശക്തമായി എതിർക്കുമെന്ന് കോൺഗ്രസും എഐയുഡിഎഫും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP