Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂസുഫ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

യൂസുഫ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: മേലാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പൗര പ്രമുഖനും പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രെസിഡന്റുമായിരുന്ന കെ.വി യൂസുഫ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന പരിപാടി മുസ്തഫ ദാരിമി കിഴക്കുംപാടം (ജിസാൻ) ഉത്ഘാടനം ചെയ്തു. സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ (ജിദ്ദ) അധ്യക്ഷത വഹിച്ചു. 

പി.എം മുസ്തഫ പുത്തംപള്ളി (റിയാദ്), ബദ്റുദ്ധീൻ റഹ്മാനി വളയപ്പുറം (തബൂക്), പി. ശരീഫ് ഫൈസി ഉച്ചാരക്കടവ് (റാബഗ്) എന്നിവർ സംസാരിച്ചു.

പ്രമുഖ പണ്ഡിതന്മാരായ നാട്ടിക മൂസ മുസ്ലിയാർ, കുഞ്ഞാണി മുസ്ലിയാർ എന്നിവരുടെ സതീർത്യനായിരുന്ന യൂസുഫ് ഹാജി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, ദാറുൽ ഹികം ഇസ്ലാമിക് സെന്റർ എക്‌സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം നടത്തിയിരുന്നു.

മേലാറ്റൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് പാർട്ടി വളര്ത്തുന്നതിലും വിദ്യാഭ്യാസ സാംസകാരിക മേഖലയിലും യൂസുഫ് ഹാജിയുടെ സേവനങ്ങൾ മികച്ചതായിരുന്നുവെന്നും അവ എക്കാലത്തും സ്മരിക്കപ്പെടുമെന്നും യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകർക്കും ജാതി - മത ഭേദമന്യേ നാട്ടുകാർക്കും അത്തണിയായിരുന്ന യൂസുഫ് ഹാജിയുടെ പെട്ടെന്നുള്ള വിടവാങ്ങൽ നാടിനും സംഘടനക്കും വലിയ നഷ്ടമാണെന്നും അവർ പറഞ്ഞു.
സയ്യിദ് ഉബൈദുല്ല തങ്ങളുടെ നേതൃത്വത്തിൽ
യൂസുഫ് ഹാജിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.

സക്കീർ ഹുസ്സൈൻ പുത്തംപള്ളി (ദുബായ്) സ്വാഗതവും മുസ്തഫ കിഴക്കുംപാടം (ജിദ്ദ) നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP