Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുക്കം നഗരസഭാ ഭരണം എൽഡിഎഫിന്; സിപിഎമ്മിലെ പിടി ബാബു ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടു; യുഡിഎഫ് വിമതൻ പിന്തുണച്ചത് എൽഡിഎഫിനെ; ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു; വെൽഫയർപാർട്ടി സാന്നിദ്ധ്യവും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടം മാത്രം

മുക്കം നഗരസഭാ ഭരണം എൽഡിഎഫിന്; സിപിഎമ്മിലെ പിടി ബാബു ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടു; യുഡിഎഫ് വിമതൻ പിന്തുണച്ചത് എൽഡിഎഫിനെ; ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു; വെൽഫയർപാർട്ടി സാന്നിദ്ധ്യവും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടം മാത്രം

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന മുക്കം നഗരസഭയിൽ എൽഡിഎഫ് അധികാരം നിലനിർത്തി. സിപിഐഎമ്മിലെ പിടി ബാബുവിനെ ചെയർമാനായി തെരഞ്ഞെടുത്തു. 33 അംഗസഭയിൽ 17 വോട്ടുകളാണ് വേണ്ടിയിരുന്നത്. ബിജെപിയുടെ രണ്ട് അഗംങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. പിടി ബാബുവിന് 16 വോട്ടുകൾ ലഭിച്ചു.

യുഡിഎഫ് വിമതന്റെ പിന്തുണയോടെയാണ് എൽഡിഎഫ് അധികാരം നിലനിർത്തിയിരിക്കുന്നത്. മുസ്ലിം ലീഗിലെ കൃഷ്ണണൻ വടക്കയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. അദ്ദേഹത്തിന് 14 വോട്ടുകൾ ലഭിച്ചു. ആകെ 33 അംഗങ്ങളാണ് മുക്കം നഗരസഭയിലുള്ളത്. എൽഡിഎഫിലെ 15 അംഗങ്ങളും യുഡിഎഫ് വിമതനായ മുഹമ്മദ് അബ്ദുൽ മജീദും എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചപ്പോൾ യുഡിഎഫിലെ 11 അംഗങ്ങളും മൂന്ന് വെൽഫയർപാർട്ടി അംഗങ്ങളും യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചു.

യുഡിഎഫിലെ എംകെ യാസറിന്റെ വോട്ട് അസാധുവായി. ബിജെപിയുടെ രണ്ട് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. വെൽഫയർപാർട്ടി സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ നഗരസഭയായിരുന്നു മുക്കം നഗരസഭ. കഴിഞ്ഞ തവണ വെൽഫയർപാർട്ടി പിന്തുണയോടെയാണ് എൽഡിഎഫ് ഇവിടെ ഭരണം നേടിയിരുന്നത്. ഇത്തവണ വെൽഫയർപാർട്ടിയെ കൂടെനിർത്തി ഭരണം പിടിച്ചെടുക്കാമെന്നായിരുന്നു യുഡിഎഫ് ധാരണയെങ്കിലും ആ ഫലം വിജയം കണ്ടില്ല. വെൽഫയർപാർട്ടി അവർ മത്സരിച്ച മൂന്നിടങ്ങളിലും വിജയിച്ചെങ്കിലും കോൺഗ്രസ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതോടെയാണ് മുക്കം നഗരസഭയിൽ എൽഡിഎഫിന് ഭരണ തുടർച്ചയുണ്ടായിരിക്കുന്നത്.

ഇരുമുന്നണികൾക്കും തുല്യ സീറ്റിന് നിലയാണ് ഉണ്ടായിരുന്നത്. യുഡിഎഫ് വിമതന്റെ പിന്തുണയായിരുന്നു ഇവിടെ നിർണ്ണായകം. തുടക്കത്തിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും അദ്ദേഹം അവസാനഘട്ട്തിൽ ഇടതുമുന്നണിക്ക് പിന്തുണ നൽകുകയായിരുന്നു. ഇതോടെ മുക്കം നഗരസഭ രൂപീകരിച്ചതിന് ശേഷം തുടർച്ചയായി അധികാരത്തിലെത്താൻ എൽഡിഎഫിന് സാധിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP