Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നോ കൊറോണ'; ഗോ കൊറോണക്ക് ശേഷം പുതിയ മുദ്രാവക്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ; പുതിയ ജപത്തിന്റെ ആവശ്യം ബ്രിട്ടനിലെ പുതിയ വകഭേദം ഉണ്ടായതിനെത്തുടർന്നെന്നും അത്താവാലെ; കൊറോണ കുറഞ്ഞത് തന്റെ ആ്ദ്യ മുദ്രാവാക്യത്തിന്റെ ഫലമെന്നും കേന്ദ്രമന്ത്രി

'നോ കൊറോണ'; ഗോ കൊറോണക്ക് ശേഷം പുതിയ മുദ്രാവക്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ; പുതിയ ജപത്തിന്റെ ആവശ്യം ബ്രിട്ടനിലെ പുതിയ വകഭേദം ഉണ്ടായതിനെത്തുടർന്നെന്നും അത്താവാലെ; കൊറോണ കുറഞ്ഞത് തന്റെ ആ്ദ്യ മുദ്രാവാക്യത്തിന്റെ ഫലമെന്നും കേന്ദ്രമന്ത്രി

മറുനാടൻ ഡെസ്‌ക്‌

പുണെ: ബ്രിട്ടനിലെ കോവിഡിന്റെ പുതിയ പതിപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ മുദ്രാവാക്യ വുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.'നോ കൊറോണ' എന്ന മുദ്രാവാക്യമാണ് അദ്ദേഹം പുതുതായി മുന്നോട്ടു വെക്കുന്നത്.വൈറസിന്റെ പുതിയ വകഭേദം ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് പുതിയ ജപത്തിന്റെ ആവശ്യമെന്ന് അത്താ വാലെ പറഞ്ഞു.കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം വിളിച്ച് മന്ത്രി കുപ്രസിദ്ധി നേടിയിരുന്നു.

നേരത്തെയുള്ള കൊറോണവൈറസോ വൈറസിന്റെ പുതിയ വകഭേദമോ നമുക്ക് ആവശ്യമി ല്ലാത്തതിനാൽ 'നോ കൊറോണ'യാണ് ഇപ്പോൾ നല്ലതെന്ന് അത്താവാലെ പറഞ്ഞു. ഫെബ്രുവരി യിലാണ് മുംബൈയിൽ നടന്ന ഒരു പ്രാർത്ഥനായോഗത്തിൽ ബുദ്ധസന്ന്യാസിക ളോടൊപ്പം 'ഗോ കൊറോണ ഗോ'യെന്ന് ത്താവാലെ ആദ്യമായി ഉരുവിട്ടത്. ചൈനയിലെ വൈറസ് വ്യാപന ത്തിനെതിരേ നടത്തിയ പ്രാർത്ഥനായോഗമായിരുന്നു അത്. തന്റെ ഗോ കൊറോണ ഗോ ആഗോള പ്രശസ്തി നേടിയെന്നവകാശപ്പെട്ട് ഏപ്രിലിൽ അത്താവാലെ രംഗത്തെത്തിയിരുന്നു.താൻ സംഭാവ ന ചെയ്ത 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം ഫലവത്തായതായും വൈറസ് അപ്രത്യക്ഷമാ യി ക്കൊണ്ടിരിക്കുകയാണെന്നും അത്താവാലെ പറഞ്ഞു.

കൊറോണവൈറസ് തന്റെ അരികിലെത്തിച്ചേരില്ലെന്നായിരുന്നു ധാരണയെന്നും എന്നാൽ കോവിഡ്-19 ബാധിച്ച്് താനും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായും അത്താവാലെ കൂട്ടിച്ചേ ർത്തു. നവംബറിലാണ് കോവിഡ് ബാധയെ തുടർന്ന് പത്ത് ദിവസത്തോളം അത്താവാലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയാനിടയായത്.

അത്താവാലെയുടെ നോ കൊറോണക്കെതിരേ രസകരമായ നിരവധി ട്രോളുകളും മീമുകളും സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP