Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം വേണ്ടന്ന മുപ്പത് വർഷം മുൻപുള്ള തീരുമാനം മാറ്റിമറിച്ചത് അമ്മയാകണമെന്ന ശാഖയുടെ അതിയായ ആഗ്രഹം കൊണ്ട്; കോടികളുടെ സ്വത്തിന് അവകാശി വേണമെന്ന ചിന്ത തുടങ്ങിയത് ഒറ്റക്കായി പോയി എന്ന തോന്നലിൽ; ജീവിതാവസാനം വരെ കൂട്ടാകുമെന്ന് കരുതിയ അരുണിന്റേത് അസാൻ മാർഗിക ജീവിതമെന്നറിഞ്ഞത് വളരെ വൈകി; ശാഖാകുമാരി ചതിക്കപ്പെട്ടതു തന്നെ

വിവാഹം വേണ്ടന്ന മുപ്പത് വർഷം മുൻപുള്ള തീരുമാനം മാറ്റിമറിച്ചത് അമ്മയാകണമെന്ന ശാഖയുടെ അതിയായ ആഗ്രഹം കൊണ്ട്; കോടികളുടെ സ്വത്തിന് അവകാശി വേണമെന്ന ചിന്ത തുടങ്ങിയത് ഒറ്റക്കായി പോയി എന്ന തോന്നലിൽ; ജീവിതാവസാനം വരെ കൂട്ടാകുമെന്ന് കരുതിയ അരുണിന്റേത് അസാൻ മാർഗിക ജീവിതമെന്നറിഞ്ഞത് വളരെ വൈകി; ശാഖാകുമാരി ചതിക്കപ്പെട്ടതു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാഹം വേണ്ടന്ന് 30 വർഷം മുൻപ് എടുത്ത തീരുമാനം തിരുത്താൻ ശാഖാ കുമാരിയെ പ്രേരിപ്പിച്ചത് ഒറ്റക്കായി പോയി എന്ന തോന്നൽ തന്നെയായിരുന്നു. കിടപ്പിലായ അമ്മയെ ശുശ്രുഷിച്ചും നഗരത്തിലെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തുമാണ് ശാഖാ ഏകാന്തതയെ അകറ്റി നിർത്തിയത് ഇതിനിടെ മൂത്ത സഹോദരിയുടെ മക്കളെ വീട്ടിൽ കൊണ്ട് നിർത്തിയും ശാഖ മൂകമായ വീടിന് ജീവൻ വെപ്പിച്ചിരുന്നു. പിള്ളാരുടെ കളി ചിരിയും കൊഞ്ചലും കണ്ടപ്പോഴാണ് തന്റെ കോടികളുടെ സ്വത്തിന് ഒരു അവകാശി വേണമെന്ന ചിന്ത ശാഖയ്ക്ക് ഉണ്ടായത് ഇതാണ് വിവാഹം വേണ്ടന്ന ചിന്തയിൽ നിന്നും മാറ്റി ചിന്തിപ്പിച്ചതും മധ്യ വയസ് പിന്നിട്ടതു കൊണ്ട് വിവാഹം എന്ന ചിന്തയിലേക്ക് ശാഖ പോകുന്നതിൽ ബന്ധുക്കൾക്കും എതിർപ്പായിരുന്നു.

ഇതിനിടയിലാണ് രോഗിയായ അമ്മയേയും കൊണ്ടുള്ള നീണ്ട ആശുപത്രി വാസത്തിനിടെ ആശ്വാസ വാക്കുകളുമായി അരുൺ എന്ന ഇലക്ട്രീഷ്യൻ അടുത്തു കൂടിയത്. സൗഹൃദം പ്രണയമായി വളർന്നപ്പോഴും അമ്മയാകണമെന്ന ചിന്ത അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശാഖ ചിന്തിച്ചിരുന്നില്ല അതുകൊണ്ട് തന്നെ പ്രായത്തിൽ തന്നെക്കാൾ 25 വയസോളം ചെറുപ്പമുള്ള അരുണിന്റെ ദുശ്ശീലങ്ങളെ കുറിച്ച് അറിയാനും വൈകി. കല്യാണ ദിനത്തിൽ മദ്യപിച്ചെത്തിയ അരുൺ തന്റെ തനി സ്വഭാവം അന്നാണ് നേരിട്ട് പ്രകടിച്ചത് ,വരൻ മദ്യലഹരിയിലായതിനാൽ കല്യാണം തന്നെ മുടങ്ങി പോകമെന്ന് മനസിലാക്കി പള്ളിയിലെ അച്ഛന്റെ കാലു പിടിച്ചാണ് ശാഖ കല്യാണം നടത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.

മദ്യപാനം മാത്രമല്ല കഞ്ചാവുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്ന അരുൺ ശാഖയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ദിനവും പണം ചോദിച്ചുള്ള പീഡനം അതിരു കടന്നപ്പോഴാണ് നാട്ടുകാർ പോലും അറിയുന്നത് ,എന്നാൽ ദുശ്ശീലങ്ങൾ ഒഴിവാക്കി ശരിയായ വഴിയിൽ നടത്താൻ അരുൺ പറയുന്നതൊക്കെയും ശാഖ അനുസരിച്ചിരുന്നു . അതിരാവിലെ വീട്ടിൽ നിന്നു പോയി രാത്രി വൈകി എത്തിയിരുന്ന അരുൺ നാട്ടുകാർക്ക് അപരിചിതൻ തന്നെയായിരുന്നു. അതേ സമയം ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി അരുൺ സമ്മതിച്ചു . കൈകൊണ്ട് മുഖം അമർത്തി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഷോക്കടിപ്പിച്ചത് മരിച്ചതിന് ശേഷമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഫോറൻസിക് വിഭാഗം കണ്ടെത്തി. സമ്പന്നയായ ശാഖ കുമാരിയും (51) അരുണും (28) രണ്ട് മാസം മുൻപാണ് പ്രണയത്തിനൊടുവിൽ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുൺ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരുൺ കുറ്റസമ്മതം നടത്തിയത്.

രണ്ടു വർഷം മുൻപ് ശാഖാ കുമാരിയുടെ മാതവിന് വന്ന സ്ട്രോക്കിനെ തുടർന്ന് തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിൽ നടത്തിയ ദീർഘ നാളത്തെ ചികിത്സക്കിടെയാണ് ശാഖാ കുമാരി അരുണിനെ പരിചയപ്പെടുന്നത്. അരുണും ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായിരുന്നു. സഹായി ആയി അടുത്ത് കൂടി പരിയപ്പെട്ട അരുൺ അനന്തപുരി ആശുപത്രിയിലെ ഇലക്ട്രീഷ്യൻ എന്നാണ ശാഖ കുമാരിയോടു പറഞ്ഞിരുന്നത്. ആശുപത്രി ബില്ലടക്കാനും ലാബിൽ പോകാനും ഒക്കെ സഹായി ആയി കൂടിയ അരുണുമായി പെട്ടന്ന് ശാഖാ കുമാരി അടുക്കുകയും ചെയ്തു. ആരുമായി പെട്ടന്ന് അടുക്കാത്ത വളരെ ബോൾഡായ ശാഖാ കുമാരി എത്ര പെട്ടന്ന് ഈ യുവാവുമായി സൗഹൃദത്തിലായി എന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എത്ര ആലോചിട്ടിട്ടും പിടികിട്ടുന്നില്ല. ആശുപത്രി വാസത്തിനിടെ തന്നെ ശാഖാ കുമാരിയുടെ അളവറ്റ സ്വത്തിനെയും വസ്തു വകകളെയും കുറിച്ച് മനസിലാക്കിയ അരുൺ സാമ്പത്തിക ബാധ്യതകളും കടങ്ങളും പറഞ്ഞ് ശാഖാ കുമാരിയിൽ നിന്നും പണം കൈപറ്റിയിരുന്നു.

ഇതിനിടെ അമ്മയെ ഡിസ്ചാർജ്ജ് ചെയ്തു ശാഖാ കുമാരി കുന്നത്തുകാലിലേക്ക് മടങ്ങിയെങ്കിലും ഇവരുടെ സൗഹൃദം തുടർന്ന് ദിനവും ഉള്ള ഫോൺ വിളി ഇവിരെ കൂടുതൽ അടുപ്പിച്ചു. ഇതിനിടെ അരുൺ തന്നെ തന്ത്രങ്ങൾ മെനഞ്ഞ് ശാഖാ കുമാരിയെ വലയിലാക്കുകയായിരുന്നു. അങ്ങനെയാണ് അരുണുമായുള്ള വിവാഹത്തിന് ശാഖാ മുതിരുന്നത്. കൂടാതെ പ്രായ വ്യത്യാസം ഒരു പ്രശ്നമല്ലന്ന് ചില സുഹൃത്തുക്കളുടെ ദാമ്പത്യ വിജയം കണ്ട് ശാഖാ കുമാരി ഉറപ്പിക്കുകയും ചെയ്തു. അരുണിന്റെ ദുശീലങ്ങളും ലക്ഷ്യങ്ങളും മനസിലാക്കിയ ചില സുഹൃത്തുക്കളും ഈ ബന്ധം വിലക്കിയെങ്കിലും ശാഖാ മുന്നോട്ടു തന്നെ പോയി. ഏറ്റവും ഒടുവിൽ തൊട്ടടുത്ത പള്ളിയിൽ വെച്ച് കല്ല്യാണം നിശ്ചയിച്ചപ്പോൾ തലേ ദിവസം അരുൺ കല്ല്യാണത്തിൽ നിന്നു പിന്മാറി.

അന്ന് അരുൺ വെച്ച്് ഡിമാന്റുകൾ എല്ലാം അംഗീകരിച്ച് ചോദിച്ച ലക്ഷങ്ങളും നല്കിയപ്പോഴാണ് പിറ്റേന്ന് പള്ളിയിൽ നവ വരനായി അരുൺ എത്തിയത്.ചെറുപ്പത്തിലെ വിവാഹം വേണ്ടന്ന ഉറച്ച തീരുമാനത്തിൽ എത്തി ചേർന്ന ശാഖാ എങ്ങനെ മാറി ചിന്തിച്ചുവെന്ന് നാട്ടു കാർക്ക് ഇന്നും മനസിലാവുന്നില്ല.ശാഖായുടെ കുട്ടിക്കാലം തിക്താനുഭവങ്ങൾ നിറഞ്ഞതായിരുന്നു. മാതാപിതാക്കളുടെ ദാമ്പത്യം പളുങ്കു പാത്രം പോലെ തകർന്നുടയുന്നത് ശാഖാ കുമാരിയും സഹോദരങ്ങളും നേരിൽ കണ്ടിട്ടുണ്ട്. ഒടുവിൽ പിതാവിന്റെ ആത്മഹ്ത്യയെ തുടർന്ന് ബന്ധു വീടായ കൊല്ലത്തായിരുന്നു ശാഖയുടെ കുട്ടിക്കാലം. കുടംബത്തിലെ താളപ്പിഴകൾ നേരിൽ കണ്ടതു കൊണ്ടു തന്നെ വിവാഹമേ വേണ്ടന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശാഖ.

ശാഖയും അരുണും തമ്മിൽ വഴക്ക് പതിവായിരുന്നത്രെ. വിവാഹ സൽക്കാരത്തിനിടെ അരുൺ ഇറങ്ങിപ്പോയി കാറിൽ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നൽകിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുൻകയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുൺ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങൾക്കു മുൻപു വിവാഹം രജിസ്റ്റർ ചെയ്യാനായി ഇവർ പഞ്ചായത്ത് ഓഫിസിൽ പോയിരുന്നെന്ന് അയൽക്കാർ പറഞ്ഞു. ക്രിസ്മസ് വിളക്കുകൾ തൂക്കാനെടുത്ത കണക്ഷൻ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലർച്ചെ ശാഖ ഇതിൽ സ്പർശിച്ചപ്പോൾ ഷോക്കേറ്റെന്നുമായിരുന്നു അരുൺ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP