Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരുണിന്റെ ഇടിയേറ്റു കട്ടിലിൽ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി; ഉടൻ അരുൺ മുഖം അമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; ഹാളിലെത്തിച്ചു ഷോക്കടിപ്പിച്ചു; മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുൺ കൂളായി കിടന്നുറങ്ങി; രാവിലെ അയൽക്കാർക്ക് മുമ്പിൽ ഒന്നുമറിയാതെ നാടകവും; കൊല്ലപ്പെട്ടേക്കുമെന്ന ശാഖ സുഹൃത്തിനോട് പറഞ്ഞത് നിർണായകമായി

അരുണിന്റെ ഇടിയേറ്റു കട്ടിലിൽ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി; ഉടൻ അരുൺ മുഖം അമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; ഹാളിലെത്തിച്ചു ഷോക്കടിപ്പിച്ചു; മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുൺ കൂളായി കിടന്നുറങ്ങി; രാവിലെ അയൽക്കാർക്ക് മുമ്പിൽ ഒന്നുമറിയാതെ നാടകവും; കൊല്ലപ്പെട്ടേക്കുമെന്ന ശാഖ സുഹൃത്തിനോട് പറഞ്ഞത് നിർണായകമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാലപുത്തൻവീട്ടിൽ ശാഖ(51)യെ ഭർത്താവ് അരുൺ (28) കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചു ബോധരഹിത ആക്കിയ ശേഷം ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ മുന്നൊരുക്കത്തോടെയാണ് അരുൺ കൊലപാതകം നടത്തയിതെന്നും പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് അറസ്റ്റു ചെയ്ത അരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വൈദ്യുതാഘാതമേറ്റാണു ശാഖയുടെ മരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് അറിയിച്ചു. ശാഖാകുമാരി തനിക്കൊരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അരുണിനോട് സംസാരിച്ചപ്പോൾ എതിർപ്പു നേരിടേണ്ടി വന്നു. ശാഖ കൊല്ലപ്പെട്ട ദിവസം കുഞ്ഞിനെ ചൊല്ലിയുള്ള തർക്കമാമ് പ്രശ്‌നം വഷളാക്കിയത്.

രാത്രി 12.30 നാണ് ഇരുവരും തമ്മിൽ വഴക്കു തുടങ്ങിയത്. വാക്കു തർക്കത്തിനൊടുവിൽ ശാഖയെ അരുൺ മർദ്ദിച്ചു. അരുണിന്റെ ഇടിയേറ്റു കട്ടിലിൽ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി. ഉടൻ തന്നെ അരുൺ മുഖം അമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിൻ സ്വിച്ചിൽ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തേ ഒരുക്കിയിരുന്നു. ഇലക്ട്രിക് വയർ ശരീരത്തിൽ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഷോക്കേൽപിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുൺ കിടന്നുറങ്ങിയെന്നും പൊലീസ് അറിയിച്ചു.

ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയൽവീട്ടിലെത്തി അരുൺ അറിയിക്കുകയായിരുന്നു. അതേസമയം അയൽക്കാർക്ക് അരുണിന്റെ ഭാവം കണ്ടു തോന്നിയ സംശയവും കൂടാതെ ഇവർ തമ്മിലുള്ള വഴക്ക് പതിവായിരുന്നതും കൂടിയായപ്പോൾ പന്തികേടു തോന്നുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ശാഖാ കുമാരി പലതവണ ഉറ്റ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ശാഖയുടെ ഉറ്റസുഹൃത്ത് പ്രീതയും ഇക്കാര്യം ശരിവെക്കുന്നു. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നൽകിയത്. പണത്തിനു വേണ്ടിമാത്രമാണ് അരുൺ ശാഖയെ വിവാഹം കഴിക്കാൻ തയ്യാറായതെന്ന് വ്യക്തമായിരുന്നു.

ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസമാകുന്നുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താൻ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ 50ലക്ഷംരൂപയും 100പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ശാഖ വിവാഹത്തിനു മുൻപും പലതവണ അരുണിന് പണം നൽകിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും ശാഖയാണ് പണം നൽകിയത്.

കല്യാണദിവസം അരുൺ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുൺ എതിർത്തു. വിവാഹ ശേഷം അരുൺ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തിൽ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുൺ ഫോട്ടോയെടുക്കാൻ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങൾ ആരെയും കാണിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. വിവാഹം രജിസ്റ്റർ ചെയ്യാൻ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു.

അരുൺ ആവശ്യപ്പെടുമ്പോഴൊക്കെ ശാഖ പണം നൽകിയിരുന്നു. കാറും അരുണിന്റെ പേരിലാണ് വാങ്ങിയത്. കുറച്ച് വസ്തുവിറ്റ് പണം നൽകാൻ അരുൺ നിർബന്ധിച്ചിരുന്നു. ഇതേചൊല്ലിയുള്ള തർക്കത്തിലാണ് വിവാഹത്തിന്റെ റജിസ്‌ട്രേഷൻ വൈകിയത്. ശാഖ ഫോണിലൂടെ പങ്കുവച്ചിട്ടുള്ള കാര്യങ്ങളും വാട്‌സാപ് മെസേജുകളും പ്രീത പൊലീസിനു കൈമാറി. ഭർത്താവിന്റെ സ്വഭാവം നന്നാവാൻ എടുത്ത വ്രതം അവസാനിക്കുന്ന ദിനത്തിലായിരുന്നു ശാഖയുടെ മരണം. വിവാഹചിത്രം പുറത്തുവിട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നുവെന്ന് ഹോംനഴ്‌സ് രേഷ്മ പറഞ്ഞു. ശാഖയുടെ കിടപ്പുരോഗിയായ അമ്മയെ പരിചരിക്കാനാണ് രേഷ്മ എത്തിയിരുന്നത്.

ക്രിസ്മസ് ട്രീ അലങ്കരിക്കാനായി കൊണ്ടുവന്ന സീരിയൽ ലൈറ്റുകൾ തെളിയിക്കാനെന്നു പറഞ്ഞാണ് അരുൺ മീറ്റർ ബോർഡിൽ നിന്നു വൈദ്യുതി നേരിട്ടെടുത്തത്. വീട്ടുനുള്ളിലെ പ്ലഗ്ഗുകൾക്ക് കേടില്ല. നല്ലവണ്ണം ഷോക്കേൽക്കാനാണ് മെയിൽ സ്വിച്ചിൽനിന്നു വൈദ്യുതി എടുത്തതെന്ന് ശാഖയുടെ ബന്ധുക്കൾ ആരോപിക്കുന്നു. രാവിലെ 5ന് ഉണർന്ന ശാഖ ദീപാലങ്കാരം എടുത്തുമാറ്റാനുള്ള ശ്രമത്തിനിടയിൽ ഷോക്കേറ്റുവെന്നാണ് അരുൺ ആദ്യം പൊലീസിനോട് പറഞ്ഞത്. 5 മണിക്ക് ശാഖയ്ക്ക് ഷോക്കേറ്റെന്നു പറയുന്ന അരുൺ 6മണിക്കാണ് അയൽക്കാരോട് വിവരം പറഞ്ഞത്.

ആശുപത്രിയിലെത്തിച്ച് രക്ഷിക്കാനുള്ള ശ്രമം നടത്താത്തതെന്തെന്ന പൊലീസിന്റെ ചോദ്യത്തിന് താൻ ഉറങ്ങിപ്പോയെന്നായിരുന്നു മറുപടി. കൂടുതൽ ചോദ്യം ചെയ്യലിൽ അരുൺ കുറ്റസമ്മതം നടത്തുകയായിരുന്നു. നേരത്തെ ഒരുവട്ടം അരുൺ ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമം നടത്തിയത് അയൽക്കാർക്ക് അറിയാമായിരുന്നു. അതിനാലാണ് നാട്ടുകാർ മരണത്തിൽ ദുരൂഹതയുണ്ടെന്ന കാര്യം പൊലീസിനെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP