Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ നടിയെ ഗുണ്ടകൾ ഫ്‌ളാറ്റിൽ കയറി ആക്രമിച്ചതായി പരാതി; പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദിച്ചതെന്ന് മീനു മുനീർ; മർദ്ദനത്തിൽ കലാശിച്ചത് കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ; കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു

കൊച്ചിയിൽ നടിയെ ഗുണ്ടകൾ ഫ്‌ളാറ്റിൽ കയറി ആക്രമിച്ചതായി പരാതി; പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദിച്ചതെന്ന് മീനു മുനീർ; മർദ്ദനത്തിൽ കലാശിച്ചത് കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ; കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ഫ്ലാറ്റിൽ കയറി മർദ്ദിച്ചതായി പരാതി. നടി മീനു മുനീറാണ് പരാതി നൽകിയിരിക്കുന്നത്. ഗുണ്ടകൾ ആലുവയിലെ ഫ്ലാറ്റിൽ കയറി മർദ്ദിച്ചുവെന്ന് മീനു മുനീർ പറയുന്നു. പരാതിയിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫ്ലാറ്റിലെ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാർക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തിരുന്നു. പൊലീസ് നോക്കിനിൽക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്ന് മീനു മുനീർ ആരോപിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു മുനീർ

ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. മീനു മുനീറിനെ ഫ്‌ളാറ്റിൽ കയറി ഗുണ്ട അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. ആലുവ ദേശത്തെ ഫ്‌ളാറ്റിലാണ് സംഭവം. പോലസിൽ പരാതി നൽകാതെ ഇടനിലക്കാരെ വിട്ട് കേസ് പിൻവലിപ്പിക്കാൻ പൊലീസ് ശ്രമം നടക്കുന്നതായും നടി വ്യക്തമാക്കി.

ദേശത്തെ സമുച്ചയത്തിൽ 54 ഫ്‌ളാറ്റുകളാണുള്ളത്. 40 എണ്ണവും വിറ്റഴിക്കപ്പെട്ടു. ബാക്കി ഫ്‌ളാറ്റുകളുടെ പരിചരണത്തിനും മറ്റുമെന്ന പേരിൽ കാർ പാർക്കിങ് ഏരിയ അടച്ചുപൂട്ടിയപ്പോൾ ചോദ്യംചെയ്തു. ഇത് തുറപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസിന്റെ മുന്നിൽവെച്ച് ഫ്‌ളാറ്റിലേക്ക് വന്ന ഗുണ്ട ക്രൂരമായി മർദിച്ചു. മീനു ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്‌ളാറ്റിൽ ഒമ്പതോളം പേരാണ് താമസക്കാരായുള്ളത്.

മറ്റുള്ളവരെല്ലാം വിദേശത്താണ്. ഫ്‌ളാറ്റിൽ ഇടക്കിടെ പുറമേനിന്നുള്ള ചിലരെത്തി ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകളിൽ കൂട്ടായ്മകളും മറ്റും ഒരുക്കുന്നുണ്ടെന്നും ഇത് തടയണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് മർദിക്കാൻ കാരണമെന്ന് ഇവർ പറയുന്നു. നിരവധി തമിഴ് സിനിമകളിലും മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീനു രണ്ടര വർഷംമുമ്പ് ഇസ്‌ലാം സ്വീകരിച്ചിരുന്നു. ദേശീയതലത്തിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള അത്‌ലറ്റിക് കൂടിയാണിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP