Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരലടയാളം പുലിവാലായി; മലയാളി പ്രവാസി മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടത് ആറുമാസത്തെ തടവിനും നാടുകടത്തലിനും; ജയിലിൽ നിന്നറങ്ങിയിട്ടും നിയമക്കുരുക്ക്; ഒടുവിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക്; മലപ്പുറം കോട്ടക്കൽ സ്വദേശി പ്രവാസ ജീവിതത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അനുഭവം

വിരലടയാളം പുലിവാലായി; മലയാളി പ്രവാസി മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടത് ആറുമാസത്തെ തടവിനും നാടുകടത്തലിനും; ജയിലിൽ നിന്നറങ്ങിയിട്ടും നിയമക്കുരുക്ക്; ഒടുവിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക്; മലപ്പുറം കോട്ടക്കൽ സ്വദേശി പ്രവാസ ജീവിതത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അനുഭവം

ന്യൂസ് ഡെസ്‌ക്‌

അജ്മാൻ: കാറിൽ പതിഞ്ഞൊരു വിരലടയാളം. അത് ജീവിതം തന്നെ ദുരിതത്തിലാക്കുന്ന ഒന്നായി മാറുക. മോഷണക്കുറ്റം വരെ ചുമത്തി ജയിലിൽ അടയ്ക്കുന്നതിനും നാടുകടത്തലിനും വിധേയമാക്കപ്പെടുക. കേട്ടാൽ വിചിത്രമെന്ന് തോന്നാവുന്ന ദുരനുഭവമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു പ്രവാസി മലയാളി നേരിടേണ്ടി വന്നത്. ഷാർജയിലെ കഫ്റ്റീരിയയിൽ ജോലിക്കാരനായിരുന്ന ഇയാൾ ചായ വാങ്ങാനെത്തിയ ഒരാളുടെ കാറിൽ സ്പർശിച്ചിടത്തുനിന്നുമാണ് ദുരിത ജീവിതത്തിന് തുടക്കമിടുന്നത്.

രണ്ടര വർഷം കഴിഞ്ഞ് വിവാഹം കഴിക്കാനായി നാട്ടിലേക്ക് തിരിച്ച മലപ്പുറം കോട്ടക്കൽ സ്വദേശിയായ ഈ യുവാവിനെ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അതും മോഷണക്കേസിൽ. ആറുമാസത്തെ തടവും നാടുകടത്തലും വിധിക്കപ്പെട്ട കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു പൊലീസ് നടപടി.

യുവാവ് സ്പർശിച്ച കാർ മറ്റൊരിടത്ത് പാർക്ക് ചെയ്ത സമയത്ത് ലാപ്‌ടോപ്പും നൂറു ദിർഹമും അപഹരിക്കപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയിൽ യുവാവിന്റെ വിരലടയാളമാണ് തെളിഞ്ഞുവന്നത്. ഇതോടെ ഇയാളെ മോഷണക്കേസിൽ പ്രതിയാക്കി. കാര്യം അറിയിക്കാൻ പൊലീസ് വിളിച്ച ഫോണിന്റെ ഉടമ നാട്ടിൽ പോയതിനാൽ വിവരങ്ങൾ അറിഞ്ഞില്ല. അതിനാൽ കേസും തുടർസംഭവങ്ങളുമൊന്നും നിരപരാധിയായ ഈ യുവാവ് അറിഞ്ഞതുമില്ല. ആളെ പിടികൂടിയില്ലെങ്കിലും കേസിൽ ആറുമാസത്തെ തടവും നാടുകടത്തലും ചേർത്ത് കോടതി വിധി വന്നു. നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഈ യുവാവിനെ അപ്രതീക്ഷിതമായി പൊലീസ് പിടികൂടുന്നത്. ഭാഷ വലിയ പരിചയമില്ലാത്ത ഇയാൾക്ക് എന്തിനാണ് പിടികൂടിയത് എന്ന് വ്യക്തമായതുമില്ല. കൊറോണ ലോക്ഡൗണ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു സംഭവം.

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് ഇദ്ദേഹത്തെ ജയിലിലേക്കയച്ചു. ക്രിമിനൽ കേസായതിനാൽ ഫോൺ അടക്കമുള്ള വസ്തുക്കൾ പൊലീസ് വിട്ടുനൽകിയില്ല. ജയിലിലായ വിവരം വേണ്ടപ്പെട്ടവർ അറിയുന്നത് ഏറെ വൈകിയാണ്. കൊറോണ കാരണം നടപടിക്രമങ്ങൾ സ്തംഭിച്ചതോടെ സുഹൃത്തുക്കളും ബന്ധുക്കളും പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും ഓഫിസുകളിലെല്ലാം ഒൺലൈന് സംവിധാനം മാത്രമേ ഉള്ളൂ എന്ന മറുപടിയാണ് അന്ന് കിട്ടിയിരുന്നത്. രണ്ടു മാസത്തെ തടവിനുശേഷം ഇയാളെ പുറത്തുവിട്ടു. എന്നാൽ പാസ്‌പോർട്ട് വിട്ടുകിട്ടിയിരുന്നില്ല. ജയിൽ മോചിതനാകുേമ്പാൾ ഏതാനും രേഖകളിൽ ഒപ്പുവെച്ചിരുന്നു ഇദ്ദേഹം. കേസ് ഒഴിവായതിന്റെ നടപടിക്രമങ്ങളാണ് എന്നാണ് ഇദ്ദേഹം കരുതിയത്. എന്നാൽ, ഇത് പിന്നീട് വലിയ പുലിവാലാകുമെന്ന് കരുതിയതേ ഇല്ല.

തുടർന്ന് നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാസ്‌പോര്ട്ട് വിട്ടുകിട്ടുന്നതിനുള്ള ശ്രമം ആരംഭിച്ചു. പലരും സഹായ വാഗ്ദാനവുമായി വന്നെങ്കിലും കാര്യം നടന്നില്ല. തടസ്സങ്ങൾ നീങ്ങാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നല്കിയ നിയമോപദേശത്തെ തുടർന്നാണ് ഷാർജയിലെ ഒരു വക്കീൽ ഓഫിസുമായി ബന്ധപ്പെടുന്നത്. അവരുടെ പരിശോധനയിലാണ് കേസിന്റെ ഗൗരവം അറിയുന്നത്. രണ്ടുമാസത്തെ തടവിനുശേഷം പുറത്തിറങ്ങുമ്പോള് അടുത്ത ഹിയറിങ്ങിന് ഹാജരാകേണ്ടി വരുമെന്നുള്ള രേഖയിലായിരുന്നു പൊലീസ് ഒപ്പ് വാങ്ങിയത്. കൂട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പറും വാങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ നമ്പറായിരുന്നു നൽകിയിരുന്നത്. എന്നാൽ, ഈ ഫോണ് അടങ്ങുന്ന ഹാന്ഡ് ബാഗ് പൊലീസില്‌നിന്ന് വിട്ടു നൽകാത്തതിനാൽ വിവരങ്ങൾ അറിഞ്ഞില്ല.

പൊലീസിൽ നിന്ന് മറ്റൊരറിയിപ്പും ലഭിക്കാത്തതിനാൽ കേസ് കഴിഞ്ഞെന്നും തനിക്ക് നാട്ടിലേക്ക് തിരിക്കാന് പാസ്‌പോര്ട്ട് ഉടന് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു യുവാവ്. മാസങ്ങൾ പിന്നിട്ടിട്ടും പാസ്‌പോര്ട്ട് ലഭിക്കാത്തതിനെ തുടര്ന്ന് പലരുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും നടക്കാതെപോയി. മറ്റൊരാള് നിര്‌ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാര്ജയിലെ ഒരു വക്കീല് ഓഫിസുമായി ബന്ധപ്പെടുന്നത്. അവരുടെ അന്വേഷണത്തിൽ പ്രതി ഹിയറിങ്ങിനും കേസ് റീ ഓപ്പണ് ചെയ്തപ്പോഴും ഹാജരാകാത്തതിനെ തുടര്ന്ന് മേല്‌കോടതി ആറുമാസം തടവിനും നാടുകടത്തലിനും ശിക്ഷ വിധിച്ചിരുന്നു.

വിധി വന്ന് ഏറെ ദിവസം കഴിഞ്ഞതിനാൽ അപ്പീലിന് പോലും പോകാന് കഴിയാത്ത അവസ്ഥയിലായിരുന്നു. വക്കീൽ ഓഫിസിലുള്ള മലയാളിയുടെ നിർദ്ദേശത്തെ തുടർന്ന് ജഡ്ജിക്ക് പ്രതിയുടെ ദുരവസ്ഥ പറഞ്ഞ് അപേക്ഷ നൽകുകയായിരുന്നു. അവസ്ഥ മനസ്സിലാക്കിയ ജഡ്ജി പതിവില്ലാതെ അപ്പീലിന് അവസരം നല്കി. ലോക്ഡൗൺ കാരണം ജോലിയില്ലാതിരുന്ന ഇയാൾക്കോ അടുത്തവർക്കോ വക്കീലിന് പണം നൽകാന് പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഷാർജയിലെ വക്കീൽ അബ്ദുൾ കരീം ബിന് ഈദ് ഫീസിൽ നല്കിയ ഇളവ് ഉപയോഗപ്പെടുത്തി നാട്ടിൽ നിന്ന് പണം വരുത്തി കേസുമായി മുന്നോട്ട് പോകാന് തീരുമാനിച്ചു. യുവാവിന്റെ നിരപരാധിത്വം വക്കീല് കോടതിയെ പരമാവധി ബോധ്യപ്പെടുത്തി.

ഒടുവിൽ കേസിൽ നിരപരാധിത്വം തെളിഞ്ഞതോടെ യുവാവിനെ കോടതി വെറുതെവിട്ടു. കുടുംബത്തിനൊപ്പം സമാധാനത്തോടെ കഴിയാമെന്ന മോഹവുമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP