Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ ധോണി; ടെസ്റ്റ് ടീമിനെ നയിക്കുക വിരാട് കൊലി; മൂന്ന് ടീമുകളിലായി ഇടം പിടിച്ചത് അഞ്ച് ഇന്ത്യൻ താരങ്ങൾ

ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ ധോണി; ടെസ്റ്റ് ടീമിനെ നയിക്കുക വിരാട് കൊലി; മൂന്ന് ടീമുകളിലായി ഇടം പിടിച്ചത് അഞ്ച് ഇന്ത്യൻ താരങ്ങൾ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഐസിസി പ്രഖ്യാപിച്ച ഏകദിന, ട്വന്റി20 ടീമുകളെ നയിക്കുക മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കൊലിയേയും തെരഞ്ഞെടുത്തു. മൂന്നു ടീമുകളിലുമായി അഞ്ച് ഇന്ത്യൻ താരങ്ങൾ പട്ടികയിൽ ഇടം പിടിച്ചു. രോഹിത് ശർമയും ധോണിയും ഏകദിന, ട്വന്റി20 ടീമുകളിലുണ്ട്. ഇവരെ കൂടാതെ ട്വന്റി20 ടീമിൽ ജസ്പ്രീത് ബുമ്രയും ടെസ്റ്റ് ടീമിൽ ആർ.ആശ്വിനും ഇടംനേടി.

വോട്ടിങ്ങിലൂടെയാണ് കഴിഞ്ഞ 10 വർഷത്തിനിടെയിലെ മികച്ച താരങ്ങളെ ഐസിസി കണ്ടെത്തിയത്. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കളിച്ച താരങ്ങളുടെ പ്രകടനവും നേട്ടങ്ങളും വിലയിരുത്തിയാണ് വിദഗ്ധ സമിതി നോമിനികളുടെ പട്ടിക തയാറാക്കിയത്. ആഗോളതലത്തിൽ 15 ലക്ഷത്തിലധികം പേർ വോട്ടിങ്ങിൽ പങ്കെടുത്തു. മൂന്നു ലോക ഇലവനിലും ഇടം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി സമാനതകളില്ലാത്ത നേട്ടം കരസ്ഥമാക്കി.

ടെസ്റ്റ് ടീമിൽ വിരാട് കോലിയും സ്പിന്നർ ആർ.അശ്വിനുമാണ് ഇടം നേടിയിരിക്കുന്നത്. വിരാട് കോലി തന്നെയാണ് ടീമിന്റെ നായകൻ. ഓപ്പണറായി ഇംഗ്ലണ്ടിന്റെ അലസ്‌റ്റൈർ കുക്ക്, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരെ തെരെഞ്ഞെടുത്തു. മൂന്നാമനായി ന്യൂസിലൻഡ് ടീം നായകൻ കെയ്ൻ വില്യംസണും നാലാമനായി കോലിയും ഇറങ്ങും. അഞ്ചാമനായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ആറാമനായി ശ്രീലങ്കയുടെ കുമാർ സംഗക്കാരയും വരും. സംഗക്കാരയാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. ഓൾറൗണ്ടർമാരായി ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സും അശ്വിനും ഇടം നേടി. ബൗളിങ് നിരയെ സൗത്ത് ആഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ നയിക്കും. ഇംഗ്ലണ്ടിന്റെ സ്റ്റ്യുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണുമാണ് മറ്റ് പേസ് ബൗളർമാർ.

ഏകദിന ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം നേടി. രോഹിത് ശർമ, വിരാട് കോലി, എം.എസ്. ധോനി എന്നിവരാണവർ. ഏകദിന ടീമിൽ ഏറ്റവുമധികം താരങ്ങളുള്ളതും ഇന്ത്യയിൽ നിന്നുതന്നെയാണ്. ഡേവിഡ് വാർണറും രോഹിത് ശർമയും ടീമിന്റെ ഓപ്പണർമാരാകും. മൂന്നാമനായി വിരാട് കോലി കളിക്കും. പിന്നാലെ സൗത്ത് ആഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സും ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസ്സനും എം.എസ്.ധോനിയും ഇറങ്ങും. ധോനിയാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പറും താരം തന്നെ. ബെൻ സ്റ്റോക്സ്, ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട്, സൗത്ത് ആഫ്രിക്കയുടെ ഇമ്രാൻ താഹിർ, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരും ടീമിൽ ഇടം നേടി.

ട്വന്റി 20 ടീമിലും ഏറ്റവുമധികമുള്ളത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്. രോഹിത് ശർമ, വിരാട് കോലി, എം.എസ്.ധോനി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയിൽ നിന്നും ലോക ഇലവനിൽ ഇടം നേടിയത്. ഓപ്പണറായി രോഹിത് ശർമയും വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിലും കളിക്കും. മൂന്നാമനായി ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചും നാലാമനായി കോലിയും ഇറങ്ങും. അഞ്ചാമനായി ഡിവില്ലിയേഴ്സും ആറാമനായി ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെല്ലും ഇടം നേടി. ധോനിയാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പറും ധോനി തന്നെയാണ്. വെസ്റ്റ് ഇൻഡീസിന്റെ കീറോൺ പൊള്ളാർഡും അഫ്ഗാനിസ്താന്റെ റാഷിദ് ഖാനും ബുംറയും ശ്രീലങ്കയുടെ ലസിത് മലിംഗയുമാണ് ടീമിലെ മറ്റ് താരങ്ങൾ.

പതിറ്റാണ്ടിലെ വനിതാ ക്രിക്കറ്റ് ടീമുകളേയും ഐസിസി പ്രഖ്യാപിച്ചു. ഏകദിന ടീമിൽ മിതാലി രാജ്, ജൂലൻ ഗോസ്വാമി എന്നീ ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടു. ഓസ്‌ട്രേലിയൻ താരം മെഗ് ലാനിങ് ആണ് ക്യാപ്റ്റൻ. ട്വന്റി20 ടീമിൽ ഹർമൻപ്രീത് കൗർ, പൂനം യാദവ് എന്നിവരുണ്ട്. ലാനിങ് തന്നെയാണ് ക്യാപ്റ്റൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP