Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം

സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രവാക്യം ഫ്‌ളക്‌സ് ബോർഡുകളിലൂടെ ഏതാനും ദിവസങ്ങളായി കോൺഗ്രസിനുള്ളിൽ മുഴങ്ങുന്നുണ്ട്. അണികളിൽ നല്ലൊരു ശതമാനവും ഈ ആവശ്യത്തിന് അനുകൂലമാണ് താനും. എന്നാൽ, തങ്ങളുടെ പിടിയിൽ നിൽക്കാത്ത നേതാവിനെ എങ്ങനെയും തഴയാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പു മാനേജർമാർ. അതുകൊണ്ട് തന്നെ കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേത്ത് പരിഗണിക്കേണ്ടെന്ന് തിരുവനന്തപുരത്ത് എത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ മുമ്പാകെ നേതക്കൾ നിലപാട് കൈക്കൊണ്ടു. കെപിസിസിയിൽ നേതൃമാറ്റം ആവശ്യമില്ലെന്നാണ് നേതാക്കളുടെ പക്ഷം. എ, ഐ ഗ്രൂപ്പു നേതാക്കളും ഇതേ അഭിപ്രായക്കാരാണ്.

കെപിസിസിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ ചാണ്ടി. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും നേരത്തെ പ്രതികരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃമാറ്റ ചർച്ചകൾ സജീവമായത്. എന്നാൽ, മുല്ലപ്പള്ളിയെ മാറ്റിയാൽ കെ സുധാകരനാണ് ആ സ്ഥാനത്തേക്ക് എത്താൻ സാധ്യത കൂടുതൽ. അതുകൊണ്ട് തന്നെ നേതൃമാറ്റം വേണ്ടെന്ന നിലപാട് ആവർത്തിക്കുയാണ് നേതാക്കൾ.

തിരുവനന്തപുരത്ത് എത്തിയ താരിഖ് അൻവർ പ്രധാന നേതാക്കളുമായി ഒറ്റയ്ക്കൊറ്റക്ക് ചർച്ച നടത്തുകയാണ്. നേതൃമാറ്റം നിലവിൽ ചർച്ചയാവില്ലെന്ന് താരിഖ് അൻവർ വ്യക്തമാക്കി. 'നിലവിലെ സാഹചര്യമെന്താണെന്ന് നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് കേരളത്തിലെത്തിയത്. അതുസംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷയ്ക്ക് സമർപ്പിക്കും. അവർക്ക് മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂ.' നേതൃമാറ്റം സംബന്ധിച്ച ചോദ്യങ്ങളോട് താരിഖ് അൻവർ പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ മാറ്റം വരുത്താൻ കഴിയും ഈ രണ്ടുകാര്യങ്ങളാണ് ദേശീയ നേതാക്കൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുന്നത്. രാഷ്ട്രീയ കാര്യസമിതിയിലെ ബഹുഭൂരിപക്ഷം നേതാക്കളെയും താരിഖ് അൻവർ കണ്ടുകഴിഞ്ഞു. എന്നാൽ കെപിസിസി. തലത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംബന്ധിച്ച സൂചന ഇപ്പോഴുമില്ല. തിരഞ്ഞെടുപ്പിന് ഇനി മൂന്നുനാല് മാസങ്ങൾ മാത്രം അവശേഷിക്കേ അത്തരമൊരു മാറ്റത്തിന് സമയമോ സാഹചര്യമോ ഇല്ലെന്നാണ് ഇപ്പോൾ നേതാക്കൾക്കിടയിൽ ഉള്ള പൊതുവികാരം. സംഘടനാതലത്തിൽ ഗുരുതരമായ പാളിച്ചകളുണ്ട്, ഏകോപനത്തിൽ കുറവുണ്ട്, സാമ്പത്തികമായ പ്രശ്നങ്ങൾ, ഗ്രൂപ്പിസം തുടങ്ങിയ കാരണങ്ങളാണ് തോൽവിയിലേക്ക് നയിച്ചതെന്ന് പലനേതാക്കളും അഭിപ്രായപ്പെട്ടത്.

ഗ്രൂപ്പിസം ഇല്ലാതാക്കണമെന്നും നേതൃതലത്തിൽ ഏകോപനം സാധ്യമാക്കണമെന്നുമുള്ള പൊതുവികാരവും സംസ്ഥാന നേതാക്കൾക്കിടയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലും യുഡിഎഫും കോൺഗ്രസും പിറകിലാണ് എന്നൊരു പൊതുവികാരം കൂടി ദേശീയ നേതാക്കളെ സംസ്ഥാന നേതാക്കൾ അറിയിച്ചിട്ടുണ്ട്. ദേശീയ നേതാക്കൾ നാളെ ഘടകക്ഷി നേതാക്കളെക്കൂടി കാണും. അതിനുശേഷം എ.ഐ.സിസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.

കെപിസിസി. അധ്യക്ഷനോ, യു.ഡി.എഫ് കൺവീനറോ മാറുമോ എന്ന കാര്യത്തിൽ ഇപ്പോഴും സൂചനകളില്ല. മുന്മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കുറേക്കൂടി ഗൗരവമായ ഒരു പദവിയിലേക്ക് വരണമെന്ന് പൊതുവികാരം നേതാക്കൾക്കിടയിലുണ്ട്. പ്രചാരണ സമിതിയുടെ അധ്യക്ഷനാവുകയോ, യുഡിഎഫിന് പുതിയൊരു ഏകോപന സമിതിയുണ്ടാക്കി അതിന് ചുമതല നൽകുകയോ ചെയ്യും എന്ന സൂചനകളാണ് ഇതുസംബന്ധിച്ച് നിലവിലുള്ളത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം പൂർണമായും ഹൈക്കമാൻഡിന്റേതായിരിക്കും.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഡിസിസികൾക്ക് ഗുരുതര വീഴ്ച ഉണ്ടായി. തിരുവനന്തപുരം അടക്കം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ അഴിച്ചു പണി വേണമെന്നാണ് ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടത്. പ്രശ്‌നമുണ്ട് അതിനെന്ത് പരിഹാരം എന്ന് ഹൈക്കമാന്റ് പ്രതിനിധികൾ എടുത്ത് ചോദിക്കുന്നുണ്ട്.

സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്നായിരുന്നു വിഡി സതീശന്റെ നിലപാട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും വീഴ്ചയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് തയ്യാറെടുക്കണമായിരുന്നു. ചുരുങ്ങിയ ദിവസത്തേക്കുള്ള പുനഃസംഘടനകൊണ്ട് കാര്യം ഇല്ല. സോഷ്യൽ ഗ്രൂപ്പുകളെ ഏകോപ്പിക്കാനും വോട്ട് ചോർച്ച പരിഹരിക്കാനും കഴിഞ്ഞില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

അതേസമയം തിരുവനന്തപുരം ഉൾപ്പടെ 7 ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നാണ് ടിഎൻ പ്രതാപൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഗ്രൂപ്പ് വീതം വയ്പും ഗ്രൂപ്പ് അതിപ്രസരവുമാണ് പരാജയത്തിന് കാരണം. സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് പി സി ചാക്കോ അഭിപ്രായപ്പെട്ടത്. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കണം. അതിനൊപ്പം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകൾ ഘടകകക്ഷികൾക്ക് കൊടുക്കണമെന്നും പിസി ചാക്കോ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ തോൽവിയിൽ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല ജില്ലാ ഘടകങ്ങൾക്കും വലിയ പങ്കുണ്ടെന്നാണ് കെസി ജോസഫും അടൂർ പ്രകാശും അഭിപ്രായപ്പെട്ടത്. ഡിസിസികൾ പുനഃസംഘടിപ്പിക്കണം. ഗ്രൂപ്പ് വിതം വയ്പ് തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശ് അഭിപ്രായപ്പെട്ടപ്പോൾ 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വരുന്നതിനാൽ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമാണെന്ന് കെ സി ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP