Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെഞ്ചുറിയുമായി 'നങ്കൂരമിട്ട കപ്പിത്താൻ അജിൻക്യ രഹാനയ്ക്ക് അഭിനന്ദനപ്രവാഹം; മികച്ച ഇന്നിങ്‌സെന്ന് കോലി; 'കംഗാരു' മീമിന്റെ ട്രോളുമായി വസീം ജാഫർ

സെഞ്ചുറിയുമായി 'നങ്കൂരമിട്ട കപ്പിത്താൻ അജിൻക്യ രഹാനയ്ക്ക് അഭിനന്ദനപ്രവാഹം; മികച്ച ഇന്നിങ്‌സെന്ന് കോലി;  'കംഗാരു' മീമിന്റെ ട്രോളുമായി വസീം ജാഫർ

സ്പോർട്സ് ഡെസ്ക്

മെൽബൺ: കരിയറിലെ 12ാം ടെസ്റ്റ് സെഞ്ചുറിയുമായി ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയ നായകൻ അജിൻക്യ രഹാനയ്ക്ക് അഭിനന്ദനപ്രവാഹം. ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങിയ സ്ഥിരം ക്യാപ്റ്റൻ വിരാട് കോലിയാണ് ആദ്യം അഭിനന്ദനവുമായി രംഗത്തെത്തിയത്. 'ഞങ്ങൾക്ക് മറ്റൊരു മികച്ച ദിവസം. യഥാർഥ ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ ഏറ്റവും നല്ല രീതിയിൽ. തീർച്ചയായും അജിൻക്യ രഹാനയുടെ മികച്ച ഇന്നിങ്‌സ്.' - കോലി ട്വിറ്ററിൽ കുറിച്ചു. ഭാര്യ അനുഷ്‌ക ശർമയുടെ പ്രസവസമയത്ത് കൂടെയുണ്ടാവാനാണ് കോലി നാട്ടിലേക്ക് മടങ്ങിയത്.

ഓസ്‌ട്രേലിയൻ ബോളർമാരെ ട്രോളിയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ രഹാനയ്ക്ക് അഭിനന്ദനമറിയിച്ചത്. ഒരു മനുഷ്യൻ കംഗാരുവുമായി 'ഗുസ്തി' പിടിക്കുന്ന മീം ആണ് ജാഫർ പങ്കുവച്ചത്. 'ഇന്നത്തെ മത്സരം കാണാൻ സാധിക്കാത്തവർക്ക്, ഇതാണ് ഇന്ന് സംഭവിച്ചത്' എന്ന കുറിപ്പോടെയാണ് ജാഫർ മീം പങ്കുവച്ചത്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി മുംബൈക്കാരനായ വസിം ജാഫർ മറ്റൊരു മുംബൈക്കാരനായ അജിൻക്യ രഹാനെയുടെ ശ്രദ്ധയ്ക്കായി നൽകിയ സന്ദേശവും ചർച്ചയായിരുന്നു. ശുഭ്മാൻ ഗില്ലിനെയും കെ.എൽ. രാഹുലിനെയും ടീമിലെടുക്കണം എന്ന് കോഡ് ഭാഷയിലാണ് ജാഫർ രഹാനയെ അറിയിച്ചത്.

ആദ്യം ദിനം 'സർപ്രൈസ്' തീരുമാനങ്ങൾ കൊണ്ടാണ് അജിൻക്യ രഹാനെ ഞെട്ടിച്ചതെങ്കിൽ രണ്ടാം ദിനം അത് ബാറ്റിങ് മികവുകൊണ്ടാണ്. ക്യാപ്റ്റന്റെ ഉത്തരവാദിത്വം മുഴുവൻ ചുമലിലേറ്റി പക്വതയ്യാർന്ന രഹാനയുടെ ബാറ്റിങ്ങിനാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. രണ്ടു തവണ ഡ്രോപ് ചെയ്ത് ഓസ്‌ട്രേലിയൻ ഫീൽഡർമാരും രഹാനയ്ക്ക് 'പിന്തുണ' നൽകി. രഹാനയും സ്‌കോർ 74ലും പിന്നീട് 104ലും നിൽക്കെയാണ് ഓസ്‌ട്രേലിയ ക്യാച്ച് കൈവിട്ടത്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഈ നൂറ്റാണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും രഹാനെ സ്വന്തമാക്കി. 1999ൽ അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സച്ചിൻ തെൻഡുൽക്കറാണ് ഇതിന് മുൻപ് മെൽബണിൽ സെഞ്ചുറി കുറിച്ചത്.

രഹാനയുടേയും രവീന്ദ്ര ജഡേയജയുടേയും ബാറ്റിങ് മികവിൽ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 277 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യൻ ഇന്നിങ്‌സിൽ ഇതുവരെ മൂന്നു അർധസെഞ്ചുറി കൂട്ടുകെട്ടും ഒരു സെഞ്ചുറി കൂട്ടുകെട്ടുമാണ് പിറന്നത്. ഇതിൽ മൂന്നിലും ഒരറ്റത്ത് ക്യാപ്റ്റൻ രഹാനെയുണ്ട്. ഗിൽ-പൂജാര സഖ്യം 61 റൺസ് നേടിയപ്പോൾ, രഹാനെ-വിഹാരി സഖ്യം, രഹാനെ-പന്ത് സഖ്യം എന്നിവർ യഥാക്രമം 52ഉം 57ഉം റൺസ് നേടി. ആറാം വിക്കറ്റിൽ രഹാനെയും ജഡേജയും ഇതുവരെ 104 റൺസ് ഇന്ത്യൻ സ്‌കോർബോർഡിലേക്ക് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP