Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും സമരഭൂമിയിലേക്ക്; ഇന്ന് സന്ദർശിക്കുക ഡൽഹി- ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും സമരഭൂമിയിലേക്ക്; ഇന്ന് സന്ദർശിക്കുക ഡൽഹി- ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് സമരം ചെയ്യുന്ന കർഷകരെ സന്ദ​ർശിക്കും. ഡൽഹി- ഹരിയാന അതിർത്തിയായ സിങ്കുവിൽ പ്രതിഷേധിക്കുന്ന കർഷകരെയാണ് കെജ്‌രിവാൾ സന്ദർശിക്കുന്നത്. നേരത്തെയും കെജ്‌രിവാൾ കർഷകരെ കാണാൻ നേരിട്ടെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ. കർഷകർക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും ഡൽഹി സർക്കാർ ഏർപ്പെടുത്തിയിരുന്നു.

അതിനിടെ, കർഷകരുടെ പ്രശ്നങ്ങൾക്ക് പരി​ഹാരം കാണാതെ മൻ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രം​ഗത്തെത്തി. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയുമെന്നും എന്നാൽ കർഷകർക്ക് പറയാനുള്ളത് കേൾക്കാൻ ചെവികൊടുക്കുകയില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പ്രധാന സേവകൻ എന്നു പറയുന്ന മോദി യഥാർത്ഥത്തിൽ പ്രധാന സേവകനാണോ അതോ സ്വയം പുകഴ്‌ത്തി നടക്കുന്ന ആളാണോ എന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു.

മൻ കീ ബാത്തിനിടെ കാർഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചു. ഉച്ചത്തിൽ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് ഡൽഹിയിലെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാനത്തെ മൻ കീ ബാത്തിന്റെ വേളയിൽ പാത്രം കൊട്ടി പ്രതിഷേധിക്കാൻ കർഷകരെ പിന്തുണക്കുന്ന എല്ലാവരോടും കർഷകർ അഭ്യർഥിച്ചിരുന്നു. കോവിഡ് പോരാളികൾക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭ്യർഥിച്ചിരുന്നു. പാത്രം കൊട്ടൽ തന്നെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയാണ് കർഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവർ പറയുന്നതാണ് പ്രധാനമന്ത്രി കേൾക്കേണ്ടതെന്ന് കർഷകർ പറഞ്ഞു.

കേന്ദ്രവുമായുള്ള അടുത്ത ചർച്ചയിൽ തീരുമാനമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങുകയാണ് കർഷകസംഘടനകൾ. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. സാംഗ്രൂർ, അമൃത്സർ, തൺ തരൺ, ഗുരുദാസ്പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്.

കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സരം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർഥിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ ടോളുകൾ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കർഷകരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP