Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു; അതിനെ 'ആത്മനിർഭർ ഭാരത്' എന്ന് വിളിക്കാം; ഇന്ത്യയുടെ പ്രതീക്ഷ യുവാക്കളിൽ; ഒരു വെല്ലുവിളിയും അവർക്ക് വലുതല്ല; 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നൽകുമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി; ബഹിഷ്‌ക്കരിച്ച് കർഷകർ

രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു; അതിനെ 'ആത്മനിർഭർ ഭാരത്' എന്ന് വിളിക്കാം; ഇന്ത്യയുടെ പ്രതീക്ഷ യുവാക്കളിൽ;  ഒരു വെല്ലുവിളിയും അവർക്ക് വലുതല്ല; 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നൽകുമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി; ബഹിഷ്‌ക്കരിച്ച് കർഷകർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: 2020-ൽ ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ മറികടക്കാൻ നടപ്പിലാക്കിയ ജനത കർഫ്യൂ ലോകം അംഗീകരിച്ചു. 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മനിർഭർ ഭാരത് എന്ന ആശയം രാജ്യം പൂർണമായും ഉൾക്കൊണ്ടു. ഇന്ത്യ സ്വയം പര്യപ്തതയുടെ പാതയിലാണ്.നമ്മുടെ ഉൽപ്പന്നങ്ങൾ പരമാവധി പ്രചരിപ്പിക്കുകയും ഉപയോഗിക്കുകയും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

2020 വെല്ലുവിളികളും പ്രതിബന്ധങ്ങളും നിറഞ്ഞതായിരുന്നെങ്കിലും അതിൽ നിന്നെല്ലാം രാജ്യം പാഠം ഉൾക്കൊള്ളുകയും 'സ്വാശ്രയത്വം' പഠിക്കുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ജന്ദേവാലൻ വിപണി കളിപ്പാട്ടങ്ങൾക്ക് പ്രസിദ്ധമാണെങ്കിലും വിദേശ ബ്രാൻഡുകളാണ് വിൽപനയ്ക്ക് എത്തിയിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങളാണ് വളരെ അഭിമാനത്തോടെ വിൽക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഉണ്ടായ ഈ മാറ്റം ശ്രദ്ധേയമാണെന്നും ആത്മനിർഭർ ഭാരതും വോക്കൽ ഫോർ ലോക്കൽ പദ്ധതികളും ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ത്യയിലെ യുവാക്കളെ നോക്കുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവർക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല', മോദി പറഞ്ഞു.

2020-ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ 'ആത്മനിർഭർ ഭാരത്' എന്ന് വിളിക്കാമെന്നും മോദി പറഞ്ഞു. 'കൊറോണ കാരണം, വിതരണ ശൃംഖല ലോകമെമ്പാടും തകരാറിലായെങ്കിലും ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമുക്ക് ഈ കഴിവിനെ 'ആത്മനിർഭർ ഭാരത്' അല്ലെങ്കിൽ സ്വാശ്രയത്വം എന്ന് വിളിക്കാം', പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഉത്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് വ്യവസായ പ്രമുഖരോട് താൻ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന പ്രധാനമന്ത്രി ഗുരു തേജ് ബഹദൂറിന് ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലെ സിഖ് ഗുരുദ്വാര സന്ദർശിച്ചതും മൻ കീ ബാതിൽ പരാമർശിച്ചു.വന്യജീവി സംരക്ഷണത്തിൽ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് കടുവയുടെയും പുലിയുടെയും എണ്ണം വർധിച്ചു. സഹജീവികളോട് മാത്രമല്ല സകല ചരാചരങ്ങളോടും കരുണ കാണിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ കാർഷിക വിഷയങ്ങളിൽ പ്രധാനമന്ത്രി നിശബ്ദത പുലർത്തി.

2020 ലെ അവസാന മൻ കി ബാത്തിന്റെ 72-ാം പതിപ്പാണ് ഇന്ന് ആകാശവാണി, ദൂരദർശൻ എന്നിവയിലൂടെ പ്രക്ഷേപണം ചെയ്തത്. മൻ കി ബാത്ത് സംബന്ധിച്ച് ജനങ്ങൾ വിവരങ്ങളും ആശയങ്ങളും പങ്കിടാൻ വെള്ളിയാഴ്ച പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രസംഗം ബഹിഷ്‌ക്കരിച്ച കർഷകർ പാത്രങ്ങൾ അടിച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചു.സമരത്തിന്റെ 32ാം ദിവസത്തിലാണ് പ്രധാനമന്ത്രിയുടെ യുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത് കർഷകർ ബഹിഷ്‌ക്കരിച്ചത്.

ചൊവ്വാഴ്ച കേന്ദ്ര സർക്കാരുമായി നടത്തുന്ന ചർച്ചയിൽ തീരുമാനമില്ലെങ്കിൽ സമരം ശക്തമാകാനാണ് കർഷകസംഘടനകളുടെ തീരുമാനം. ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്നു പുറപ്പെട്ടിട്ടുണ്ട്. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷകനേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയന സംസ്ഥാനങ്ങളിൽ ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ പ്രവർത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള സമരവും തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP