Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ചത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; ഫലം വന്നപ്പോൾ വിജയം; പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ വെച്ച് സത്യപ്രതിജ്ഞ; കൊവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചത് മരണത്തിന് കാരണമായി; സികെ മുബാറകിന്റെ മരണത്തോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇരുമുന്നണികൾക്കും തുല്യനില

കോവിഡ് ബാധിച്ചത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; ഫലം വന്നപ്പോൾ വിജയം; പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ വെച്ച് സത്യപ്രതിജ്ഞ; കൊവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചത് മരണത്തിന് കാരണമായി; സികെ മുബാറകിന്റെ മരണത്തോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇരുമുന്നണികൾക്കും തുല്യനില

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഡിസിസി ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാ വുമായ സികെ മുബാറകിന്റെ നിര്യാണത്തോടെ മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഇരു മുന്നണികളുടെയും കക്ഷി നില തുല്യമായി. 23 വാർഡുകളുള്ള വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് 12 സീറ്റും എൽ.ഡി.എഫിന് 11 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. സികെ മുബാറ കിന്റെ നിര്യാണത്തോടെ ഇപ്പോൾ ഇരു കക്ഷികൾക്കും തുല്യ അംഗങ്ങളായി. വണ്ടൂർ ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് മൊടപ്പിലാശ്ശേരിയിൽ നിന്നുള്ള യുഡിഎഫ് അംഗമായിരുന്ന സികെ മുബാറക് ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

തെരഞ്ഞെടുപ്പിന്റെ തലേദിവസം അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു. ഇതിനെ തുട ർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അദ്ദേഹം വിജയി ക്കു കയും ചെയ്തു. ഇതിനിടയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക അവശതകൾ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിൽ തന്നെ തുടരേണ്ടി വന്നു. പിപിഇ കിറ്റ് ധരിച്ച് ആംബുല ൻസിൽ കിടന്നുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. ഒപ്പിടാൻ വേണ്ടി പിപിഇ കിറ്റ് ഭാഗികമായി അഴിച്ച് അണികളെ അഭിവാദ്യം ചെയ്ത് അതേ ആംബുലൻസിൽ തന്നെ ആശുപ ത്രിയിലേക്ക് മടങ്ങുകയായിരുന്നു. കോവിഡ് നെഗറ്റീവായതിന് പിന്നാലെ ന്യൂമോണിയ കൂടെ ബാധിച്ചത് ആരോഗ്യ നില വഷളാക്കി. ഇന്നലെ രാവിലെ കടുന്ന ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണപ്പെട്ടു.

വണ്ടൂരിലെ വ്യവസായിയും അഹമ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ മുതിർന്ന നേതാവും കോൺഗ്രസ് നേതാവുമായിരുന്ന സികെ അലവിയുടെയും ഖദീജയുടെയും മകനായി 1959ൽ ജനിച്ച സികെ മുബാറക് വിദ്യാഭ്യാസം കാലം തൊട്ട് പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. വണ്ടൂർ വി എംസി സ്‌കൂൾ, എംഇഎസ് മമ്പാട് കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു പ്രസിഡണ്ടായും യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പ്രവാസികളുടെ നേതൃത്വത്തിൽ വണ്ടൂരിൽ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിച്ചത് സികെ മുബാറകിന്റെ ഇടപെടലിന്റെ ഫലമായിട്ടായിരുന്നു. കഴിഞ്ഞ എട്ടുവർഷമായി സഹ്യ കോളേജിന്റെ ചെയർമാനായിരുന്നു അദ്ദേഹം. വാണിയമ്പലത്തെ സർക്കാർ എൽപി സ്‌കൂളിനായി കുടുംബസ്വത്ത് വിട്ടുനൽകുകയും പിതാവിന്റെ പേരിൽ ആ സ്‌കൂൾ നിർമ്മിക്കുകയും ചെയ്തു.2015ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗും സിപിഐഎമ്മും ഒരുമിച്ച് നിന്ന് അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് അദ്ദേഹം വിജയിച്ചിരുന്നു. ഈ തവണ തെരഞ്ഞെടുപ്പിൽ വണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് മുന്നിലെത്തിയത്. അസുഖം കാരണം താൻ സത്യപ്രതിജ്ഞക്ക് എത്തിയില്ലെങ്കിൽ ഇരുമുന്നണികൾക്കും തുല്യനിലയാ കുകയും അത് ഏതെങ്കിലും തരത്തലുള്ള പ്രതിസന്ധിയുണ്ടാക്കുമോ എന്നുമുള്ള കാരണത്താലാണ് അദ്ദേഹം ആംബുലൻസിലെത്തി സത്യ പ്രതിജ്ഞ ചെയ്തത്. നിലമ്പൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഡയറക്ടർ, വാണിയമ്പലം പാലിയേറ്റീവ് കെയർ സൊസൈറ്റി രക്ഷാധികാരി, ശുഹൈബ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, വാണിയമ്പലം ആസാദ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട്, മലപ്പുറം ചേമ്പർ ഓഫ് കൊമേഴ്സ് അംഗം എന്നീ നിലകളിലും സികെ മുബാറക് പ്രവർത്തിച്ചിട്ടുണ്ട്. അനീസയാണ് ഭാര്യ. കോഴിക്കോട് കെ.എം.സി.ടി.ഹോസ്പിറ്റലിലെ ഡോക്റ്റർ ജിനു മുബാറക്ക്, എറണാകുളത്ത് ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തുന്ന മനു മുബാറക്ക്, മീനു എന്നിവർ മക്കളാണ്. ഷേബ, ഫരീഹ, അദീബ് ജലീൽ എന്നിവർ മരുമക്കളാണ്. ഫാത്തിമ, സഫറുള്ള, ബഷീർ, ശരീഫ്, പരേതനായ അബ്ദുൽ ഗഫൂർ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഇന്നലെ വൈകീട്ട് വാണിയമ്പലം അഹമാദിയ്യ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു. വയനാട് എംപി രാഹുൽ ഗാന്ധിയടക്കമുള്ളവർ സികെ മുബാറകിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP