Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെന്റിൽ തുടങ്ങി ലണ്ടനിലേക്ക് വ്യാപിച്ച സൂപ്പർ സ്പ്രെഡ് കോവിഡ് പടർന്നു കയറുക കുട്ടികളുടെ തലച്ചോറിലും ശ്വാസകോശത്തിലും; സ്വീഡനിലും സ്പെയിനിലും ആ ഭയങ്കരനെത്തി; കാനഡയിലും എത്തിയതോടെ ലോകവ്യാപനം ഉറപ്പായി

കെന്റിൽ തുടങ്ങി ലണ്ടനിലേക്ക് വ്യാപിച്ച സൂപ്പർ സ്പ്രെഡ് കോവിഡ് പടർന്നു കയറുക കുട്ടികളുടെ തലച്ചോറിലും ശ്വാസകോശത്തിലും; സ്വീഡനിലും സ്പെയിനിലും ആ ഭയങ്കരനെത്തി; കാനഡയിലും എത്തിയതോടെ ലോകവ്യാപനം ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

വാക്സിനെത്തുന്നു എന്ന സന്തോഷത്തിനിടയിലും ആശങ്കയുണർത്തി പുതിയ വിവരങ്ങൾ എത്താൻ തുടങ്ങി. കെന്റിൽ തുടങ്ങി ലണ്ടനിലാകെ വ്യാപിച്ച, ജനിതകഭേദം വന്ന പുതിയ ഇനം കൊറോണ വൈറസ് കുട്ടികളേയായിരിക്കും കൂടുതൽ ബാധിക്കുക എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞർ ഈ വൈറസിന്റെ തന്റെ മുൻഗാമിയേക്കാൾ 56 ശതമാനം കൂടുതൽ വ്യാപനശേഷിയുണ്ടെന്നും സ്ഥിരീകരിക്കുന്നു. മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ പോലും, സ്‌കൂളുകളും യൂണിവേഴ്സിറ്റികളും അടച്ചിട്ടില്ലെങ്കിൽ ആർ നിരക്ക് 1 ന് താഴേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം, ഈ പുതിയ വൈറസ്, തന്റെ മുൻഗാമികളേക്കാൾ ഭീകരമായ രോഗാവസ്ഥ സൃഷ്ടിക്കും എന്ന് ഇവർ വിശ്വസിക്കുന്നില്ല. എന്നാൽ, കുട്ടികളിൽ ഇത് ചിലപ്പോൾ ചില കടുത്ത പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. വരുന്ന വസന്തകാലത്ത് ലണ്ടൻ, തെക്ക് കിഴക്കൻ ഇംഗ്ലണ്ട്, കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ രോഗവ്യാപനവും മരണനിരക്കും വർദ്ധിക്കുവാൻ ഈ വൈറസ് ഇടയാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

സ്‌കൂളുകൾ ജനുവരി 4 ന് തുറന്നു പ്രവർത്തിക്കാൻ ആരംഭിക്കുമെങ്കിലും മിക്ക കുട്ടികളും ജനുവരി 11 ഓടെ മാത്രമേ സ്‌കൂളുകളിൽ എത്തുകയുള്ളു. ജി സി എസ് ഇ, എ ലെവൽ വിദ്യാർത്ഥികളും അതുപോലെ അടിയന്തര സേവനവിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ കുട്ടികളും മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സ്‌കൂളിൽ എത്തുക. 7 മുതൽ 11 വയസ്സു വരെ പ്രായമുള്ളവർക്കിടയിലാണ് ഈ പുതിയ ഇനം വൈറസ് കൂടുതലായി വ്യാപിക്കുന്നതെന്ന് ഒ എൻ എസിന്റെ പഠന റിപ്പോർട്ടിലും പറയുന്നുണ്ട്.

മുകൾ ഭാഗത്തെ ശ്വസനനാളിയിലെ കോശങ്ങളിൽ കണ്ടുവരുന്ന എ സി ഇ 2 എന്ന റിസപ്റ്ററുകളിൽ കൂടിയാണ് കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. ഇത് പ്രായമാകും തോറും വർദ്ധിച്ചുവരുന്ന ഒന്നാണ്. കുട്ടികളിൽ ഈ റിസപ്റ്ററുകൾ വളരെ കുറവായിരിക്കും എന്നതിനാലായിരുന്നു ഇതുവരെ കൊറോണ കുട്ടികളെ കാര്യമായി ആക്രമിക്കാതിരുന്നത്. എന്നാൽ, പുതിയ തരം വൈറസ്, മനുഷ്യശരീരത്തിൽ കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കുവാനുള്ള കഴിവ് നേടിയിരിക്കുന്നു. അതിനാൽ കുട്ടികളേയും കൂടുതലായി ബാധിക്കുന്നു.

സ്വീഡനിലും സ്പെയിനിലും പുതിയ ഭീകരൻ എത്തിയിരിക്കുന്നു

കെന്റിൽ ആരംഭിച്ച് ലണ്ടനിലാകെ വ്യാപിച്ച ജനിതകമാറ്റം സംഭവിച്ച പുതിയ മാരക വൈറസിന്റെ സാന്നിദ്ധ്യം സ്വീഡനിലും സ്പെയിനിലും സ്ഥിരീകരിച്ചിരിക്കുന്നു. ബ്രിട്ടനിലേക്കും തിരിച്ചും യാത്രാ നിരോധനം നിലനിൽക്കുമ്പോൾ തന്നെയണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്നത് തീർത്തും ഭീതിജനകമായ കാര്യമാണ്. അടുത്തയിടെ ബ്രിട്ടനിൽ നിന്നും വന്നവരും അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരുമായ നാലുപേരിലാണ് ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് മാഡ്രിഡിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു.

കഴിഞ്ഞയാഴ്‌ച്ച ലണ്ടനിൽ നിന്നും വിമാനമാർഗ്ഗം മാഡ്രിഡിലെത്തിയ ഒരു ചെറുപ്പക്കാരന്റെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ചെറുപ്പക്കാരനിലും പുതിയ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ട് എന്ന് സംശയിക്കുന്നു. എന്നിരുന്നാലും പരിശോധനാ ഫലത്തിനായി കാത്തുനിൽക്കുകയാണ് അധികാരികൾ. ഡിസംബർ 20 ന് മറ്റൊരു വിമാനത്തിൽ ലണ്ടനിൽ നിന്നും മാഡ്രിഡിലെത്തിയ ഒരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അയർലൻഡും ഫ്രാൻസും തങ്ങളുടെ രാജ്യങ്ങളിൽ ഈ പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനിൽ പുതിയ വൈറസിന്റെ സാന്നിദ്ധ്യമുള്ള അഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലി, ആസ്ട്രേലിയ, ജിബ്രാൾട്ടർ, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറാസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കാനഡയിലും സാന്നിദ്ധ്യമുറപ്പിച്ച് പുതിയ ഇനം വൈറസ്

യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പടർന്ന്, ജപ്പാനിലൂടെ ഏഷ്യൻ ഭൂഖണ്ഡത്തിലും തന്റെ സാന്നിദ്ധ്യമുറപ്പിച്ച, ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് ഇപ്പോൾ കാനഡയിലും എത്തിയിരിക്കുന്നു. ഈ വൈറസ് ഉൾപ്പെട്ട രണ്ട് പുതിയ കേസുകളാണ് ഇന്നലെ കനേഡിയൻ അധികാരികൾ സ്ഥിരീകരിച്ചത്.

ടൊറോന്റോയ്ക്ക് അടുത്തുള്ള ഡുറമിലെ ദമ്പതികളിലാണ് ഈ മാരക വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവർ, അടുത്ത കാലത്തോന്നും യാത്ര പോവുകയോ, അത്തരത്തിൽ രോഗവ്യാപനത്തിന് സാധ്യതയുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. ഇപ്പോൾ ഇരുവരും സെൽഫ്‌ഐസൊലേഷനിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP