Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗഹൃങ്ങളെ നെഞ്ചിൽ കൊണ്ടുനടന്ന അനിൽ; അവസാനം ശബ്ദസന്ദേശമയച്ചതും സുഹൃത്തുക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ; 'എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാൻകാലം വരെ ഷൂട്ടായിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്...ഹാപ്പി ന്യൂ ഇയർ...'; അനിലിന്റെ അവസാന ശബ്ദസന്ദേശമിങ്ങനെ

സൗഹൃങ്ങളെ നെഞ്ചിൽ കൊണ്ടുനടന്ന അനിൽ; അവസാനം ശബ്ദസന്ദേശമയച്ചതും സുഹൃത്തുക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ; 'എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാൻകാലം വരെ ഷൂട്ടായിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്...ഹാപ്പി ന്യൂ ഇയർ...'; അനിലിന്റെ അവസാന ശബ്ദസന്ദേശമിങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സൗഹൃദങ്ങളായിരുന്നു അനിൽ നെടുമങ്ങാടിന്റെ ഏറ്റവും വലിയ കരുത്തും ബലഹീനതയും.സിനിമാ മേഖലയിൽ ആയാലും വ്യക്തിജീവിതത്തിലായാലും സൗഹൃദങ്ങ ൾക്ക് അദ്ദേഹം വലിയ പരിഗണന നൽകിയിരുന്നു. ആക്‌സമിക മരണത്തിൽ പലർക്കും അനുസ്മ രിക്കാൻ പോലും കഴിയാത്തവണ്ണം നിശബ്ദമായി പോകുന്നതും അതുകൊണ്ട് തന്നെ.മരണത്തിന് കീഴടങ്ങും മുമ്പ് ക്രിസ്മസ് രാത്രി അനിൽ വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശം ഈ ബന്ധങ്ങ ളുടെ തെളിവാണ്. തന്നോടൊപ്പം ഒരുമിച്ച് സ്‌കൂളിൽ പഠിച്ച സുഹൃത്തക്കളോടാണ് വോയ്സ് മെസേജിലൂടെ അനിൽ സംസാരിക്കുന്നത്. സ്‌കൂൾ കാലം ഓർത്തെടുക്കുന്ന ശബ്ദ സന്ദേശത്തിൽ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനിൽ ക്രിസ്മസ് ന്യൂഇയർ ആശംസകൾ നേരുന്നത്. വൈകാരികമായാണ് സുഹൃത്തക്കളോട് അനിൽ സംസാരിക്കുന്നത്.


അനിലിന്റെ ശബ്ദ സന്ദേശത്തിന്റെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാൻകാലം വരെ ഷൂട്ടായിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്...ഹാപ്പി ന്യൂ ഇയർ... എന്റെ പൊന്നു ചങ്കുകളെ.. എന്റെ ബിനു അവൻ ഗൾഫിൽ എന്തോ ആണ്. എന്റെ സുദീപ്... പേരെടുത്ത് പറഞ്ഞുകഴിഞ്ഞാൽ ഒരുപാട് പേരുണ്ട്. കാരണം നമ്മളെ മഞ്ച സ്‌കൂളിൽ നമ്മൾ എല്ലാവർക്കും പരസ്പരം അറിയാവുന്ന ആൾക്കാരാണ്. നമ്മൾ ഒരുമിച്ച് മൂന്ന് വർഷം... സുദീപിന്റെ ചെരുപ്പെടുത്ത് കളഞ്ഞിട്ട് എൻ സി സി സാർ... ( പൊട്ടിച്ചിരിക്കുന്നു) എന്തൊക്കെ തമാശകളാണ്. അന്ന് സുദീപ്... എനിക്ക് തോന്നുന്നു സുദീപ് അന്ന് ഇ ഡിവിഷനിലാണ്. ഞാൻ സിയിലാണ്. സുദീപ് ഇയിലാണ്. ഇയൊക്കെ ഉണ്ട് അന്ന്. ഓ... എന്തൊരു കാലഘട്ടമല്ലേ...സിനിമ തീയറ്ററിലേ.. മഞ്ച സ്‌കൂളിൽ പഠിക്കുമ്പം ഒരു മണിക്ക് ശേഷം ഒരിക്കലും സ്‌കൂളിൽ ഇരുന്നിട്ടില്ല. എപ്പോഴും തീയേറ്ററിലാണ്. കമൽഹാസന്റെ പടം, രജനീകാന്തിന്റെ പടം.. എന്റെ പൊന്നു മച്ചമ്പിമാരെ എനിക്ക് ഇടയ്ക്കിടയ്ക്ക് ഗ്രൂപ്പിലൊന്നും വരാൻ ഒക്കാത്ത അവസ്ഥയായതുകൊണ്ടാണ്... പിന്നെ ഷൂട്ട് കഴിഞ്ഞ് അടിച്ച് ഫിറ്റായിട്ട് എല്ലാവർക്കും ഹാപ്പി ക്രസ്മസ്, ഹാപ്പി ന്യൂയർ എന്റെ മച്ചമ്പിമാരെ... ഗണേശ്, നമ്മുടെ എച്ച് എസ് മാത്രം ഗ്രൂപ്പിൽ ഇല്ലെന്ന് തോന്നുന്നു. സുരേഷ് ബാക്കി എല്ലാവർക്കും ഹാപ്പി ക്രസ്മസ്. ബാലചന്ദ്രന്.. ഞാൻ വല്ലപ്പോഴുമൊക്കെ വരാറുള്ളൂ. എല്ലാവരേയും കാണാറില്ല. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂഇയർ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP