Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി; ആൾക്കൂട്ട ആക്രമണത്തിൽ ജീവൻ നഷ്ടമായത് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിക്ക്; ഒപ്പമുണ്ടായിരുന്നയാൾക്കും മർദ്ദനമേറ്റു; സംഭവം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി; ആൾക്കൂട്ട ആക്രമണത്തിൽ ജീവൻ നഷ്ടമായത് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിക്ക്; ഒപ്പമുണ്ടായിരുന്നയാൾക്കും മർദ്ദനമേറ്റു; സംഭവം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ അല്ലൂരിൽ മലയാളി യുവാവിനെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മലയാളി അരവിന്ദനും മർദ്ദനമേറ്റു. 

മോഷണശ്രമത്തിനിടെയാണ് ജനക്കൂട്ടം ഇവരെ മർദ്ദിച്ചതെന്നുമാണ് പൊലീസ് നൽകുന്ന വിവരം.വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ പിടികൂടിയത്. കെട്ടിയിട്ട ശേഷമാണ് ക്രൂരമായി ഇരുവരേയും മർദ്ദിച്ചത്.

പൊലീസ് എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇരുവരെയും അടുത്തുള്ള മഹാത്മാഗാന്ധി മെമോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും ദീപു മരണമടഞ്ഞു. അരവിന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ ഇവർ മോഷണം നടത്തിയോ എന്ന് പൊലീസ് സ്ഥിരീകരിച്ചില്ല. ഇവരെ മർദ്ദിച്ച കുറച്ചുപേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. സംഭവം ആൾക്കൂട്ട ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. ഇവർ അല്ലൂര് എത്തിയതെന്തിനെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP