Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തെ ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റി കാമറാമാൻ; തകർപ്പൻ ഫോട്ടോഷൂട്ട് കാണാം

കോട്ടയത്തെ ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റി കാമറാമാൻ; തകർപ്പൻ ഫോട്ടോഷൂട്ട് കാണാം

സ്വന്തം ലേഖകൻ

കോട്ടയത്തെ ആകാശപ്പാതയെ ട്രോളി കൊല്ലുകയാണ് സോഷ്യൽമീഡിയ. കോട്ടയത്തെ ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി ആകാശപ്പാതയ്ക്കായി നാട്ടിയ കമ്പികൾ പടവലം കൃഷി ചെയ്യാൻ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ട്രോളുകളിൽ നിറഞ്ഞത്.

എന്നാൽ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത ഒരു സ്റ്റുഡിയോ ഫ്ളോറിന് സമാനമാക്കി മാറ്റിയ കാഴ്‌ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ സൂപ്പർ ഹിറ്റ്. കോട്ടയം സ്വദേശിയായ ഫോട്ടോഗ്രാഫർ ആന്റോ വർഗീസാണ് ഇതിനു പിന്നിൽ. അർധരാത്രി ഒരുമണിയോടെയാണ് ആന്റോയും സുഹൃത്തുക്കളും ചേർന്ന് ആകാശപ്പാതയെ ഫോട്ടോഷൂട്ടിനുള്ള സെറ്റാക്കി മാറ്റുകയായിരുന്നു.

നാലുവർഷം മുമ്പാണ് ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ച് കമ്പികൾ നാട്ടിയത്. പിന്നീട് നിർമ്മാണപ്രവർത്തനങ്ങളിൽ പുരോഗതിയും ഉണ്ടായില്ല. ഇതോടെ ട്രോളുകളിൽ നിറഞ്ഞ സ്ഥലത്തെ ഫോട്ടോഷൂട്ടിന് ലൊക്കേഷനാക്കാൻ തീരുമാനിക്കുകയായിരുന്നു ആന്റോ.

ക്രിസ്മസ് തീമിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ചുവപ്പുനിറത്തിലുള്ള സാരിയുടുത്ത് ചുവന്ന തൊപ്പിയും അണിഞ്ഞ് മോഡൽ ആകാശപ്പാതയ്ക്ക് കീഴെ നിന്ന് പോസ് ചെയ്തു. ടീനയാണ് ഫോട്ടോഷൂട്ടിനു വേണ്ടി മോഡലായത്. മനോഹരമായൊരുക്കിയ ചിത്രങ്ങൾ വൈറലാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP