Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണി; മണിയടി ശബ്ദം കേട്ടു വാതിൽ തുറന്ന വിഖ്യാത ചലച്ചിത്രകാരനോട് ചോദിച്ചത് 'സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ? എന്ന്; കേട്ട് ചിരിച്ച് അടൂരും; മലങ്കരയുടെ കയത്തിൽ മുങ്ങിതാന്നത് പവർ പാക്കഡ് നടൻ; അനിൽ നെടുമങ്ങാട് വേദനയാകുമ്പോൾ

ആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണി; മണിയടി ശബ്ദം കേട്ടു വാതിൽ തുറന്ന വിഖ്യാത ചലച്ചിത്രകാരനോട് ചോദിച്ചത് 'സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ? എന്ന്; കേട്ട് ചിരിച്ച് അടൂരും; മലങ്കരയുടെ കയത്തിൽ മുങ്ങിതാന്നത് പവർ പാക്കഡ് നടൻ; അനിൽ നെടുമങ്ങാട് വേദനയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'ഇനി അയാൾക്കു നിയമമില്ല. കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്' അയ്യപ്പനും കോശിയും കണ്ടിറങ്ങുന്ന കാണികളുടെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട് സിഐ സതീഷിന്റെ ആ മാസ് ഡയലോഗ്. സംവിധായകൻ സച്ചിയുടെ പിറന്നാൾ ദിനത്തിൽ അനിൽ നെടുമങ്ങാടും ഇല്ലാതായി. മലയാള സിനിമയാകെ വേദനയിലാണ്. മലങ്കരയിലെ കയത്തിൽ മുങ്ങി താന്നത് 'പവർ പാക്ക്ഡ്' നടനെന്നു വേഗത്തിൽതന്നെ പേരെടുത്തു അനിലാണ്. അവതാരകനായി എത്തി മലയാളിയുടെ മനസ്സിൽ കയറിക്കൂടിയ നടൻ. സ്‌കൂൾ ഓഫ് ഡ്രാമയുടെ സംഭാവനയായിരുന്നു അനിലും.

ഫെയ്‌സ് ബുക്കിൽ അനിൽ എഴുതിയ കുറിപ്പ് അറംപറ്റിയ പോലെയായി. പ്രിയ സംവിധായകൻ സച്ചിയുടെ പിറന്നാൾ ദിവസത്തെക്കുറിച്ചായിരുന്നു എഴുത്ത്. 'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു ആയില്ല, ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു'.

സിനിമയിലേക്ക് എത്താൻ വൈകിയെങ്കിലും ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ച അസാധ്യ അഭിനേതാവാണ് അനിൽ നെടുമങ്ങാട്. സ്‌കൂൾ ഓഫ് ഡ്രാമയിലും എംജി കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അനിലിനു സിനിമ ആവേശമായിരുനനു. സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്നു പഠിച്ചിറങ്ങിയ ഉടൻ സിനിമാസ്വപ്നവുമായി അനിൽ ചെന്നതു അടൂർ ഗോപാലകൃഷ്ണന്റെ അടുത്തേക്കാണ്. സിനിമയിൽ അവസരം ചോദിച്ച അനിലിനോട് ഒരുദിവസം വീട്ടിലേക്കുവരാൻ അടൂർ നിർദ്ദേശിച്ചു. തൊട്ടടുത്തദിവസം തന്നെ തിരുവനന്തപുരത്തെ അടൂരിന്റെ വീട്ടിലെത്തി.

ആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണിയാണ്. അനിൽ മണിയടിച്ചു. ശബ്ദം കേട്ടു അടൂർ വാതിൽതുറന്നു പുറത്തുവന്നു. പരിചയപ്പെടുത്തിയതിന്റെ തൊട്ടുപിന്നാലെ അനിലിന്റെ കമന്റ് കേട്ട് അടൂരിനു ചിരിവന്നു: 'സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ?!'-ഇതായിരുന്നു അനിൽ. മിമിക്രി കലാകാരനല്ലെങ്കിലും ഒട്ടേറെ സ്‌കിറ്റുകൾക്കും കോമഡി ഷോകൾക്കും സ്‌ക്രിപ്റ്റ് തയാറാക്കിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിൽ പ്രമുഖ നടനു മാറ്റിവച്ച ഗെസ്റ്റ് റോളിലേക്കുള്ള പകരക്കാനായി അനിൽ തുടക്കം കുറിച്ചു. പിന്നെ കമ്മട്ടിപ്പാടം. സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയും പുതിയ തലത്തിലേക്ക് അനിൽ എന്ന നടനെ എത്തിച്ചു.

അടൂരിന്റെ അടുത്ത് അവസരം തേടി പോയ കഥ അനിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആ സംഭവം അനിൽ വിശദീകരിച്ചത് ഇങ്ങനെ

പഠനം കഴിഞ്ഞ് പുറത്തിറങ്ങി തിരുവനന്തപുരത്തെ മികച്ച സംവിധായകരുടെ വീട്ടിലും ചാൻസ് തേടി പോയിട്ടുണ്ട് എല്ലാവരും നല്ല രീതിയിൽ പെരുമാറി എങ്കിലും അവരിൽ നിന്നും അഭിനയിക്കാൻ ചാൻസ് കിട്ടിയില്ല

അങ്ങനെ ഒരിക്കൽ അടൂർ സാറിന്റെ നമ്പർ സംഘടിപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. ഞാൻ ഇപ്പോൾ സിനിമയൊന്നും ചെയ്യുന്നില്ല വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളൂ എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിവാക്കി ശ്രമിച്ചെങ്കിലും ഞാൻ ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. 'വീടിന്റെ കോംപൗണ്ടിൽ കറങ്ങി നടന്നെങ്കിലും കോളിങ്ബെൽ കണ്ടില്ല.

ഗേറ്റിന് പുറത്തിറങ്ങിയപ്പോൾ അടുത്തുള്ള കടക്കാരൻ പറഞ്ഞു, അടൂർ സാർ പുറത്ത് പോയിട്ടില്ല.ഉമ്മറത്തു തൂക്കിയിട്ട മണിയടിച്ചാൽ മതി അദ്ദേഹം വാതിൽ തുറക്കും' എന്ന്. അങ്ങനെ ഞാൻ ചെന്ന് മണിയടിച്ചു; അദ്ദേഹം പുഞ്ചിരിയോടെ വാതിൽ തുറന്നു. ആ ധൈര്യത്തിൽ ഞാൻ പറഞ്ഞു. 'സാറേ സിനിമയിൽ മണിയടിച്ചാലെ കയറാൻ പറ്റൂ എന്നു കേട്ടിട്ടുണ്ട് 'ഞാൻ അറിയാതെ പറഞ്ഞു പോയതാണെങ്കിലും ,അത് കേട്ട് അദ്ദേഹം ചിരിച്ചു. 'സിനിമയിൽ മണിയടിച്ച് കയറുന്ന വരും അടിക്കാതെ കയറുന്നവരുമുണ്ട്'' എന്ന് പറഞ്ഞ് അദ്ദേഹം എന്നെ സ്വീകരണമുറിയിൽ വിളിച്ചുവരുത്തി.

സ്‌കൂൾ ഓഫ് ഡ്രാമയുടെ വിശേഷങ്ങൾ തിരക്കി. അതിനു ശേഷം അദ്ദേഹം സൗമ്യമായി സംസാരിച്ചു.ഞാൻ മലയാളം കമേഴ്സ്യൽ സിനിമയുടെ ആളല്ല. വല്ലപ്പോഴുമാണ് സിനിമ ചെയ്യുന്നത്. എന്നാൽ അത്തരം സിനിമകളിൽ അഭിനയിച്ചാൽ അത് നിനക്ക് ഗുണം ചെയ്യില്ല. നടനനെന്ന നിലയിൽ ഗുണം കിട്ടണമെങ്കിൽ കമേഴ്സ്വൽ സിനിമയിൽ അഭിനയിക്കണം. അതിനാൽ അത്തരം സിനിമ ചെയ്യുന്നവരെ കാണുന്നതാണ് നല്ലത്. സൂപ്പർ താരത്തെ മാത്രം ചുറ്റിപ്പറ്റി സിനിമ ചെയ്യുന്ന കാലമായിരുന്നത്. അത് എന്നെ പോലെ ഒരാൾക്ക് തുടക്കം കുറിച്ച് ശോഭിക്കാൻ പറ്റിയ കാലവുമല്ല. അന്ന് കാര്യമായി പരിശ്രമിച്ചാൽ ഏതെങ്കിലും രണ്ടു മൂന്നു സീനുകളിൽ കടന്നുപോകുന്ന കഥാപാത്രം കിട്ടിയേനെ. പക്ഷേ അതുകൊണ്ടൊന്നും ഗുണം ചെയ്യില്ല. പിന്നെ അഭിനയിക്കാൻ പറ്റിയ മറ്റൊരു ലോകം സീരിയൽ ആണ് . അതിലേക്ക് അന്നും ഇന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.

തുടർന്നാണ് ചാനലിലെ കോമഡി പരിപാടിയിലേക്ക് ശ്രദ്ധിച്ചത് .കുറേക്കാലം ഏഷ്യാനെറ്റിലും തുടർന്നു കൈരളിയിൽ ചാനലിലും ജോലിചെയ്തു.അങ്ങനെ സ്റ്റാർ വാർ വേൾഡ് എന്നിവ ഹിറ്റായി. മാറുന്ന മലയാള സിനിമയുടെ കാലമാണിത് എല്ലാ തരത്തിലും ഒരു നാടന്റെ എൻട്രിക്ക് നല്ല സമയം. അന്ന് സിനിമയിൽ എത്തിയിരുന്നെങ്കിൽ ഇന്ന് ഔട്ടായി പോകുമായിരുന്നു. ജീവിതത്തിൽ ഒരുപാട് തീവ്രാനുഭവങ്ങളിലൂടെ കടന്നു വന്നതിനാൽ അത് പിന്നീട് അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. യൗവനത്തിൽ കഷ്ടപ്പാട് ആണെങ്കിലും വയസ്സാംകാലത്താണല്ലോ സൗകര്യങ്ങളും സുഖവും അനുഭവിക്കേണ്ടത് .പെൻഷൻ വാങ്ങിക്കേണ്ട സമയത്ത് സർവീസ് തുടങ്ങേണ്ടി വന്ന ഒരാളെപ്പോലെയാണ് സിനിമയിൽ എന്ന കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP