Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്..; അനിൽ നെടുങ്ങാടിന്റെ അവസാന ഫേസ്‌ബുക്ക് പോസ്റ്റ് സംവിധായകൻ സച്ചിയെ കുറിച്ച്; കരിയർ ബ്രേക്കായ സിനിമ സമ്മാനിച്ച സംവിധായകന്റെ ജന്മദിനത്തിൽ അനിലിന്റെയും വിടവാങ്ങൽ

ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്..; അനിൽ നെടുങ്ങാടിന്റെ അവസാന ഫേസ്‌ബുക്ക് പോസ്റ്റ് സംവിധായകൻ സച്ചിയെ കുറിച്ച്; കരിയർ ബ്രേക്കായ സിനിമ സമ്മാനിച്ച സംവിധായകന്റെ ജന്മദിനത്തിൽ അനിലിന്റെയും വിടവാങ്ങൽ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.... മലങ്കര ഡാമിൽ മുങ്ങി മരിക്കുന്നതിന് ഏതാനും മണിക്കൂറുകൽക്ക് മുമ്പ് അനിൽ നെടുമങ്ങാട് ഫേസ്‌ബുക്കിൽ കുറിച്ച വരികളായിരുന്നു ഇത്. തനിക്ക് കരിയർ ബ്രേക്കായി സിനിമ സമ്മനിച്ച സച്ചി എന്ന സംവിധായകെ അനുസ്മരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്ന് സച്ചിയുടെ ജന്മദിനമായിരുന്നു. ആ ഓർമ്മ പുതുക്കി കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകൾക്ക്കമായിരുന്നു അപ്രതീക്ഷിതമായി അനിലിന്റെ വിടവാങ്ങൽ.

സച്ചിയെ അനുസ്മരിച്ചുള്ള അനിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ.? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ ഷൂട്ടിംഗിനിടെ മുങ്ങി മരിച്ചത്. ജോജു നായകനായി ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അദ്ദേഹം തൊടുപുഴയിൽ എത്തിയത്. അപകടം നടക്കുമ്പോൾ സിനിമാ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഡാമിൽ മുങ്ങിത്താഴ്ന്ന അദ്ദേഹത്തെ നാട്ടുകാരും സഹപ്രവർത്തകരും പുറത്തെടുത്തു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതാണെയാണ് ചാനലുകൾ റിപ്പോർട്ടു ചെയ്യുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

ജോജു ജോർജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിലെത്തിയത്. സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അടുത്തകാലത്ത് സൂപ്പർഹിറ്റായ അയ്യപ്പനും കോശിയിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു അദ്ദേഹം. പാവാട, സമർപ്പണം, ആഭാസം, കല്ല്യാണം, പരോൾ, ഇളയരാജ, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയിലും അയ്യപ്പന്റെ മേലുദ്യോഗസ്ഥനായ സിഐ യുടേത്. മനുഷ്യപ്പറ്റുള്ള എന്നാൽ ശക്തനായ പൊലീസ് കഥാപാത്രമായിരുന്നു ഇത്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സ്വദേശം. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയ ശേഷം അദ്ദേഹം നാടക രംഗത്താണ് ചുവടുവെച്ത്. പിന്നീട് മിനിസ്‌ക്രീനിൽ അവതാരകനായി.അതിന് ശേഷം 2014 ലാണ് 'സ്റ്റീവ് ലോപസ്' എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP